ഇനി വിയർക്കേണ്ട; ശരീരത്തിൽ ധരിക്കാൻ പാകത്തിലുള്ള എസിയുമായി സോണി


Spread the love

ചൂട് സഹിക്കാനാവാത്തവർക്കായി പുതിയൊരു പരിഹാര മാർഗവുമായി എത്തിയിരിക്കുകയാണ് സോണി. ശരീരത്തിൽ ധരിക്കാൻ പാകത്തിലുള്ള എസിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത് . റീ ഓൺ പോക്കറ്റ് എന്നാണ് ഈ എസിയ്ക്ക് പേര് നൽകിയിരിക്കുന്നത്. 13,000 ജപ്പാനീസ് യെന്‍ അതായത് (ഏകദേശം 9,000 രൂപയോളം) ആണ് ഇതിന്‍റെ വില. നിലവിൽ ജപ്പാനില്‍ മാത്രമാണ് ഇത് ഇപ്പോള്‍ ലഭ്യമാകുന്നത്.

ആപ്പിളിന്‍റെ മാജിക്ക് മൗസിന്‍റെ വലിപ്പത്തില്‍ ഉള്ളതാണ് സോണിയുടെ റീഓണ്‍ പോക്കറ്റ്. പോക്കറ്റിലോ വസ്ത്രത്തിന്റെ പിറകിലോ ഇത് ഘടിപ്പിക്കാവുന്നതാണ്. ചൂടേറിയ കാലവസ്ഥയില്‍ ധരിക്കുന്നയാള്‍ക്ക് തണുപ്പ് നല്‍കാന്‍ ഈ ചെറിയ ഉപകരണത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ശരീരത്തില്‍ നിന്നുള്ള ചൂടുവായു പുറത്തേക്ക് തള്ളുവാന്‍ ഈ ഉപകരണത്തിൽ ചെറിയ ഫാന്‍ ഉണ്ട്. ഇതിനൊപ്പം ഇത് നിയന്ത്രിക്കാനുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനും ലഭ്യമാണ്.

ബ്ലൂടൂത്ത് വഴി എസിയുമായി കണക്ട് ചെയ്യുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴി താപനിലയും മറ്റ് കാര്യങ്ങളും കണ്‍ട്രോള്‍ ചെയ്യാനും സാധിക്കും. രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെയാണ് ഈ എ.സിയുടെ ബാറ്ററി ലൈഫ് എന്നാണ് സോണിയുടെ അവകാശവാദം. അന്തരീക്ഷ താപനില അനുസരിച്ച് ഓട്ടോമാറ്റിക്ക് മോഡില്‍ പ്രവര്‍ത്തിക്കാനും ഈ ശരീരത്തില്‍ ധരിക്കാവുന്ന എസിക്ക് സാധിക്കും.

കസാഖിസ്ഥാനില്‍ ‘അജ്ഞാത ന്യൂമോണിയ’; 
കൊവിഡിനെക്കാൾ മാരകം
കൂടുതൽ അറിയുവാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യു. 
https://exposekerala.com/kasakhisthan-neomonia/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close