പത്മനാഭസ്വാമി ക്ഷേത്ര കേസിൽ തിങ്കളാഴ്ച വിധി


Spread the love

പത്മനാഭസ്വാമി ക്ഷേത്ര കേസിൽ തിങ്കളാഴ്ച സുപ്രീം കോടതി വിധി പറയും. ക്ഷേത്രം സർക്കാർ ഏറ്റെടുക്കുന്നതിന് എതിരായ ഹർജിയിലാണ് വിധി പറയുക. തിരുവിതാംകൂർ രാജകുടുംബമാണ് ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ക്ഷേത്ര സ്വത്തിൽ അവകാശം ഇല്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂർ രാജകുടുംബം ഹർജി സമർപ്പിച്ചിരുന്നു.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്ര ഭരണം ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്നു കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.

കേരളത്തിൽ ഇനിയും സൂപ്പർ സ്പ്രെഡിന് സാധ്യത; 
മുന്നറിയിപ്പുമായി ഐഎംഎ
കൂടുതൽ അറിയുവാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യു. 
https://exposekerala.com/ima-warning-super-spread/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close