സ്വാദിഷ്ടമായ കാടമുട്ട അച്ചാർ വീട്ടിൽ തന്നെ തയ്യാറാക്കാം


Spread the love

സ്വാദിഷ്ടവും ഒപ്പം വളരെയധികം ആരോഗ്യകരവും ഒന്നാണ് കാടമുട്ട. പോഷകങ്ങളുടെ ഒരു കലവറയാണ് കാടമുട്ട. കാടമുട്ട കഴിക്കുന്നതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശക്തി വർധിക്കുന്നു എന്നത് ഗവേഷണങ്ങൾ തീർച്ചപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള കാടമുട്ട ഉപയോഗിച്ച് ഉണ്ടാക്കാവുന്ന വ്യത്യസ്തമായ ഒരു വിഭവമാണ് കാടമുട്ട അച്ചാർ.

കാടമുട്ട അച്ചാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

കാടമുട്ട – 25 എണ്ണം
വെളുത്തുള്ളി -4 ടേബിൾസ്പൂൺ
ഇഞ്ചി -4ടേബിൾസ്പൂൺ
പച്ചമുളക് -4 എണ്ണം
കാശ്മീരി മുളക്പൊടി -3 ½ ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – ¼ ടീസ്പൂൺ
കായംപൊടി – ¼ ടീസ്പൂൺ
ഉലുവപ്പൊടി -¼ ടീസ്പൂൺ
വിനാഗിരി -100 ml
കടുക് -ആവശ്യത്തിന്
നല്ലെണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം മുട്ടകൾ ഉപ്പ് ചേർത്ത വെള്ളത്തിൽ പുഴുങ്ങി എടുക്കുക. തോട് പിളർന്നു പോകാതിരിക്കാൻ ആണ് വെള്ളത്തിൽ ഉപ്പ് ചേർക്കുന്നത്. പിന്നീട് ഒരു പാനിൽ ആവശ്യത്തിന് നല്ലെണ്ണ ഒഴിച് അതിലേക്ക് മുട്ടകൾ ഇടുക, മുട്ടകളുടെ പുറംഭാഗം ചെറുതായി മൊരിയാൻ തുടങ്ങുമ്പോൾ കോരി മാറ്റുക.

പിന്നീട് ഇതേ എണ്ണയിലേക്ക് കടുക് ഇട്ട് പൊട്ടിച്ച ശേഷം ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇവ വഴന്നു വന്ന ശേഷം അതിലേക്ക് മുളക്പൊടി, മഞ്ഞപ്പൊടി, കായംപൊടി, ഉലുവപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു പച്ചമണം മാറുന്ന വരെ ചെറുതീയിൽ ഇളക്കിക്കൊണ്ടിരിക്കണം. പിന്നീട് ഈ കൂട്ടിലേക്ക് മുട്ട ചേർക്കുക, ശേഷം വിനാഗിരിയും ചേർത്ത് നന്നായി തിളപ്പിക്കുക. വിനാഗിരിയുടെ അളവ് പുളി നോക്കിയ ശേഷം ആവശ്യമെങ്കിൽ കൂട്ടാവുന്നതാണ്. ഗ്രേവി കൂടുതൽ ആവശ്യമുള്ളവർക്ക് തിളപ്പിച്ചാറ്റിയ വെള്ളം ഇതിലേക്ക് ചേർക്കാം.

സ്വാദിഷ്ടമായ കാടമുട്ട അച്ചാർ വളരെ എളുപ്പത്തിൽ തയ്യാർ !!!

വളരെ ആരോഗ്യകരമായ ഈ വിഭവം ഫ്രിഡ്ജിൽ ഒരു മാസം വരെയും, പുറമെ ഒരാഴ്ച വരെയും കേടാവാതെ സൂക്ഷിക്കാം.

ഈ രുചിക്കൂട്ട് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറ്റുള്ളവർക്ക് കൂടെ ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായ്‌ എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക Expose Kerala

മറ്റൊരു രുചികൂട്ടായ  കാട ബിരിയാണി  തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു ഏറെ രുചികരമായ കാട ബിരിയാണി

Ad Widget
Ad Widget

Recommended For You

About the Author: admin

Close