പി.ഡബ്ല്യു.ഡി വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കും,വാഹനങ്ങള്‍ ലേലം ചെയ്യും-മന്ത്രി മുഹമ്മദ് റിയാസ്


Spread the love

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ ഉടനെ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.കയ്യേറ്റം സംബന്ധിച്ച റിപ്പോർട്ട് ഈ മാസം ഇരുപതിനകം ലഭിക്കും.

നല്ലളം ഡീസൽപ്ലാന്റിന് സമീപം ഒന്നര വർഷത്തോളമായി നിർത്തിയിട്ട വാഹനങ്ങൾ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഫോൺ ഇൻ പരിപാടിയിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടർക്കൊപ്പം സ്ഥലം സന്ദർശിക്കുകയും നടപടിയെടുക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ തീരുമാന മാവുകയും ചെയ്തു.മന്ത്രിയുടെ ഇടപെടലിൽ കോഴിക്കോട് നല്ലളത്ത് ഡീസൽപ്ലാന്റിന് സമീപത്ത് നിന്ന് നാൽപ്പതിലധികം വാഹനങ്ങൾ ഇതിനോടകം മാറ്റി. പൊതുമരാമത്തിന് കീഴിലുള്ള സ്ഥലത്ത് കാലങ്ങളായി കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

ഒരു പരാതി എന്നത് ഒരാളുടെ പരാതി എന്ന നിലയിലല്ല കാണുന്നതെന്നും ഈ നാടിനെ ബാധിക്കുന്ന ഒന്നായാണത് കാണുന്നതെന്നും റോഡരികിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അനധികൃത പരസ്യസംവിധാനങ്ങൾ നീക്കം ചെയ്യാൻ നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close