510 കിമീ വരെ ഓടാന്‍ സാധിക്കുന്ന R22 എവറസ്റ്റ്  ഇ- സൈക്കിള്‍


Spread the love

ആഗോള റോഡുകളിൽ നിലവിലുള്ള മിക്ക ഇലക്ട്രിക് കാറുകളെയും റേ‍ഞ്ച് പിരധിയില്‍ മറികടക്കാൻ കഴിയും ഈ ഇലക്ട്രിക്ക് സൈക്കിളിന്  എന്ന് കമ്പനി അവകാശപ്പെടുന്നു.  കൊളറാഡോ ആസ്ഥാനമായുള്ള ഒപ്റ്റ്ബൈക്കിൽ നിന്നുള്ള R22 എവറസ്റ്റ് എന്ന ഇ- സൈക്കിള്‍ ആണിത്.  ഒപ്റ്റിബൈക്ക്, അമേരിക്കയിലെ ഏറ്റവും പഴയ ഇലക്ട്രിക് സൈക്കിൾ കമ്പനികളിലൊന്നാണ്. ഏകദേശം 16 കിലോ ഭാരമുള്ള 3.26 kWh ബാറ്ററി, മറ്റ് ഇലക്ട്രിക്ക് സൈക്കിളുകളിലെ ബാറ്ററി പായ്ക്കുകളേക്കാൾ കാര്യമായ ശേഷിയുള്ളതും വളരെ കഴിവുള്ള ചില ഇലക്ട്രിക് സ്‍കൂട്ടറുകളിലും ബൈക്കുകളിലും ഉള്ള ബാറ്ററി പായ്ക്കുകളേക്കാൾ വലുതുമാണ്.  ബാറ്ററി പായ്ക്ക് നീക്കം ചെയ്യാവുന്ന രണ്ട് ഘടകങ്ങളായി തിരിച്ചിരിക്കുന്നു.

ഫോൺ റിപ്പയർ ചെയ്യാൻ നൽകുമ്പോൾ ഇനി ഡാറ്റാകളെ കുറിച്ച് ആശങ്കപ്പെടേണ്ട. റിപ്പയർ മോഡുമായി സാംസങ് രംഗത്ത്.

R22 എവറസ്റ്റിൽ ബാക്ക്‌ലൈറ്റുള്ള എൽസിഡി സ്‌ക്രീൻ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതില്‍ ബാറ്ററി ഗേജ്, വേഗത, രണ്ട് റീസെറ്റ് ചെയ്യാവുന്ന ട്രിപ്പ് ഓഡോമീറ്ററുകൾ, ലൈഫ് ടൈം ഓഡോമീറ്റർ എന്നിങ്ങനെയുള്ള വിവരങ്ങൾ കാണിക്കും.   ദുർഘടമായ ഭൂപ്രദേശങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ, കാർബൺ-ഫൈബർ ഫ്രെയിമും സ്വിംഗ്‌ആമും,

ഇന്റർനെറ്റ്‌ ഇനി പറപറക്കും. Vi 5g യുടെ ബംഗളൂരുവിലെ ഇന്റർനെറ്റ് വേഗത 1.2gbps…!

ദൈർഘ്യമേറിയ യാത്രാ സസ്പെൻഷനും അതിനെ കരുത്തുറ്റതും എന്നാൽ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ സുഖകരവുമാക്കുമ്പോൾ 40 ശതമാനം ഗ്രേഡ് കയറാൻ കഴിയുമെന്ന് ഇ-സൈക്കിൾ കമ്പനി അവകാശപ്പെടുന്നു.  R22 എവറസ്റ്റിന് 58 കിലോമീറ്റർ വേഗതയും 190 Nm ടോർക്കും കമ്പനി വാഗ്‍ദാനം ചെയ്യുന്നു.  ഇ-സൈക്കിളിന് 510 കിലോമീറ്റർ വരെ വൈദ്യുതി റേഞ്ച് ലഭിക്കും എന്നും ഒപ്‍റ്റിബൈക്ക് അവകാശപ്പെടുന്നു.   എന്നാല്‍ ഈ ഇലക്ട്രിക്ക്  സൈക്കിളിന്‍റെ വില അല്‍പ്പം കടുത്തതാണ്. R22 എവറസ്റ്റിന് 18,900 ഡോളര്‍ അഥവാ ഏകദേശം 15 ലക്ഷം രൂപയോളം ആണ്.

 

 

Read also.. ഒരു    പതിറ്റാണ്ടിന്റെ നിറവിൽ ഗൂഗിള്‍ പ്ലേ സ്റ്റോര്‍

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close