പച്ചക്കറി മുറിച്ച് ആദായം നേടാം


Spread the love

പച്ചക്കറി മുറിച്ച് കൊണ്ട് പണമുണ്ടാക്കാൻ പറ്റുമോ? തീർച്ചയായും.. അതാണ് “റെഡി ടു കുക്ക് വെജിറ്റബിൾ “വിപണനം ചെയ്യുക എന്നത്. സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, വീട്ടമ്മമാർക്ക്, വർക് അറ്റ് ഹോം ജോലി ആഗ്രഹിക്കുന്നവർക്ക് എല്ലാം ചെയ്യാവുന്ന ഒരു തൊഴിലാണിത്. നമ്മുടെ ചുറ്റുവട്ടത്തുള്ള ജൈവ കർഷകരിൽ നിന്നും ഗുണമേന്മയുള്ള പച്ചക്കറികൾ വാങ്ങി, നുറുക്കി പാക്ക് ചെയ്ത് വിൽക്കുന്ന രീതിയാണിത്. വീട്ടമ്മമാർക്കും മറ്റും അടുത്തുള്ള കൃഷിക്കാരിൽ നിന്നോ ചന്തയിൽ നിന്നോ പച്ചക്കറി വാങ്ങാം. സ്വയം തൊഴിൽ സംരംഭകർക്ക് ഗ്രാമങ്ങളിലും മറ്റും വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും പച്ചക്കറികൾ ശേഖരിക്കാം. അവർക്കും ഇതൊരു സഹായമാകും. ശേഖരിക്കുന്ന പച്ചക്കറികൾ ആദ്യം വൃത്തിയാക്കിയെടുക്കണം.പുളി, ഉപ്പ്, മഞ്ഞപ്പൊടി ലായനിയിൽ മുക്കി വച്ച് വൃത്തിയായി കഴുകി എടുക്കാം. പിന്നീട് തൊലി, കുരു, ഭക്ഷ്യ യോഗ്യമല്ലാത്ത ഭാഗങ്ങൾ ഒഴിവാക്കി മുറിച്ചെടുക്കാം. വിത്യസ്ത പച്ചക്കറികൾ തോരൻ, സാമ്പാർ, അവിയൽ, തീയൽ എന്നിങ്ങനെ വിത്യസ്ത വിഭവങ്ങൾക്കുതകുമാറ്‌ തയ്യാറാക്കാം. കറിവേപ്പില, മല്ലിയില, പച്ചമുളക് തുടങ്ങിയവ ചേർത്താൽ ഒന്നുകൂടെ ആകർഷകമാകും. ഇവ പ്ലാസ്റ്റിക് ബോക്സിലോ,തെർമോക്കോൾ ബോക്സിലോ വൃത്തിയായി അടുക്കി ഉപയോഗിച്ച പച്ചക്കറികളുടെ പേര്, തൂക്കം, ഉണ്ടാക്കാവുന്ന വിഭവങ്ങളുടെ പേര് സഹിതം ഭംഗിയായി പാക്ക് ചെയ്ത് വിപണിയിലെത്തിക്കാം.പ്രധാനമായും മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഫ്ലാറ്റുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ ഇവ വിപണനം ചെയ്യാം.ജോലിക്കാരായ വീട്ടമ്മമാർ, ബാച്ചിലേഴ്‌സ്, ഒന്നിനും സമയം തികയാത്ത നഗരവാസികൾ തുടങ്ങിയവർക്ക് ഇങ്ങനെ ലഭിക്കുന്നത് ആശ്വാസകരമായിരിക്കും എന്നതിനാൽ റെഡി ടു കുക്ക് പച്ചക്കറികൾക്ക് ആവശ്യക്കാർ എപ്പോഴും ഉണ്ടായിരിക്കും.
വലിയ മുതൽ മുടക്കൊന്നും ആവശ്യമില്ലാത്ത ഈ സംരംഭത്തിന് അവശ്യ വസ്തുക്കൾ എന്ന് പറയുന്നത് പാത്രങ്ങൾ, കത്തികൾ, ഒരു വെയിങ് മെഷീൻ, പാക്കിങ് മെറ്റീരിയൽ എന്നിവയാണ്. ഒരു വാഹനം കൂടെ സംഘടിപ്പിച്ചാൽ ഗതാഗതചിലവും കുറക്കാം. എങ്ങനെയായാലും 20-30 ശതമാനം വരെ ലാഭം കിട്ടുന്ന തൊഴിലാണിത്.കൂടുതൽ നാളേക്ക് സൂക്ഷിച്ചു വെക്കാൻ കഴിയാത്തതിനാൽ സാധാരണ വില്പന ലഭിക്കുന്നതിലും അല്പം കുറച്ചു മാത്രമേ ഉല്പാദിപ്പിക്കാവൂ. ഒരുപാട് നാളത്തേക്ക് സൂക്ഷിച്ചു വെക്കാൻ കഴിയാത്തത് കൊണ്ട് വരാവുന്ന നഷ്ടം ഒഴിവാക്കാനാകും.ഒരു ഭക്ഷ്യോല്പന്ന സംരംഭം ആയത് കൊണ്ട് ഇത് തുടങ്ങുന്നതിനായി സ്വയം ഭരണ സ്ഥാപനത്തിന്റെ ഡി ആൻഡ് ഒ ലൈസൻസ്, പാക്കിങ് ലൈസൻസ്, ഹെൽത്ത്‌ ഡിപ്പാർട്മെന്റ് അനുമതി എന്നിവ ആവശ്യമായി വന്നേക്കും.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close