സര്‍ക്കാരിന്റെ ഓണക്കിറ്റിലെ പപ്പടം അപകടകാരിയാണെന്ന് റിപ്പോര്‍ട്ട്?


Spread the love

ഇത്തവണ ഓണത്തിന് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു സെപ്ലെകോ മുഖേന സര്‍ക്കാര്‍ വിതരണം ചെയ്ത ഓണക്കിറ്റിനെ ചുറ്റിപ്പറ്റി പവ വിവാദങ്ങളാണ് തലപൊക്കിയത്. അലവില്‍ കുറവ് ശര്‍ക്കരയിലെ ഗുണനിലവാരത്തെ സംമ്പന്ധിച്ച് അങ്ങനെ വിവാദങ്ങള്‍ പലതാണ്. എന്നാല്‍ ഇപ്പോള്‍ ഓണം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍ ഓണക്കിറ്റില്‍ ലഭിച്ച പപ്പടത്തെ കുറിച്ചും വിവാദങ്ങള്‍ എത്തി. കിറ്റിലൂടെ നല്‍കിയ പപ്പടം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നു പരിശോധനാ റിപ്പോര്‍ട്ട്. കിറ്റിലെ പപ്പടത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്നാണ് ലാബ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് ഉത്പന്നം തിരിച്ചെടുക്കാനൊരുങ്ങുകയാണ് സെപ്ലെകോ.
81 ലക്ഷം പാക്കറ്റ് പപ്പടമാണു തിരിച്ചെടുക്കേണ്ടതെങ്കിലും കിറ്റ് കിട്ടിയവരില്‍ ബഹുഭൂരിപക്ഷവും ഇത് ഉപയോഗിച്ചുകഴിഞ്ഞു. സെപ്ലെകോ കിറ്റിലെ ”പപ്പടം അഴിമതി” ഒരു മാധ്യമമാണ് പുറത്തുകൊണ്ടുവന്നത്. കേരളാ പപ്പടത്തിനാണു ടെന്‍ഡര്‍ ക്ഷണിച്ചതെങ്കിലും ആ നിബന്ധന ലംഘിക്കപ്പെട്ടു. ഹഫ്‌സര്‍ ട്രേഡിങ് കമ്പനിയുടെ ”അപ്പളം” ഗുണനിലവാരപരിശോധന കൂടാതെയാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയതെന്നു കോന്നി സി.എഫ്.ആര്‍.ഡി. ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഉത്പന്നത്തില്‍ ഈര്‍പ്പവും ക്ഷാരാംശവും സോഡിയം കാര്‍ബണേറ്റും അനുവദനീയമാതില്‍ കൂടുതലാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സോണിയം കാര്‍ബണേറ്റിന്റെ അമിതോപയോഗം കാഴ്ചശക്തിയെത്തന്നെ ബാധിക്കാം.റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, വിതരണം ചെയ്ത ബാച്ച് നമ്പര്‍ എസ്.എസ്.ടി. 01 (പി.ഒ. നമ്പര്‍ 25168) പപ്പടത്തില്‍ ഉപയോഗിക്കാത്തത് അടിയന്തരമായി തിരിച്ചെടുക്കാനാണു സപ്ലൈകോ നിര്‍ദേശം. പകരം പുതിയതു നല്‍കണം. എന്നാല്‍ കിറ്റ് കിട്ടി ഒരാഴ്ച പിന്നിടുമ്പോള്‍ ആരുടെയൊക്കെ വിട്ടില്‍ പപ്പടം ഉണ്ടാകും തിരിച്ചെടുക്കാന്‍? ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന വസ്തുത അറിയാതെ ഇത് ഉപയോഗിച്ചവരോട് എന്ത് പരിഹാരമാണ് സപ്ലൈകോയ്ക്ക് പറയാനുണ്ടാവുക?

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close