
ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി റഫാല്‍ യുദ്ധവിമാനങ്ങള്‍. അമ്പാലയിലെ വ്യോമസേനാ താവളത്തില്‍ നടന്ന ഔപചാരിക ചടങ്ങിലാണ് റാഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി വ്യോമാഭ്യാസ പ്രകടനവും നടന്നു. നേരത്തേ, ചടങ്ങിനു മുന്‍പായി ഫ്ളോറന്‍സ് പാര്‍ലെ രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.