സ്വര്‍ണക്കടത്തില്‍ സ്വപ്‌നയേയും കബളിപ്പിച്ച് റമീസ്…


Spread the love

തിരുവനന്തപുരം നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയപ്പോള്‍ ഓരോ തവണയും സ്വപ്നയോടും സംഘത്തോടും വെളിപ്പെടുത്തിയിരുന്നതിലും കൂടുതല്‍ സ്വര്‍ണം റമീസ് കടത്തിയതായി അന്വേഷണ സംഘം. ജൂണില്‍ അവസാനത്തെ നയതന്ത്ര പാഴ്‌സല്‍ കസ്റ്റംസ് പിടിച്ചപ്പോഴാണ് ഇക്കാര്യം സ്വപ്നയ്ക്ക് മനസിലായത്. ഈ പാഴ്‌സലില്‍ 10 കിലോഗ്രാം സ്വര്‍ണം എത്തുമെന്നാണ് സ്വപ്നയെ റമീസ് അറിയിച്ചിരുന്നത്. എന്നാല്‍ എത്തിയത് 30 കിലോ ആയിരുന്നു.
ഒരു കിലോ സ്വര്‍ണം കടത്തുമ്‌ബോള്‍ 1000 ഡോളര്‍ യു.എ.ഇ കോണ്‍സല്‍ ജനറലിന് കമ്മിഷന്‍ നല്‍കണമെന്നായിരുന്നു റമീസിന്റെ നിര്‍ദ്ദേശം. 1000 ഡോളര്‍ സ്വപ്നയ്ക്കും നല്‍കണം. ഇങ്ങനെ ലഭിക്കുന്ന 2000 ഡോളറും (1.47 ലക്ഷം രൂപ) ഓരോ കടത്തിനും ഹാന്‍ഡ്‌ലിംഗ് ചാര്‍ജായി വാങ്ങുന്ന 50,000 രൂപയും സരിത്ത്, സന്ദീപ് നായര്‍ എന്നിവരുമായി സ്വപ്ന തുല്യമായി പങ്കുവയ്ക്കുമെന്നായിരുന്നു ധാരണ. സ്വര്‍ണക്കടത്തിന്റെ കമ്മിഷന്‍ തുകയായി റമീസ് ഏറ്റവുമൊടുവില്‍ കൈമാറിയ 97 ലക്ഷം രൂപയില്‍ നല്ലൊരു ഭാഗം സ്വപ്ന സുരേഷ് ഉന്നതോദ്യോഗസ്ഥര്‍ക്കു വീതം വയ്ക്കുകയായിരുന്നു. പിടിക്കപ്പെടുന്നതിനു തൊട്ടുമുമ്ബ് കടത്തിയ സ്വര്‍ണത്തിനായിരുന്നു ഇത്രയും തുക കമ്മിഷനായി നല്‍കിയത്. 21 തവണ സ്വര്‍ണം കടത്തിയെന്നാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം. എന്നാല്‍, യഥാര്‍ത്ഥത്തില്‍ എത്ര കിലോഗ്രാം സ്വര്‍ണമുണ്ടായിരുന്നെന്ന് റമീസിന് മാത്രമെ അറിയൂ.21 തവണയായി 83 കിലോ സ്വര്‍ണം കടത്തിയതിന് സ്വപ്നയ്ക്കും സരിത്തിനും പ്രതിഫലമായി ലഭിച്ചത് 69.60 ലക്ഷം രൂപയാണ്. ഇതില്‍ 27.01 ലക്ഷം വീതം സ്വപ്നയ്ക്കും സരിത്തിനും ലഭിച്ചപ്പോള്‍ സന്ദീപ് നായര്‍ക്ക് 13.41 ലക്ഷവം രൂപ ലഭിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ സ്വപ്ന വെളിപ്പെടുത്തി.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close