
രാജസ്ഥാനിൽ അരങ്ങ് തകർത്ത് രാഷ്ട്രീയ നാടകങ്ങൾ. പരസ്പരം ഏറ്റുമുട്ടി കോൺഗ്രസ്സും ബി ജെ പിയും. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന് കീഴിൽ 30 എംഎൽഎമ്മാർ ഉണ്ടെന്ന അവകാശവാദം പൊളിയുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ 96 എംഎൽഎമാർ പങ്കെടുത്തതോടെയാണ് പൈലറ്റിന്റെ അവകാശവാദം പൊളിഞ്ഞത്. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിലാണ് 96 എംഎൽഎമ്മാർ പങ്കെടുത്തത്. എല്ലാ എംഎൽഎമ്മാർക്കും കോണ്ഗ്രസ് വിപ്പ് നൽകിയിരുന്നു. യോഗത്തിൽ പങ്കെടുക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും കോണ്ഗ്രസ് അറിയിച്ചിരുന്നു. രാജസ്ഥാനിൽ 200 അംഗങ്ങളുള്ള നിയമസഭയിൽ 107 എംഎൽഎമ്മാരാണ് കോൺഗ്രസിനുള്ളത്.
അതേസമയം ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് യോഗത്തിൽ പങ്കെടുത്തില്ല. സച്ചിൻ പൈലറ്റ് തിരിച്ചുവരണമെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നും കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചു. ചർച്ചകൾക്ക് വാതിൽ തുറന്നുകിടക്കുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി. സച്ചിൻ ഉൾപ്പെടെ എല്ലാ കോൺഗ്രസ് എംഎൽഎമ്മാരെയും തങ്ങൾ ബഹുമാനിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. സച്ചിൻ പൈലറ്റ് യോഗത്തിൽ പങ്കെടുക്കുന്നില്ല. പങ്കെടുക്കാൻ കഴിയാത്തവർ എപ്പോൾ എത്തുമെന്നകാര്യം പാർട്ടി നേതാവ് അവിനാശ് പാണ്ഡെയെ വിളിച്ചുപറഞ്ഞാൽ മതിയെന്നും സുർജേവാല വ്യക്തമാക്കി.
അതേസമയം രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഗെഹ്ലോട്ടുമായി ബന്ധമുണ്ടെന്ന് കരുതുന്ന വ്യവസായിയുടെ സ്ഥാപനങ്ങളിൽ റെയിഡ് നടന്നു. ജയ്പൂരിലും ഡൽഹിയിലുമാണ് റെയിഡ് നടക്കുന്നത്. ഇവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലാണ് റെയിഡ്. അതേസമയം കോൺഗ്രസിൽ നിന്ന് സച്ചിൻ പൈലറ്റ് പുറത്തേക്ക് എന്ന സൂചനയാണ് പുറത്ത് വരുന്നത്. സച്ചിൻ പൈലറ്റിനെതിരെ നടപടിക്ക് കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കെസി വേണു ഗോപാൽ ജയ്പൂരിലേക്ക് എത്തുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് കെസി വേണു ഗോപാൽ രാജസ്ഥാനിലേക്ക് തിരിച്ചിരിക്കുന്നത്. സച്ചിൻ പൈലറ്റിനൊപ്പം 15ൽ താഴെ എംഎൽഎമാർ മാത്രമാണെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്കൊരുങ്ങുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സച്ചിൻ പൈലറ്റ് തുറന്ന പോരിലേക്ക് നീങ്ങിയതോടെയാണ് രാജസ്ഥാനിൽ കോൺഗ്രസ് പ്രതിസന്ധിയിലായത്.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അധികാരം രാജകുടുംബത്തിന്
കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/padmanabhaswami-temple-case/ ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക