വിപണിയിലെ ട്രെൻഡ് അനുകരിച്ച് ഷാവോമിയുടെ സബ്-ബ്രാൻഡായ റെഡ്മിയും


Spread the love

വിലക്കുറവിൽ അത്യാധുനിക സൗകര്യങ്ങളുമായി വിപണിയിൽ തന്നെ വൻ സ്വീകാര്യത നേടിയ ബ്രാൻഡാണ് റെഡ്മീ. ചാർജറുകളും കേബിളുകളും ഒഴിവാക്കി ട്രൻഡിനൊപ്പം നിൽക്കാൻ തയ്യാറായി കഴിഞ്ഞിരിക്കുകയാണ് റെഡ്മീയും. റെഡ്മി ഇന്ന്  പുറത്തിറക്കാൻ പോവുന്ന പുതിയ റെഡ്മി നോട്ട് 11എസ്ഇ സ്മാർട്ഫോണിനൊപ്പം ചാർജർ അഡാപ്റ്റർ ഉണ്ടാവില്ല എന്നാണ് വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ വ്യക്തമാക്കുന്നത്.  ഐഫോൺ 12 ൽ ആണ് ആദ്യമായി ചാർജറുകൾ ഒഴിവാക്കപ്പെട്ടത്. ഈ രീതി പിന്നീട് സാംസങ്ങും മറ്റ് ആൻഡ്രോയിഡ് ബ്രാൻഡുകളും അനുകരിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ നത്തിങ് ഫോണിലും ചാർജർ ഉണ്ടായിരുന്നില്ല. ഉപകരണങ്ങൾക്കെല്ലാം ഒരേ ചാർജർ കൊണ്ടുവരാനുള്ള ആഗോള നീക്കത്തിന്റെ ഭാഗമായും ഈ നീക്കത്തെ കാണാവുന്നതാണ്.  ഷാവോമി ഇത് ആദ്യമായല്ല ചാര്‍ജര്‍ ഒഴിവാക്കുന്നത്. എന്നാല്‍ ചാര്‍ജര്‍ ഇല്ലാതെ ഇന്ത്യയില്‍ ഇറങ്ങുന്ന റെഡ്മി ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഫോണ്‍ ആണിത്.

യു.പി.ഐ ഇടപാടുകൾക്ക് ഇനി അധിക ചാർജ് ഉണ്ടാകുമോ ? മറുപടിയുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം.

എംഐ.കോം വെബ്സൈറ്റിൽ നൽകിയ വിവരങ്ങളിൽ ‘പാക്കേജ് കണ്ടന്റ്സ്’ വിഭാഗത്തിൽ ഫോണിനൊപ്പം യുഎസ്ബി സി കണക്ടർ, സിം ഇജക്ടർ, ഒരു കേയ്സ്, അനുബന്ധ കടലാസുകൾ എന്നിവയാണ് ഉള്ളത്. ജിഎസ്എം അരിനയാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്.   എട്ട് ജിബി റാം, 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ്, എംഐയുഐ 12.5, ആൻഡ്രോയിഡ് 11      ഉള്ള ഉള്ള ഫോണിന് 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ, മീഡിയാ ടെക്ക് ഹീലിയോ ജി95 പ്രൊസസർ, ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം, 13 എംപി സെൽഫി ക്യാമറ, 64, 8,2,2 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ക്വാഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു.  സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ, യുഎസ്ബി 2.0 പോർട്ട്, എൻഎഫ്സി, 4കെ റെക്കോർഡിങ് സൗകര്യം, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് തുടങ്ങിയവയെല്ലാം ഫോണിലുണ്ടാവും.  5000 എംഎഎച്ച് ബാറ്ററി, 33 വാട്ട് റാപ്പിഡ് ചാർജിങ് സൗകര്യം. എന്നാൽ പുതിയ റെഡ്മി നോട്ട് 11എസ്ഇ ഫോണുകൾ വാങ്ങുന്നവർ  999 രൂപ കൊടുത്ത്  അനുയോജ്യമായ ഷാവോമി ചാർജർ പ്രത്യേകം വാങ്ങേണ്ടി വരും.

Read more… സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും യൂറോപ്പ്യൻ രാജ്യങ്ങളിൽ ജോലി നേടാം. ചെലവ് കുറഞ്ഞ മാർഗങ്ങൾ ഏതൊക്കെ ?

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close