കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ


Spread the love

ബജറ്റ് വിപണി പിടിക്കാൻ റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ ഇന്ത്യയിൽ. റിയൽമി നാർസോ 50എ പ്രൈമിന്റെ ആദ്യ വിൽപ്പന നടക്കുന്നത് ഏപ്രിൽ 28നാണ്. ആമസോണിലും റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സ്മാർട്ട്ഫോൺ ലഭ്യമാകും.

നാർസോ 50 സീരീസിലെ നാലാമത്തെ ഡിവൈസാണ് റിയൽമി നാർസോ 50എ പ്രൈം. നാർസോ 50, നാർസോ 50ഐ, നാർസോ 50എ എന്നീ ഡിവൈസുകൾ നേരത്തെ കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്.

4 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് യൂണിസോക്ക് ടി612 പ്രോസസറാണ്. കൂടുതൽ സ്റ്റോറേജ് വേണ്ട ആളുകൾക്കായി 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,499 രൂപയുമാണ് വില. ഡിവൈസിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള യൂണിറ്റിന് 12,499 രൂപ വിലയുണ്ട്.189 ഗ്രാം ഭാരമുള്ള ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി, 3.5mm ഓഡിയോ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്.

18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് റിയൽമി നാർസോ 50എ പ്രൈമിലുള്ളത്.. 50 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, യൂണിസോക്ക് ടി612 പ്രോസസർ  എന്നിവയെല്ലാം ഈ ഡിവൈസിലുണ്ട്. 1080×2408 പിക്സൽ റെസല്യൂഷനും വാട്ടർഡ്രോപ്പ് നോച്ചുമുള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 180Hz ടച്ച് സാംപ്ലിങ് റേറ്റും 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. ബജറ്റ് വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്.ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 50 എംപി സാംസങ് JN1 പ്രൈമറി സെൻസറാണ് ഉള്ളത്. എഫ്/1.8 അപ്പർച്ചർ ലെൻസും ഈ പ്രാമറി ക്യാമറയിൽ ഉണ്ട്. എഫ്/2.4 ലെൻസുള്ള 2 എംപി മാക്രോ ക്യാമറയും വിജിഎ ബ്ലാക്ക് ആന്റ് വൈറ്റ് എഫ്/2.8 പോർട്രെയിറ്റ് സെൻസറും ഡിവൈസിൽ നൽകിയിട്ടുണ്ട്. റിയൽമി നാർസോ 50എ പ്രൈമിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്.ഈ ഡിവൈസിനൊപ്പം കമ്പനി ചാർജർ നൽകില്ല എന്നത് ശ്രദ്ധേയമാണ്.സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിനാലാണ്  നടപടിയെന്ന് റിയൽമി വ്യക്തമാക്കി.

Read also… വാട്ട്സ് ആപ്പിൽ പുത്തൻ അപ്ഡേറ്റ് വരുന്നു റീൽസ് മുതൽ മെസ്സേജ് റിയാക്ഷൻ വരെ ഇനി വാട്ട്സ് ആപ്പിൽ

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close