ഭീഷണിപ്പെടുത്തി യുവതിയെ പീഡനപ്പിച്ചക്കേസില്‍ നാല് വൈദികര്‍ക്കെതിരെ കേസ്


Spread the love

ഭീഷണിപ്പെടുത്തി യുവതിയെ പീഡനപ്പിച്ചക്കേസില്‍ നാല് വൈദികര്‍ക്കെതിരെ കേസ്. കുമ്പസാര രഹസ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പത്തനംതിട്ട ആനിക്കാട് സ്വദേശിനിയായ സ്‌കൂള്‍ അദ്ധ്യാപികയെ ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ക്കെതിരെയാണ് മാനഭംഗക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തത്. ഫാദര്‍ ജോണ്‍സണ്‍ മാത്യു, എബ്രഹാം വര്‍ഗീസ്, ഫാദര്‍ ജെയ്‌സ് കെ.ജോര്‍ജ്, ഫാദര്‍ ജോബ് മാത്യു എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, ആരോപണവിധേയനായ മറ്റൊരു വൈദികന്‍ ജിജോ ജെ.എബ്രഹാമിനെതിരെ കേസെടുത്തിട്ടില്ല. ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവാണ് കേസ് അന്വേഷിക്കുന്നത്. എഫ്.ഐ.ആര്‍ ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കും.
വിവാഹത്തിന് മുമ്പ് വൈദികനുമായി ഉണ്ടായിരുന്ന അവിഹിത ബന്ധം കുമ്പസാരക്കൂട്ടില്‍ തുറന്നു പറഞ്ഞതാണ് യുവതിക്ക് കുരുക്കായത്. കുമ്ബസാര രഹസ്യം മനസിലാക്കിയ വൈദികന്‍ ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് വീട്ടമ്മയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു. മറ്റു വൈദികര്‍ക്കും വിവരം കൈമാറിയതോടെ ഇവരും യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കി. ഇങ്ങനെ എട്ടുപേര്‍ യുവതിയെ ചൂഷണം ചെയ്‌തെന്നും ഇവരില്‍ അഞ്ചുപേരുടെ മൊബൈല്‍ ചാറ്റിംഗ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഉണ്ടെന്നും ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തും. നിരണം, തുമ്ബമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ വൈദികരാണ് യുവതിയെ പീഡിപ്പിച്ചത്. മേയ് 15ന് മൂന്ന് ഭദ്രാസനങ്ങളിലും പരാതി അന്വേഷിക്കാന്‍ കമ്മീഷനുകളെ നിയോഗിച്ചിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close