രസമുകുളങ്ങൾ ഉണർത്തും ‘രസവട’ റെസ്റ്റോറന്റ്


Spread the love

വാഴയില തുറക്കുമ്പോഴേ നല്ല കിടിലൻ മണം. വാടിയ വാഴയിലയുടെയും മസാല കലർന്ന പോത്തിറച്ചിയുടെയും ആസ്വാദ്യകരമായ മണം മൂക്കിലെത്തിയപ്പോഴേ വായിൽ ടൈറ്റാനിക് മുങ്ങാനുള്ള വെള്ളം നിറഞ്ഞു. പതു പതുത്ത പറോട്ടക്കിടയിൽ നല്ല ഉഗ്രൻ പോത്ത് പിരട്ടു വച്ച് വാഴയിലയിൽ പൊതിഞ്ഞു വീണ്ടും കല്ലിൽ വച്ച് പൊള്ളിച്ചെടുത്ത കിഴി പറോട്ട. മസാല പിടിച്ച ആ പറോട്ടയിൽ നിന്നും ഒരു കഷ്ണം പിച്ചിയെടുത്ത് പോത്ത് പിരട്ടിലെ പീസും കൂടെ വായിലേക്കിട്ടപ്പോ… ന്റെ സാറേ…
യാദൃശ്ച്‌കമായി എത്തിയതാണ് ‘രസവട’യിൽ. തിരുവനന്തപുരം, ദേവസ്വംബോർഡ്‌ ജംക്ഷനിൽ, നിർമലാഭവൻ സ്കൂളിന് എതിരെയാണ് ഈ കിടിലൻ റെസ്റ്റോറന്റ്. വൃത്തിയുള്ള അന്തരീക്ഷം, ഒതുക്കത്തോടെയും ഭംഗിയായും അറേഞ്ച് ചെയ്തിരിക്കുന്ന ടേബിളുകൾ. പുഞ്ചിരിയോടെ സ്വാഗതം ചെയ്ത സ്റ്റാഫുകൾ. മെനു കാർഡ് കണ്ടപ്പോഴേ പകുതി തൃപ്തി തോന്നി.നമ്മടെ പോക്കറ്റ് കീറുന്ന റേറ്റ് ഒന്നും ഇല്ല. പിന്നെ വെറൈറ്റി വിഭവങ്ങളും. നമ്മുടെ സാദാ ചിക്കൻ ബിരിയാണി, പോത്ത് ബിരിയാണി മുതൽ അങ്ങനെ തുടങ്ങുന്നു മെനു.

