അപൂർവ്വയിനം ബുദ്ധ പ്രതിമ നശിപ്പിച്ചു: പാകിസ്ഥാനിൽ 4 പേർ അറസ്റ്റിൽ


Spread the love

പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്‌തുൻഖ്വയിൽ ബുദ്ധന്റെ അപൂർവ്വയിനം പ്രതിമ നാല് പ്രദേശവാസികൾ ചേർന്ന് തകർത്തു. ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ നിന്നാണ് പ്രതിമ കുഴിച്ചെടുത്തത്. മർദൻ ജില്ലയിലെ തഹ്സിൽ തക്തബായിയിൽ നിന്നാണ് തകർത്ത പ്രതിമ കണ്ടെടുത്തത്. തദ്ദേശീയനായ ഒരു മൗലവിയുടെ നിർദ്ദേശ പ്രകാരമാണ് പ്രതിമ തകർത്തത് എന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. പുരാവസ്തു സംരക്ഷണ നിയമ പ്രകാരം നാലു പേരെയും അറസ്റ്റ് ചെയ്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു എന്ന് പോലീസ് അറിയിച്ചു.

സാമൂഹ്യ മാധ്യമങ്ങളിൽ ഇവർ പ്രതിമ നശിപ്പിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് പോലീസ് നടപടി എടുത്തത്. ഖൈർബർ പഖ്‌തുൻഖ്വ പ്രവിശ്യയിലെ പുരാവസ്തു വിഭാഗം ഡയറക്ടർ അബ്ദുൾ സമദ് ഖാൻ ഈ സംഭവത്തിൽ ഖേദം അറിയിച്ചു. അതോടൊപ്പം തന്നെ കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖൈബർ പഖ്‌തുൻഖ്വയുടെ പഴയ പേര് ഗാന്ധാരം എന്നായിരുന്നു. ഈ പ്രദേശം ബുദ്ധമത വിശ്വാസികൾ ഏറെ ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന പ്രദേശമാണ്. 2017-ൽ, ഹരിപുര ജില്ലയിലെ ഭാംലയിൽ നിന്നും പുരാവസ്തു ഗവേഷകർക്ക് 2 അത്ഭുത ഇനം ബുദ്ധ പ്രതിമകൾ ലഭിച്ചിരുന്നു. ഇതിൽ ഏറ്റവും വലിയ പ്രതിമ സൂചിപ്പിക്കുന്നത് ബുദ്ധന്റെ മരണം ആണ്. രണ്ടാമത്തെ പ്രതിമ, രണ്ട് പ്രഭാ വലയമുള്ള ബുദ്ധ ശില്പവും. ഇതിൽ ബുദ്ധന്റെ മരണത്തെ കുറിച്ച് സൂചിപ്പിക്കുന്ന പ്രതിമ, ലോകത്തിൽ അത്തരത്തിൽ ഉള്ള പ്രതിമകളിൽ ഏറ്റവും പഴക്കം ചെന്നതാണ്. വിദഗ്ധ പഠനങ്ങളിലൂടെ ഇത് ബി.സി മൂന്നാം നൂറ്റാണ്ടിൽ ഉള്ളതാണെന്ന് ഉറപ്പ് വരുത്തിയിരുന്നു.

പാകിസ്ഥാനിലെ പെഷവാർ മ്യുസിയം അറിയപ്പെടുന്നത്, ലോകത്ത് ഏറ്റവും കൂടുതൽ ബുദ്ധ പുരാവസ്തുക്കൾ ഉള്ള മ്യുസിയം എന്ന പേരിലാണ്. രണ്ട് വർഷം മുൻപ് ശിസ്റ്റ് കല്ലിൽ തീർത്ത മ്യുസിയത്തിലെ ബുദ്ധന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്വിറ്റ്സർലാന്റിൽ 100 ദിവസം നീണ്ടു നിന്ന ഒരു രാജ്യാന്തര എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close