വേൾഡ് കപ്പ്‌ : ലോകം ഇന്നേവരെ കാണാത്തത്ര ആഡംബരമായ താമസ സൗകര്യങ്ങളുമായി ഖത്തർ.


Spread the love

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന് (ഖത്തർ) തുടക്കമാവാൻ ഇനി നൂറിൽ കുറവ് ദിവസങ്ങൾ മാത്രം ബാക്കി. ലോകകപ്പ് മത്സരങ്ങൾക്ക് ആദ്യമായി വേദിയൊരുക്കുന്ന ഖത്തർ ഇക്കുറി പലവിധത്തിലുള്ള ഒരുക്കങ്ങളും മുൻകൂട്ടി നടത്തിയിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കും മത്സരം വീക്ഷിക്കാൻ എത്തുന്ന ആരാധകർക്കും വേണ്ടി ഖത്തർ ഒരുക്കുന്ന താമസസൗകര്യങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ലോകകപ്പിനായി ഖത്തറിൽ കാലുകുത്തുന്നവർ എങ്ങനെയൊക്കെ അവിടങ്ങളിൽ സമയം ചെലവഴിക്കണം എന്ന കാര്യങ്ങളിൽ ഖത്തർ ടൂറിസം വിഭാഗം വ്യക്തമായി ആസൂത്രണം നടത്തിയിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതാവാൻ സാധ്യതയുള്ള ഒന്നാണ് ഖത്തർ പേൾ ഐലൻഡ്. ഈ മനുഷ്യ നിർമ്മിത ദ്വീപിൽ ഒട്ടനവധി ഹോട്ടലുകളും, വിനോദ കേന്ദ്രങ്ങളും ലോകകപ്പ് ആരാധകർക്ക്‌ വേണ്ടി ഖത്തർ സർക്കാർ ഒരുക്കിയിട്ടുണ്ട്.

ഖത്തർ ലോകകപ്പിനായി ദശലക്ഷത്തിലധികം പേർ ദോഹയിൽ ലാൻഡ് ചെയ്യുമെന്നാണ് ഖത്തർ വേൾഡ് കപ്പ്‌ ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. ലോകകപ്പിന്റെ ആദ്യ ദിനം തന്നെ ഖത്തറിൽ എത്തുന്നവരിൽ പലരും      സ്ഥലത്ത് നൂറ് ദിവസത്തിൽ കൂടുതൽ താങ്ങാനാണ് സാധ്യത. ലോകകപ്പ് ഫൈനൽ വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ മത്സരങ്ങൾ ഇല്ലാത്ത സമയവും ഉണ്ടാകും. ഈ അവസരങ്ങളിൽ ആരാധകർക്കും കായികതാരങ്ങൾക്കും താമസിക്കാൻ വേണ്ടി ധാരാളം ആഡംബര കേന്ദ്രങ്ങൾ ഖത്തർ ബുക്ക്‌ ചെയ്തിട്ടുണ്ട്. അറബ് രാജ്യങ്ങളുടെ പ്രിയപ്പെട്ട താമസ രീതിയായ ഡസർട്ട് കാരവൻ, ഉയർന്ന നിലവാരം പുലർത്തുന്ന ക്രൂയിസ്‌ കപ്പലുകളിലെ രാത്രി താമസം, കടൽ നികത്തി മനുഷ്യൻ നിർമ്മിച്ചെടുത്ത പേൾ ഐലൻഡിലെ അപ്പാർട്മെന്റ് സമുച്ചയങ്ങൽ എന്നിവയൊക്കെയാണ് സന്ദർശകർക്കായി ഖത്തർ ഒരുക്കിയിരിക്കുന്നത്.

ഖത്തറിൽ എത്തുന്ന ഓരോ ആരാധകന്റെയും അടിസ്ഥാന ആവശ്യങ്ങൾക്കും അധികൃതർ വില നൽകിയിട്ടുണ്ട്. ലോകകപ്പ് കാലയളവിൽ ആരാധകർക്ക്‌ വിവിധ സ്റ്റേഡിയങ്ങളിലേക്കും ടൂറിസ്റ്റ് സ്ഥലങ്ങളിലേക്കും സഞ്ചരിക്കാൻ വേണ്ടി ‘ഹയ്യ കാർഡ്’ എന്ന പേരിലുള്ള പാസ്സ് അനുവദിക്കുന്നുണ്ട്. ഇവ ഉപയോഗിച്ച് മെട്രോ ഉൾപ്പെടെയുള്ള എല്ലാ പൊതുഗതാഗതമേഖലകളും സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. ലോകകപ്പുമായി ഇണങ്ങി നിൽക്കുന്ന ടൂറിസ്റ്റ് പാക്കേജുകളും  സന്ദർശകർക്കായി ഖത്തർ അവതരിപ്പിച്ചിട്ടുണ്ട്.

English summary :-luxurious stays and more at qatar for world cup.

Read alsoകരുത്തുറ്റ ഹൈബ്രിഡ് ടെക്നോളജിയുമായി ഗ്രാൻഡ വിറ്റാര. വിതരണം ജൂലൈ 20 ന്

യൂറോപ്പ്യൻ രാജ്യമായ പോളണ്ടിൽ സെറ്റിലാവാൻ ആഗ്രഹമുണ്ടോ ? പോളണ്ടിലെ തൊഴിൽ മേഖലകളെ കുറിച്ച് കൂടുതലറിയാം…

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close