പുതിയ സ്ഥലത്ത് കയറുമ്പോൾ എല്ലാരും വിത്യസ്ത വിഭവങ്ങൾ വാങ്ങിച്ച് ഷെയർ ചെയ്യും. അതാണ് ഞങ്ങൾ കുടുംബാംഗങ്ങൾക്കിടയിലെ പതിവ്. അത് തെറ്റിച്ചില്ല, ചിക്കൻ ബിരിയാണി, പോത്ത് ബിരിയാണി, ഇറച്ചിച്ചോറ്, കിഴിപറോട്ട, പോത്ത് പിരട്ട് ഓർഡർ ചെയ്തു. ഷെയർ ചെയ്യാമെന്നാണ് ഉദ്ദേശിച്ചെങ്കിലും കിഴിപറോട്ട വേറെ ഓർഡർ ചെയ്യേണ്ടി വന്നെന്നു പ്രത്യേകം പറയണ്ടല്ലോ. പിന്നെ ബാക്കി വിഭവങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങുകയാണെങ്കിൽ….,പാകത്തിന് വെന്ത ബിരിയാണി റൈസും അധികം മസാലകുത്തില്ലാത്ത, മുഴുത്ത ഇറച്ചി പീസുകളും, പിശുക്ക് കാണിക്കാതെ വിതറിയ അണ്ടിപരിപ്പും,മുന്തിരിയും കൊണ്ട് സമ്പന്നമായ കിടിലൻ ബിരിയാണി. ആ ബിരിയാണിയുടെ മണം പറയാതിരിക്കാൻ വയ്യ. പലയിടത്തും ചോറും ചിക്കൻ കറിയും മിക്സ് ചെയ്തത് ഇറച്ചിച്ചോറെന്ന പേരിൽതരും. ഇത് പക്ഷെ അരിയും മസാലയും ചിക്കനുമൊക്കെ ശരിയായി യോജിച്ച നല്ല സൂപ്പർർർ.. ഇറച്ചിച്ചോറ് തന്നെയാണ്,കൂടെ ഗരം മസാലയുടെയും പെരുംജീരകത്തിന്റെയും രുചി അറിയിക്കുന്ന നല്ല ഒറിജിനൽ പോത്ത് പിരട്ട്. തിരുവനന്തപുരത്ത് മിക്കവാറും പോത്ത് എന്ന പേരിൽ കിട്ടുന്നത് കാള ഇറച്ചിയും മറ്റുമായിരിക്കും. എന്നാൽ രസവടയിൽ വിളമ്പുന്നത് നല്ല അസ്സൽ പോത്തിറച്ചി തന്നെയാണ്. ഒരിക്കൽ കഴിച്ചാൽ നിങ്ങൾക്കും ആ വിത്യാസം മനസിലാകും. ഓർഡർ ചെയ്ത വിഭവങ്ങളെല്ലാം ആവശ്യത്തിന് ക്വാണ്ടിറ്റി ഉണ്ട്. ഒരുപാട് കൂടുതൽ ആണെന്ന് പറയിപ്പിക്കില്ല. കുറഞ്ഞു പോയെന്നും പരാതിപ്പെടാനിട വരില്ല. വയറു നിറയെ കഴിക്കാനുണ്ട്. അമിത വിലയൊന്നും തന്നെ ഈടാക്കുന്നില്ല, സാധാരണക്കാരന്റെ പോക്കറ്റിനു താങ്ങാനാവുന്ന വില മാത്രം. സ്റ്റാഫിന്റെ സൗഹൃദത്തോടെയുള്ള പെരുമാറ്റം എടുത്ത് പറയേണ്ടതാണ്. പിന്നെ നല്ല ഫ്രണ്ട്‌ലി അറ്റ്മോസ്ഫിയറും. ഒരിക്കൽ കയറിയാൽ വയറ് മാത്രമല്ല, മനസ്സും നിറയും. കുറച്ചൂടെ വിഭവങ്ങൾ രുചിച്ച് നോക്കണം എന്നുണ്ടായിരുന്നു. വയറ് വല്ലാതെ നിറഞ്ഞത് കൊണ്ട് ഒരു ഫ്രഷ് ലൈം ജ്യൂസ്‌ കൂടെ കുടിച്ച് അവസാനിപ്പിച്ചു.ഒരിക്കൽ സന്ദർശിച്ചവർക്ക് ഒരിക്കലും മറക്കാനാവാത്ത രുചി നാവിലും മായാത്ത തൃപ്തി മനസ്സിലും നൽകിയാണ് രസവട നമ്മെ യാത്രയാക്കുക.ഇറങ്ങാൻ നേരം ‘രസവട’യുടെ ഹോം ഡെലിവറി മെനു കാർഡ് നൽകി..8589898975 ആണ് ഹോം ഡെലിവറിക്ക് വേണ്ടി വിളിക്കേണ്ട നമ്പർ. ഭക്ഷണത്തെ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും രുചിച്ചു നോക്കേണ്ടതാണ് ‘രസവട’യുടെ’ വിഭവങ്ങൾ. മറക്കാനാവാത്ത രുചി അനുഭവം തന്നെയായിരിക്കും ‘രസവട’ സമ്മാനിക്കുക എന്നുറപ്പ്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക.തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതിനായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close