ഇലക്ട്രിക് ഉപകരണങ്ങളുടെ പാക്കിൽ ഇനി വിവരങ്ങൾ എഴുതിപിടിപ്പിക്കേണ്ട..ക്യു.ആർ കോഡ് മതിയാകും.


Spread the love

  ഇലക്ട്രിക് ഉപകരണങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഇനി മുതൽ അവയുടെ കവറിൽ പ്രിന്റ് ചെയ്യേണ്ടതില്ല. രാജ്യത്തെ കൺസ്യുമെർ അഫയർ  മന്ത്രാലയം കഴിഞ്ഞ ശനിയാഴ്ചയാണ് ഇലക്ട്രിക് ഉപകരണങ്ങളുടെ പാക്കിങ്ങുമായി ബന്ധപ്പെട്ട പുതിയ ഭേദഗതി കൊണ്ടുവന്നത്. ഇനി മുതൽ ഇലക്ട്രിക് ഉപകരണങ്ങൾ നിർമ്മിക്കുന്നവർക്കും ഇറക്കുമതി ചെയ്യുന്നവർക്കും അവയുടെ പാക്കറ്റിൽ ഉപകരണത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ ക്യു.ആർ കോഡ് നൽകാൻ സാധിക്കും. ഇന്ത്യൻ ലീഗൽ മെട്രോളജി ചട്ടം (2011) അനുസരിച്ച് ഒരു ഉൽപ്പനം പുറത്തിറക്കുമ്പോൾ അതിന്റെ പാക്കേജിംഗിൽ എല്ലാ വിവരങ്ങളും പ്രിന്റ് ചെയ്യണമായിരുന്നു. ഈ ചട്ടമാണ് ഇപ്പോൾ മാറ്റത്തിനു വിധേയമാക്കിയിരിക്കുന്നത്.

  സർക്കാർ പുറത്തിറക്കിയ പുതിയ നയപ്രകാരം പാക്കേജിൽ നിന്നും എല്ലാവിധ വിവരങ്ങളും നീക്കി കളയാൻ നിർമ്മാതാക്കൾക്ക് കഴിയുകയില്ല. ഒരു ഉപകരണത്തിൽ നിർബന്ധമായും രേഖപെടുത്തേണ്ട വിവരങ്ങളായ ഉൽപ്പന്നത്തിന്റെ പേര്, സീരിയൽ നമ്പർ, അടങ്ങിയിരിക്കുന്ന അളവ്, ഉല്പന്നത്തിന്റെ വലിപ്പവും അളവും, നിർമ്മാതാവിന്റെയോ പാക്കറുടെയോ ഇറക്കുമതിക്കാരന്റെയോ പേര്,  കസ്റ്റമർ സർവിസ് നമ്പർ, ഇ-മെയിൽ വിലാസം തുടങ്ങിയവ പ്രിന്റ് ചെയ്യേണ്ടതാണ്. വിവരണാത്മക വിവരങ്ങൾ ക്യു.ആർ കോഡ് വഴി ഉപഭോക്താവിനെ അറിയിക്കാൻ കമ്പനിക്ക് ഇനി സാധിക്കും. അതുവഴി  പാക്കേജിലെ ലേബലിൽ പ്രധാനപ്പെട്ട വിവരങ്ങൾ മാത്രം രേഖപ്പെടുത്താൻ അവസരമുണ്ടാകും.

ക്യു.ആർ കോഡ് മുഖേന ഒരു ഉപകരണത്തിന്റെ വിശദാംശങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ “അനുബന്ധ വിശദാംശങ്ങൾക്കായി ക്യു.ആർ കോഡ് സ്കാൻ ചെയ്യുക ” എന്ന തരത്തിലുള്ള പ്രഖ്യാപനം പാക്കിൽ  ഉണ്ടായിരിക്കണം. ഈ സംവിധാനം ഈ മാസം മുതൽ അടുത്ത വർഷം ജൂലൈ വരെയാകും ഉണ്ടാവുക. സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഒരു വർഷത്തേക്ക് മാത്രമായി ഈ സംവിധാനം  നൽകിയിരിക്കുന്നത്. നിർമ്മാതാക്കളുടെയും ഉപയോക്താക്കളുടെയും പ്രതികരണം അടിസ്ഥാനമാക്കി പദ്ധതിയുടെ കാലയളവിൽ  തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ തരം ഉപഭോക്താക്കളിലേക്കും ഈ പദ്ധതി എത്തിക്കുക എന്നത് ശ്രമകരമായ ജോലിയാണ്.

English:- electronic industry to introduce qr code system to show product details.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close