ബര്‍ത്ത്‌ഡേ കേക്കിന് മുകളില്‍ മെഴുകുതിരി വെയ്ക്കുന്നത് ശരിയാണോ?


putting-candles-on-birthday-cakes
Spread the love
ജന്മദിനത്തിന്  കേക്കിന് മുകളില്‍ മെഴുകുതിരി കത്തിച്ചുവയ്ക്കുന്നതും ഊതികെടുത്തുന്നതും സാധാരണയാണ്. മെഴുകുതിരി കേക്കിന് മുകളില്‍വെക്കുന്നത് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. മെഴുകുതിരിയില്‍നിന്ന് കേക്കിന്റെ ഐസിങ്ങ് വഴി എത്തുന്ന ബാക്ടീരിയകളാണ് പ്രശ്‌നമുണ്ടാക്കുന്നത്. സ്‌ട്രെപ്‌റ്റോകോക്കസ് ന്യൂമോണിയ, സ്‌റ്റെഫിലോകോക്കസ് ഔറിയസ് എന്നീ ബാക്ടീരിയകളാണ് കൂടുതലും ഇത്തരത്തില്‍ ഉമിനീരിലൂടെ നമ്മുടെ ശരീരത്തില്‍ എത്താന്‍ സാധ്യതയുള്ളത്. ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍ വരെ ഉണ്ടാകാന്‍ ഈ ബാക്ടീരിയകള്‍ കാരണമാകും.
കേക്കിന്റെ ഐസിങ്ങിന് മുകളില്‍ മെഴുകുതിരി കത്തിച്ചുവെക്കുന്നത്, ബാക്ടീരിയകളുടെ എണ്ണം 15 ഇരട്ടിയായി വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും അമേരിക്കയിലെ സൗത്ത് കരോലിനയിലെ ക്ലെംസണ്‍ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ബര്‍ത്ത്‌ഡേ കേക്കിലെ മെഴുകുതിരി വഴി ശരീരത്തില്‍ എത്തുന്ന എല്ലാത്തരം ബാക്ടീരിയകളും അപകടകാരിയല്ലെന്നും പഠനം വ്യക്തമാക്കുന്നു.
ചിലതരം ബാക്ടീരിയകള്‍ മനുഷ്യശരീരത്തിലെ ആരോഗ്യകരമായ പ്രക്രിയകള്‍ക്ക് ആവശ്യവുമാണ്. എന്നാല്‍ ഉറക്കക്കുറവിന് കാരണമാകുന്നത് ഉള്‍പ്പടെയുള്ള ബാക്ടീരിയകളും മെഴുകുതിരിയില്‍നിന്ന് കേക്ക് വഴി നമ്മുടെ ശരീരത്തില്‍ എത്താമെന്ന് പഠനസംഘം മുന്നറിയിപ്പ് നല്‍കുന്നു.
Ad Widget
Ad Widget

Recommended For You

About the Author: admin

Close