രാജസ്ഥാൻ വീണ്ടും റിസോർട്ട് രാഷ്ട്രീയത്തിലേക്ക്…….


Spread the love

രാജസ്ഥാനിലെ രാഷ്ട്രീയ കരുനീക്കങ്ങൾ സച്ചിൻ പൈലറ്റിന് പാളുന്നുവോ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വസതിയിൽ നടന്ന എംഎൽഎമാരുടെ യോഗത്തിൽ നൂറോളം എംഎൽഎമാർ പങ്കെടുത്തതായി റിപ്പോർട്ട്. അശോക് ഗലോഡിന് പിന്തുണയർപ്പിച്ച എംഎൽഎമാരെ ജയ്പൂരിലെ റിസോർട്ട്ലേക്ക് മാറ്റി. 200 അംഗ നിയമസഭയിൽ കോൺഗ്രസിന്റെ 106 എംഎൽഎമാരുടെയും, സ്വതന്ത്ര എം എൽ എ മാരുടെയും ചെറുകക്ഷികളുടെയും അടക്കം 125 പേരുടെ പിന്തുണ അശോക് ഗെലോട്ട്ന് ഉണ്ടായിരുന്നു.

തന്റെ കൂടെ 30 കോൺഗ്രസ് എംഎൽഎമാർ ഉണ്ട് എന്ന് പറഞ്ഞ സച്ചിൻ പൈലറ്റിന്, അത്രയും എംഎൽഎമാരുടെ പിന്തുണ ഇല്ല എന്ന് ഇപ്പോൾ വ്യക്തമാക്കുന്നു. ഇതോടെ ബിജെപി സച്ചിൻ പൈലറ്റിനെ കൈയൊഴിയും എന്നാണ് സൂചന.

താൻ ബിജെപിയിലേക്ക് ഇല്ല എന്ന സച്ചിൻ പൈലറ്റ് പരാമർശത്തിൽ നിന്ന്, ബിജെപിയുടെ രാജസ്ഥാനിലെ രാഷ്ട്രീയ അട്ടിമറി ഫലപ്രാപ്തിയിൽ എത്തില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രാഥമിക നിഗമനം. എന്നാൽ അവിശ്വാസപ്രമേയം സഭയിൽ വരുമ്പോൾ എംഎൽഎമാർ എന്ത് നിലപാട് എടുക്കും എന്നതിൽ ആർക്കും വ്യക്തതയില്ല.

കോവിഡ് മഹാമാരികിടെ മധ്യപ്രദേശിൽ ജോതിരാജ സിന്ധ്യയുമായി ചേർന്ന കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ഭരണം നേടിയെങ്കിലും, രാഷ്ട്രീയമായി തിരിച്ചടി നൽകി എന്ന് ബിജെപിയുടെ ഒരു വിഭാഗം വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ രാജസ്ഥാനിൽ രാഷ്ട്രീയ അട്ടിമറി പരാജയപ്പെട്ടാൽ, മഹാരാഷ്ട്രയിൽ അജിത്ത് പവാറുമായി ചേർന്നു ഭരണം പിടിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പരാജയം പോലെ മറ്റൊരു നാണക്കേടായി ഇത് മാറുമെന്ന് ബിജെപി ഭയപ്പെടുന്നു.

അതേസമയം ബിജെപിയുടെ രാജസ്ഥാൻ ഘടകത്തിൽ വസുന്ധരരാജസിന്ധ്യ എന്ത് നിലപാട് എടുക്കും എന്നതും ബിജെപി കേന്ദ്ര നേതൃത്വത്തെ ആശങ്കയിലാക്കുന്നു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്ന്റെ രണ്ട് പ്രധാന സഹായികളുടെ വീടുകളിൽ ഈ സമയം കേന്ദ്രസർക്കാർ ആദായ നികുതി റെയ്ഡ് തുടരുകയാണ്.

ജ്യോതിരാജ്സിന്ധ്യ പോലെ സച്ചിൻ പൈലറ്റ്ഉം പാർട്ടി വിട്ടാൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിന്റെ നിലപാടുകളെ ചോദ്യം ചെയ്യാം, കബിൽ സിബൽന്റെ വാക്കുകൾ നൽകുന്ന സൂചന ഇതാണ്.

ജ്യോതിരാജ് സിന്ധ്യയും ഇപ്പോൾ സച്ചിൻ പൈലറ്റനെയും പണ്ട് ശരത് പവാറിനെ പുകച്ചു പുറത്ത് ചാടിച്ചത് പോലെ ചാടിക്കുന്നതാണ് എന്ന് കരുതുന്നവരും കോൺഗ്രസിലുണ്ട്. ഇത്തരം നേതാക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കോൺഗ്രസ് ഹൈക്കമാൻഡ് വരുംദിവസങ്ങളിൽ ബുദ്ധിമുട്ടും.

അഡ്വ : സഞ്ജയ് ദേവരാജൻ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close