കാലവർഷവും പച്ചക്കറി കൃഷിയും


Spread the love

മഴ കാലം പൊതുവെ പച്ചക്കറികൾക്ക് അത്ര യോജിച്ച കാലമല്ല. കാലവർഷത്തിന്റെ ആരംഭത്തിൽ പച്ചക്കറി നട്ടാൽ വേരു നന്നായി പിടിചിട്ടുണ്ടാക്കില്ല. മഴ കാലത്തുണ്ടാകുന്ന മണ്ണൊലിപ്പ് ഇവ നശിച്ചു പോകാൻ കാരണമാകും. എങ്കിലും ലാഭകരമായി മഴക്കാലത്ത് കൃഷി ചെയ്യാവുന്നതാണ്.

മഴക്കാലത്ത് കൃഷി ചെയ്യുമ്പോൾ ശ്രദ്ധികേണ്ട കാര്യങ്ങൾ

*മഴക്കാലത്ത് വിത്തുകൾ നേരിട്ട് മണ്ണിൽ പാകാതെ മാറ്റി നടണം നേരിട്ട് മണ്ണിൽ പാകിയാൽ അവ ചീഞ്ഞുപോകും.

* മഴക്കാലത്ത് മണ്ണൊരുക്കുമ്പോൾ വെള്ളം കെട്ടി നിൽക്കാതെ നീർവാഴ്ചയുള്ള സ്ഥലം തിരഞ്ഞെടുക്കുക.

*മഴക്കാലത്തിനു മുമ്പേ നട്ടു വലുതാക്കിയ ചെടികൾക്ക് വേര് പുറത്ത് വരാതെ ഇരിക്കാൻ അടിയിൽ മണ്ണ് കൂട്ടി കൊടുക്കുക.

* മഴക്കാലത്ത് ചെടികളെ കീടങ്ങൾ ആക്രമിക്കാൻ സാധ്യത കൂടുതലായതിനാൽ ജൈവകീടനാശിനികൾ ദിവസേന തളിച്ച് കൊടുക്കണം.

* മഴക്കാലത്ത് മണ്ണ് ഒലിച്ചു പോകാതിരിക്കാൻ മണ്ണിന്റെ കൂനയുടെ മുകളിൽ കരിയിലകൾ നിറച്ചാൽ മതിയാകും.

* മണ്ണിലെ അമ്ലം നിയന്ത്രിക്കുന്നതിനായി ചെടികൾക്ക് കുമ്മായം ഇട്ടുകൊടുക്കാവുന്നതാണ്.

* കീടങ്ങളുടെ ശല്യം ഉണ്ടാകാതിരിക്കാൻ ആര്യവേപ്പില നീര് തളിക്കുന്നത് നല്ലതാണ്.

*ഇലകയിൽ കുരുടിപ്പ് ഉണ്ടാക്കുന്ന വെള്ളീച്ചയുടെ ആക്രമണം തടയാൻ വെളുത്തുള്ളി നീര് വെള്ളത്തിൽ ചേർത്ത് തളിച്ചാൽ മതി.

*തൈകൾ നടുന്ന സമയത്ത് അടിവളമായി ജൈവവളം നൽകണം. ഇത് പച്ചക്കറി പുഷ്ടിയോടുകൂടി വളരാൻ സഹായിക്കും.

മഴക്കാലത്ത കൃഷി ചെയ്യാൻ പറ്റിയ പച്ചക്കറികൾ

മഴക്കാലം കേരളത്തിൽ ഏറ്റവും നന്നായി പച്ചക്കറി വിളവു ലഭിക്കുന്ന കാലമാണ്. എന്നാൽ മഴക്കാലത്ത് കൃഷി ചെയ്യാനുള്ള പച്ചക്കറികൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. മികച്ച വിളവ് ലഭിക്കാൻ കാലാവസ്ഥ അനുയോജ്യമാണോന്ന് അറിഞ്ഞിരിക്കണം കൃഷിയിലേക്കു ഇറങ്ങുന്നതിനു മുൻപ്. മഴക്കാലത്ത് കൃഷി ചെയ്യാൻ പറ്റിയ പച്ചക്കറികൾ ഏതൊക്കെയാണെന്ന് നോക്കാം

1.വെണ്ട

കേരളത്തിലെ മഴക്കാലത്ത് വളർത്താൻ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. മെയ് മാസം പകുതിയോടെയാണ് വെണ്ട കൃഷിയ്ക്കായി വിത്ത് പാകേണ്ടത്. നടുന്നതിന് ഒരു ദിവസം മുമ്പ് വെണ്ട വിത്തുകൾ വെള്ളത്തിൽ കുതിരാൻ വയ്‌ക്കണം.

