ഏറെ രുചികരമായ കാട ബിരിയാണി


Spread the love

ഏറെ ആരോഗ്യകരമായ കാട ഇറച്ചി ഉപയോഗിച്ച് സ്വാദിഷ്ടമായ ബിരിയാണി ഉണ്ടാക്കാം!!

ചേരുവകൾ

(1)മാരിനേഷൻ ആവശ്യമായവ

കാടകോഴി – 5 എണ്ണം
മഞ്ഞൾപൊടി – ½ ടീസ്പൂൺ
മുളക്പൊടി – 1 ടീസ്പൂൺ
കുരുമുളക് പൊടി -¾ ടീസ്പൂൺ
ഗരംമസാല – ½ ടീസ്പൂൺ
മല്ലിപൊടി – 1 ½ ടീസ്പൂൺ
ഇഞ്ചി ചതച്ചത് – 1 ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
തൈര് – 1 ടേബിൾസ്പൂൺ
നാരങ്ങാനീര് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

(2) മസാലയ്ക്ക് ആവശ്യമായവ

എണ്ണ – ¼ കപ്പ്‌
ഇഞ്ചി – 2 ടേബിൾസ്പൂൺ
വെളുത്തുള്ളി – 2 ടേബിൾസ്പൂൺ
പച്ചമുളക് – 6 എണ്ണം
സവാള -1(വലുത് )
തക്കാളി -1(വലുത് )
മഞ്ഞൾപൊടി – ¼ ടീസ്പൂൺ
മല്ലിയില – 1 ടേബിൾസ്പൂൺ
പുതിനയില – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

(3)റൈസ് & ഗാർണിഷിങ് ആവശ്യമായവ

നെയ്‌ – ¼ കപ്പ്‌
ബസ്മതി അരി -2കപ്പ്‌
വെള്ളം – 3 കപ്പ്‌
ഏലക്ക – 8 എണ്ണം
കറുവപ്പട്ട – 2 എണ്ണം
ഗ്രാമ്പു – 6 എണ്ണം
ഉപ്പ് – ആവശ്യത്തിന്

അണ്ടിപ്പരിപ്പ് – 20 എണ്ണം
മുന്തിരി – 3 ടേബിൾസ്പൂൺ
സവാള – 1 (വലുത് )

തയ്യാറാക്കുന്ന വിധം

ആദ്യം കാടക്കോഴി വൃത്തിയാക്കി പകുതി കഷണങ്ങളായി മുറിച്ചെടുക്കുക. 5കാടകോഴിയിൽ നിന്നും 10 കഷ്ണം കിട്ടുന്ന വിധം വേണം മുറിക്കേണ്ടത്. ശേഷം മഞ്ഞൾപൊടി, മുളക്പൊടി, കുരുമുളക്പൊടി, ഗരംമസാല, മല്ലിപൊടി, ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചത്, തൈര്, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പുരട്ടി ½ മണിക്കൂർ വയ്ക്കുക.

അടുത്തതായി വലിയൊരു പാത്രത്തിൽ നെയ്‌ ഒഴിച്ച ശേഷം ഏലക്ക, കറുവപ്പട്ട, ഗ്രാമ്പൂ തുടങ്ങിയവ വഴറ്റുക. പിന്നീട് 3കപ്പ്‌ വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ അതിലേക്ക് ചേർക്കുക. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് നേരത്തെ 20 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വച്ചശേഷം ഊറ്റിയ അരി ചേർത്ത് 20 മിനിറ്റ് മീഡിയം തീയിൽ അടച്ചു വച്ചു വേവിക്കുക.ഈ നേരം കൊണ്ട് റൈസ് ഏകദേശം 80ശതമാനം പാകമായിട്ടുണ്ടാകും.

പിന്നീട് ഒരു പാൻ വച്ചു ¼ കപ്പ്‌ എണ്ണ ഒഴിച്ചു അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തു കോരുക. നീളത്തിൽ അരിഞ്ഞ സവാളയും സ്വർണനിറം ആകുന്ന വരെ വഴറ്റുക. പിന്നീട് ഇതേ എണ്ണയിലേക്ക് നേരത്തെ മാരിനേറ്റ് ചെയ്ത് വച്ചിരുന്ന കാടയിറച്ചി ചേർത്തു മീഡിയം തീയിൽ രണ്ടുഭാഗവും 80% വേവാകുന്ന രീതിയിൽ ഫ്രൈ ചെയ്യുക.

അടുത്തതായി മസാല തയ്യാറാക്കണം. കാടകോഴി ഫ്രൈ ചെയ്ത ശേഷം ബാക്കി വന്ന എണ്ണയിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറുതായരിഞ്ഞ സവാള എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. സവാള പാകമാകുമ്പോൾ ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേർത്ത് നന്നായി വേവിക്കുക. തക്കാളി വെന്ത് ഉടഞ്ഞ ശേഷം ഇതിലേക്ക് ¼ ടീസ്പൂൺ മഞ്ഞൾപൊടി, ½ ടീസ്പൂൺ ഗരംമസാല, മല്ലിയില പുതിനയില എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. പിന്നീട് ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന കാട കോഴി ഇട്ട്, ¼ കപ്പ്‌ വെള്ളവും ഒഴിച്ചു മിക്സ്‌ ചെയ്ത് 5 മിനിറ്റ് അടച്ചു വച്ചു വേവിക്കണം. മസാല തയ്യാർ!

അവസാനമായി ബിരിയാണി ദം ചെയ്യണം.ഈ സ്റ്റേജ് ആണ് ബിരിയാണിയുടെ രുചി കൂട്ടുന്നത്. വേവിച്ചു വച്ചിരിക്കുന്ന മസാലക്ക് മുകളിലായി രണ്ട് തവണയായി വേവിച്ചു വച്ചിരിക്കുന്ന റൈസും വറുത്തു കോരിയ അണ്ടിപരിപ്പും മുന്തിരിയും സവാളയും ചേർക്കാം. ഇതിന് ശേഷം പാത്രം അടച്ചു അടപ്പിനു മുകളിൽ തീക്കനൽ ഇട്ട് 10മിനിറ്റ് ചെറുതീയിൽ വേവിച്ച ശേഷം മിക്സ്‌ ചെയ്ത് കഴിക്കാം.
വളരെ അധികം സ്വാദിഷ്ടമായ കാട ബിരിയാണി തയ്യാർ !!

ഈ രുചിക്കൂട്ട് നിങ്ങൾക് ഇഷ്ടമായെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക. കൂടുതൽ അപ്ഡേറ്റ്സിനായി എക്‌സ്‌പോസ്‌ കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക Expose Kerala

നല്ല എരിവുള്ള കാട അച്ചാർ തയ്യാറാക്കുന്ന രീതി അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു https://exposekerala.com/quail-achar-recipe/

Ad Widget
Ad Widget

Recommended For You

About the Author: admin

Close