
രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനെ കോണ്‍ഗ്രസ് പുറത്താക്കി. പിസിസി അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നുമാണ് സച്ചിനെ പുറത്താക്കിയത് . ബിജെപിയുമായി ചേര്‍ന്ന് സച്ചിന് ഗൂഡാലോചന നടത്തി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇന്ന് ചേര്‍ന്ന് നിയമസഭാകക്ഷിയോഗത്തില്‍ സച്ചിനെതിരെ പ്രമേയം പാസാക്കുകയായിരുന്നു. നേതൃമാറ്റം അല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന് സച്ചിന് അറിയിച്ചിരുന്നു. എന്നാല്‍ ചെറിയ പ്രായത്തില്‍ തന്നെ സച്ചിന് പാര്‍ട്ടി വലിയ അവസരങ്ങള്‍ നല്കി എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ഗോവിന്ദ് സിങ് ദതാസ്ത്രെ ആണ് പാര്‍ട്ടിയുടെ പുതിയ പിസിസി അധ്യക്ഷന്‍.മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ മാറ്റണമെന്നായിരുന്നു സച്ചിന് പൈലറ്റിന്റെ ആവശ്യം.
പ്രിയങ്കഗാന്ധിയും കെസി വേണുഗോപാലും സച്ചിന് പൈലറ്റിനോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെയാണ് ഇടഞ്ഞ് നില്ക്കുന്ന സച്ചിനെതിരെ നടപടി വേണമെന്ന് നിയമസഭാ കക്ഷി യോഗത്തില്‍ പ്രമേയം പാസാക്കി നടപടി സ്വീകരിച്ചത്.അതിനിടെ സച്ചിന് പൈലറ്റിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാനിലെ ബി.ജെ.പി നേതാവ് ഓം മതൂര്‍. സച്ചിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നും പകരം സച്ചിന്റെ അനുയായികള്‍ക്ക് പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കിയുള്ള സമവായത്തിനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചിരുന്നത്.
അതേസമയം സച്ചിൻ പൈലറ്റ് ബിജെപി പാളയത്തിലേക്ക് പോകുമോ എന്നാണ് ഇപ്പോൾ രാജസ്ഥാൻ ഉറ്റു നോക്കുന്നത്. രാഷ്ട്രീയപോര് കനക്കുന്നതിനിടെ സച്ചിൻ പൈലറ്റിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ ബി.ജെ.പി നേതാവ് ഓം മതൂർ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ പോര് തുടരുന്നതിനിടെ ഇത് ആദ്യമായാണ് പ്രതിപക്ഷപാർട്ടിയായ ബി.ജെ.പിയുടെ പ്രതികരണം. അതേസമയം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ മാറ്റണമെന്നാണ് സച്ചിൻ പൈലറ്റിന്റെ ആവശ്യം. പ്രിയങ്കഗാന്ധിയും കെസി വേണു ഗോപാലും സച്ചിൻ പൈലറ്റിനോട് സംസാരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഇടഞ്ഞു നിൽക്കുന്ന സച്ചിനെതിരെ നടപടി വേണമെന്ന് നിയമസഭാ കക്ഷി യോഗത്തിൽ പ്രമേയം പാസാക്കിയത്.
രാജസ്ഥാനിൽ രാഷ്ട്രീയ നാടകം; നേർക്കുനേർ പോരാടി മുന്നണികൾ
കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/rajasthan-politics/ ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക