കാത്തിരിക്കാം; ജിയോയുടെ വമ്പൻ പ്രഖ്യാപനങ്ങൾ ഇന്ന്


Spread the love

റിലയൻസ് ജിയോയുടെ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകൾ പ്രതീക്ഷിക്കാം. റിലയൻസ് ജിയോയുടെ, 43-മത് ആനുവൽ മീറ്റിംഗ് ഇന്ന് നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അതുകൊണ്ടു തന്നെ, ചിലപ്പോൾ ഉപഭോതാക്കൾക്ക് പുതിയ ഓഫറുകളും, കൂടാതെ ജിയോയുടെ ജിയോ ഫോൺ 3 യും പ്രതീഷിക്കാവുന്നതാണ്. കഴിഞ്ഞ ആനുവൽ മീറ്റിംഗിൽ എല്ലാം തന്നെ മികച്ച ഓഫറുകളാണ്‌ ജിയോ നൽകിയിരുന്നത്‌. ജിയോയുടെ 40-ാം ആനുവൽ മീറ്റിംഗിൽ ആയിരുന്നു ജിയോയുടെ ഫീച്ചർ ഫോൺ പുറത്തിറക്കിയിരുന്നത്. വെറും 1500 രൂപയുടെ ചിലവിലായിരുന്നു ഇത്തരത്തിൽ ഫീച്ചർ ഫോണുകൾ റിലയൻസ് ജിയോ വിപണിയിൽ എത്തിച്ചിരുന്നത്.

അതുപോലെ തന്നെ, 41-ാം ആനുവൽ മീറ്റിംഗിൽ ആയിരുന്നു ജിയോയുടെ “ജിയോ 2 4ജി” ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരുന്നത്. 2018 ൽ ആയിരുന്നു ഇത്തരത്തിൽ ജിയോ ഫോൺ 2 ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. മികച്ച വരവേൽപ്പായിരുന്നു ഈ രണ്ടു ബഡ്ജറ്റ് 4ജി ഫോണുകൾക്കും വിപണിയിൽ ലഭിച്ചിരുന്നത്. കൂടാതെ ഇനി പുറത്ത് വരാനിരിക്കുന്ന ജിയോ ഫോൺ 3 വലിയ ഡിസ്‌പ്ലേ യോടു കൂടിയായിരിക്കും.

ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിന്റെ ഓഹരികൾ വാങ്ങാൻ നിക്ഷേപകരുടെ നീണ്ട നിര തന്നെയുണ്ടെന്ന് അടുത്തിടെ പുറത്തു വന്ന വാർത്തകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതിനെല്ലാം തുടക്കമിട്ടത് ഫേസ്ബുക്ക് ഇൻ‌കോർപ്പറേറ്റിൽ നിന്ന് ലഭിച്ച വമ്പൻ നിക്ഷേപമാണ്. ജിയോയുടെ 9.99 ശതമാനം ഓഹരിക്ക് 43,574 കോടി രൂപയാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്. ജിയോ പ്ലാറ്റ്‌ഫോമുകളിലൂടെ ലക്ഷ്യം വച്ച മൂലധന സമാഹരണത്തിന്റെ പകുതി നേടിയതായി മാതൃ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർ‌ഐ‌എൽ) വ്യക്തമാക്കി.

Ad Widget
Ad Widget

Recommended For You

About the Author: admin

Close