
കോവിഡ് 19 എന്ന മഹാമാരി കേരളത്തെ ദിനം പ്രതി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന് പ്രധാന കാരണം ജനങ്ങളുടെ അശ്രദ്ധ തന്നെയാണ്. എന്നെ ഒരു കൊറോണയും പിടിക്കില്ല, എനിക്ക് ഒന്നും സംഭവിക്കില്ല എന്ന മട്ടിലാണ് പലരും മുന്‍കരുതല്‍പോലും എടുക്കാതെ ഇറങ്ങി നടക്കുന്നത്. ഇപ്പോള്‍ ആളുകളെ വീട്ടിലിരുത്താനുള്ള ഐഡിയയുമായി പഞ്ചാബി ഹൗസിലെ ‘രമണന്’. കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് കേരളത്തിലുള്ളൂവെന്ന് രമണന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹരീശ്രീ അശോകന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സംസ്ഥാനത്ത് കൊറോണ വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ‘ഒരു ലക്ഷം മേടിച്ചു കഴിഞ്ഞ് കൊറോണ വന്നാല്‍ കുഴപ്പമുണ്ടോന്നു ചോദിക്ക്’ എന്നാണ് ചിലര്‍ ചോദിക്കുന്നത്.