മഴ തുടങ്ങുന്നതോടെ വെണ്ട തൈകൾ തഴച്ചുവളാരാൻ തുടങ്ങും. നട്ട് ഒന്നര മാസത്തിനുള്ളിൽ വെണ്ട പൂവിടും. മൂന്നു മാസത്തോളം ഇവ കായ്ക്കുകയും ചെയ്യും. ജൈവ വളവും വെള്ളവും ആവിശ്യത്തിന് നൽകണം.

2.പയർ

മഴക്കാലത്ത് ഏറെ ഫലം തരുന്ന ഒരിനമാണ് കുരുത്തോലപ്പയർ. ജൂൺ -ജൂലൈ മാസങ്ങളാണ് പയർ കൃഷിക്ക് ഉത്തമം. 40-45 ദിവസത്തിനുള്ളിൽ പൂവിടുന്ന പയറിൽ നിന്ന് ഏകദേശം 2 മാസത്തോളം വിളവെടുക്കാം.

3.മുളക്

വെണ്ട പോലെ ഒരു മഴക്കാല കൃഷിയാണ് മുളക്. വിത്തുകൾ പാകിമുളപ്പിച്ച തൈകളാണ് ഇതിനായി എടുക്കേണ്ടത്.

വിത്തുകൾ മെയ് പകുതിയോടെ മുളപ്പിച്ചെടുക്കാം. തൈകൾക്ക്‌ ഒരു മാസം പ്രായമാകുമ്പോൾ മാറ്റിനടണം. തൈകൾ നട്ട് മൂന്നു മാസം മുതൽ വിളവെടുപ്പ് തുടങ്ങാം.

4.പാവല്‍

മഴക്കാലത്ത് മണ്ണ് കൂനകൂട്ടിയാണ് പാവല്‍ തൈകള്‍ നടേണ്ടത്. തൈ നട്ട് ഒന്നേകാൽ മാസത്തിൽ പൂക്കളുണ്ടാകും. ഇവയ്‌ക്കു ജൈവവളമായ ബയോഗ്യാസ് സ്‌ളറി, പച്ചച്ചാണകം കലക്കിയത്, എല്ലുപൊടി എന്നിവ ഉപയോഗിക്കാവുന്നതാണ്.

5.കൂർക്ക

6 മുതൽ 8 ഇഞ്ച് വരെ നീളമുള്ള കൂർക്കത്തലകളാണ് നടീലിന് ഉപയോഗിക്കാൻ. ജൂൺ ആദ്യവാരത്തോടെയാണ് കൂർക്കത്തലകൾ പ്രധാന കൃഷിയിടങ്ങളിലേൽക്ക് മാറ്റി നടേണ്ടത്. നാട്ടു നാലര മാസം കഴിയുന്നതോടെ കൂർക്ക വിളവെടുപ്പിനു പാകമാകും.

6.വഴുതിന

മഴക്കാലത്ത് നന്നായി വിളയുന്ന മറ്റൊരു പച്ചക്കറി വഴുതിനയാണ്. മെയ് രണ്ടാം വാരത്തോടെ വിത്തിട്ട് ഒരു മാസം പ്രായമാകുമ്പോൾ തൈകൾ മാറ്റിനടാവുന്നതാണ്. മഴക്കാലത്ത് കൃഷി ചെയുമ്പോൾ വഴുതാനക്ക്‌ താങ്ങു കൊടുക്കണം. വഴുതനക് ഉണ്ടാകുന്ന വാട്ടരോഗം കുറയ്ക്കാൻ സ്യൂഡോമോണസ് ലായനിയിൽ തൈകൾ മുക്കി വയ്ച്ചശേഷം ഉപയോഗിച്ചാൽ മതിയാകും. രണ്ടര മാസം കഴിഞ്ഞാൽ വിളവെടുപ്പ് ആരംഭികാം.

പച്ചക്കറി ലഭ്യത തീരെ കുറവുള്ള സമയമാണ് മഴക്കാലം. നമ്മുടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറി വീട്ടിൽ തന്നെ നട്ടുവളർത്തവുന്നതാണ്. കൃഷി ചെയ്യേണ്ട രീതിയും കാലാവസ്ഥയും മനസ്സിലാക്കി കൃഷിയിലേക്ക് ഇറങ്ങിയാൽ വിജയം ഉറപ്പായും ഉണ്ടാകും.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close