ഫോൺ റിപ്പയർ ചെയ്യാൻ നൽകുമ്പോൾ ഇനി ഡാറ്റാകളെ കുറിച്ച് ആശങ്കപ്പെടേണ്ട. റിപ്പയർ മോഡുമായി സാംസങ് രംഗത്ത്.


Spread the love

ഒരു മൊബൈൽ ഫോൺ സർവീസ് സെന്ററിൽ റിപ്പയറിങ് ആവിശ്യങ്ങൾക്കായി നൽകുക എന്നത് കുറച്ചു ആശങ്ക ഉളവാക്കുന്ന കാര്യമാണ്. നമ്മുടെ ഫോണുകൾ അപരിചിതമായ മൊബൈൽ സർവിസ് ഷോപ്പുകളിൽ നൽകുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ട ഒന്നാണ് നമ്മൾ സേവ് ചെയ്തിട്ടുള്ള സ്വകാര്യ ചിത്രങ്ങളും ഡോക്യുമെന്റുകളുമൊക്കെ വേറെയൊരു സ്ഥലത്ത് കോപ്പി ചെയ്തതിന് ശേഷം ഡിലീറ്റ് ചെയ്യുക എന്നത്. പലരും ഈ കാരണങ്ങൾ കൊണ്ട് മൊബൈൽ ഫോൺ റിപ്പയർ ചെയ്യാതെ തന്നെ മുന്നോട്ട് പോകുന്നുണ്ട്. മറ്റുചിലർ ഫോൺ പൂർണ്ണമായും ഫോർമാറ്റ് ചെയ്തുകൊണ്ട് അതിലെ എല്ലാ ഡാറ്റകളും നശിപ്പിക്കും. പക്ഷെ ഇങ്ങനെ ചെയ്യുന്നത് ശ്രമകരമായ ജോലിയാണ്. ഇവിടെയാണ് പ്രശസ്ത മൊബൈൽ ഫോൺ, ഇലക്ട്രോണിക് നിർമ്മാതാക്കളായ സാംസങ് പുതിയ ഫീച്ചറുമായി  രംഗത്ത് വന്നിരിക്കുന്നത്.

സാംസങ് പുറത്തിറക്കുന്ന പുതിയ ഫീച്ചർ വഴി ഫോണിലെ വിവരങ്ങൾ നിശ്ചിത സമയത്തേക്ക് ലോക്ക് ചെയ്തുവെക്കാൻ സാധിക്കും. `റിപ്പയർ മോഡ്´എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ റിപ്പയറിങ്ങിനു വിധേയമാകുമ്പോൾ മറ്റാർക്കും ഉപയോഗിക്കാൻ സാധിക്കാത്ത തരത്തിൽ ഏത് ഡാറ്റകൾ ലോക്ക് ചെയ്യണമെന്നു തിരഞ്ഞെടുക്കാൻ പറ്റും. സർവീസ് സെന്ററിൽ ഫോൺ നൽകുമ്പോൾ തങ്ങളുടെ സ്വകാര്യ ഡാറ്റ സ്‌മാർട്ട്‌ ഫോണുകളിൽ നിന്ന് ചോരുകയോ മോഷ്‌ടിക്കപ്പെടുകയോ എന്നുള്ള ആശങ്കയാണ് ഈ ഫീച്ചർ വഴി ഇല്ലാതാകുന്നത്.

പുറത്തുവരുന്ന റിപോർട്ടുകൾ അനുസരിച്ച് സാംസങ് ഗാലക്‌സി എസ് 21 സീരീസ് ഫോണുകളിലായിരിക്കും പുതിയ റിപ്പയർ മോഡ് ആദ്യമായി കൊണ്ടുവരുന്നത്. അടുത്ത അപ്‌ഡേറ്റിൽ തന്നെ പുതിയ ഫീച്ചർ ഇത്തരം ഫോണുകളിൽ ലഭ്യമാകും. ആദ്യഘട്ടത്തിൽ ദക്ഷിണ കൊറിയയിലെ മൊബൈലുകൾക്ക് മാത്രമായിരിക്കും അപ്ഡേറ്റ് ലഭിക്കുക. തുടർന്ന്, ഇന്ത്യ ഉൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് റിപ്പയർ മോഡ് ഫീച്ചർ അവതരിപ്പിക്കും. വിപണിയിലെ മറ്റു മൊബൈൽ ഫോൺ കമ്പനികളും ഇതിന് സമാനമായ ഫീച്ചറുകൾ കൊണ്ടുവരാൻ തന്നെയാണ് സാധ്യത.

English summary :- new repair mode feature will keep the private and valuable data’s of the samsung smartphone users in the period of service.

Read alsoപുതിയ സ്കോർപിയോക്ക് റെക്കോർഡ് ബുക്കിങ്. ആദ്യ അരമണിക്കൂറിനുള്ളിൽ ബുക്ക്‌ ചെയ്തത് ഒരുലക്ഷത്തിലധികം പേർ..

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close