ക്വാറന്റൈൻ സൗകര്യം ഇല്ലാതെ വിദ്യാർത്ഥി മണിക്കൂറുകളോളം റോഡിൽ കഴിഞ്ഞു


Spread the love

ക്വാറന്റൈൻ സൗകര്യം ഇല്ലാത്തതിനാൽ വിദ്യാർത്ഥി മണികൂറുകളോളം തെരുവിൽ കഴിഞ്ഞു. മംഗലാപുരത്ത് നിന്നും വന്ന ബിഎസ് സി നഴ്സിംഗ് വിദ്യാർത്ഥിക്കാണ് ഈ ദുർഗതി നേരിടേണ്ടി വന്നത്. മംഗലാപുരത്തു നിന്നും ഇന്ന് രാവിലെ നാട്ടിലെത്തിയ വിദ്യാർത്ഥി നേരത്തെ തന്നെ വീട്ടിൽ ക്വാറന്റൈൻ സൗകര്യം ഇല്ല എന്ന കാര്യം താൻ താമസിക്കുന്ന ഉദയം പേരൂർ പഞ്ചായത്തിലെ അധികൃതരെ അറിയിച്ചിരുന്നു. താമസ സൗകര്യം ഒരുക്കാം എന്ന അധികൃതരുടെ ഉറപ്പിൽ നാട്ടിലെത്തിയ വിദ്യാർത്ഥിക്ക് എന്നാൽ പ്രത്യേക ഒരുക്കങ്ങളൊന്നും തന്നെ ഏർപ്പാടാക്കിയിരുന്നില്ല. മറ്റ് 3 കുട്ടികളും മുതിർന്നവരും വീട്ടിൽ ഉള്ളതിനാൽ വിദ്യാർത്ഥി സഹായത്തിനായി പഞ്ചായത്തിനെ തന്നെ സമീപിച്ചു.എന്നാൽ പെയ്ഡ് ക്വാറന്റൈൻ ദിവസം ആയിരം രൂപയ്ക്കു ഒരുക്കാം എന്ന നിലപാടിലായിരുന്നു പഞ്ചായത്ത് അധികൃതർ.വിദ്യാർത്ഥിയുടെ അച്ഛൻ ഇത് നിരസിച്ചു. ലോക്ക് ഡൌൺ കാരണം ജോലിയോ വരുമാനമോ ഇല്ലാത്തതിനാലാണ് പഞ്ചായത്തിനെ സമീപിച്ചതെന്നു വ്യക്തമാക്കിയ അദ്ദേഹം സഹായത്തിനായി പോലീസിനേയും  സമീപിച്ചിരുന്നു. എന്നാൽ ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ നിർവ്വാഹമില്ലെന്നു പോലീസും കൈമലർത്തിയതോടെ വിദ്യാർത്ഥി ഉദയം പേരൂർ പഞ്ചായത്തിന് മുന്നിൽ മണിക്കൂറുകളോളം ഓട്ടോറിക്ഷയിൽ വെയിറ്റ് ചെയ്യേണ്ടി വന്നു. ഒടുവിൽ സംഭവം മാധ്യമ ശ്രദ്ധ ആകർഷിക്കുകയും വിവാദമാവുകയും ചെയ്തതോടെ കളക്ടർ ഇടപെടുകയും വിദ്യാർത്ഥിയുടെ താമസം ജില്ല ഭരണകൂടം ഒരുക്കുമെന്ന് അറിയിക്കുകയും ചെയ്തു. കോവിഡ് 19 സമൂഹ വ്യാപനത്തിലേക്കു നീങ്ങുന്ന ഈ ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സംഭവിച്ച വലിയൊരു പിഴവ് തന്നെയാണ് അധികൃതരുടെ ഈ അനാസ്ഥ.നാട് മുഴുവൻ കോവിഡ് പ്രതിരോധത്തിൽ മുഴുകുകയും നാടെങ്ങുമുള്ള ആരോഗ്യ പ്രവർത്തകർ അതിൽ പങ്കാളികളാവുകയും ചെയ്യുന്ന ഈ സമയത്ത് ആരോഗ്യ രംഗത്തെ ഭാവി വാഗ്ദാനം എന്ന് പറയാവുന്ന ഒരു നഴ്സിംഗ് സ്റ്റുഡന്റിനു തന്നെ ഇങ്ങനെ സംഭവിച്ചത് തികച്ചും ദൗർഭാഗ്യകരമാണ്.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close