ഒരു റെസ്യുമെ എങ്ങനെ ശരിയായ രീതിയിൽ എഴുതാം… ജോലികൾക്ക് വേണ്ടി റെസ്യുമെ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.


Spread the love

വിവിധ തരം ജോലികൾക്ക് വേണ്ടി അപ്ലിക്കേഷൻ നൽകുമ്പോൾ നമ്മൾ ഉൾപെടുത്താറുള്ള ഒരുതരം ഔദ്യോഗിക രേഖയാണ് റെസ്യുമെ. ജോലിക്ക് വേണ്ടി അപ്ലൈ ചെയ്യുന്ന വ്യക്തി തന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും, നിർദ്ദേശിച്ച ജോലിയിൽ തനിക്ക് എങ്ങനെയൊക്കെ മികവുകാട്ടാൻ പറ്റും എന്നുമൊക്കെ റെസ്യുമെയിൽ ഉൾപ്പെടുത്തണം. എന്നാൽ പലപ്പോളും പുതിയൊരു ജോലിക്ക് വേണ്ടി അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾ ശരിയായ രീതിയിൽ റെസ്യുമെ നിർമ്മിക്കാറില്ല. ഇത്തരമുള്ള വീഴ്ചകൾ അവരുടെ ജോലി സാധ്യതയെ തന്നെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഒരു റെസ്യുമെയിൽ നിർബന്ധമായും ഉൾപെടുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

നിങ്ങൾക്ക് ഏറ്റവും മികച്ചത് എന്ന് സ്വയം തോന്നിയ കഴിവുകളും അവയിൽ നിന്നും ഉണ്ടാക്കിയെടുത്ത എക്സ്പീരിയൻസുകളും ആദ്യം പട്ടികപ്പെടുത്തണം. നിങ്ങളുടെ ടെക്നിക്കൽ സ്കില്ലുകൾ, നേടിയെടുത്ത  അവാർഡുകൾ, സോഫ്റ്റ് സ്‌കില്ലുകൾ, തുടങ്ങിയവ  ഉൾപ്പെടുത്തുക. പിന്നീട് നിങ്ങളുടെ സ്വഭാവഗുണങ്ങൾ വളരെ കുറച്ച് വാക്കുകളിൽ വിവരിക്കേണ്ടതുണ്ട്. ഈ ഭാഗത്ത് ഉദ്യോഗാർത്ഥിയുടെ സ്വകാര്യ വിവരങ്ങളും ആവിശ്യമെങ്കിൽ ഉൾപ്പെടുത്താവുന്നതാണ്. നിങ്ങൾ അപേക്ഷിക്കുന്ന സ്ഥാനത്തിനായുള്ള യോഗ്യതകൾ കൃത്യമായി പരിശോധിക്കണം. ആ സ്ഥാപനത്തിലെ റിക്രൂട്ടിങ് മാനേജർ പ്രതീക്ഷിക്കുന്ന യോഗ്യതയും കഴിവുകളും നിങ്ങളുടേതുമായി യോജിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. നിങ്ങളുടെ ഹോബികൾ ലിസ്റ്റ് ചെയ്യുമ്പോളും അവ ജോലിയുമായി ബന്ധപ്പെട്ടതാണ് എന്ന് ഉറപ്പുവരുത്തണം. ഹോബ്ബികളായി ഇന്റർനെറ്റ്‌ സർഫിങ്, ചാറ്റിങ്, വീഡിയോ ഗെയിമിംഗ് തുടങ്ങിയവ നൽകുന്നത് നിങ്ങളുടെ ജോലിയെ ബാധിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ മെൻഷൻ ചെയ്ത കാര്യങ്ങൾ കീവേർഡ് സഹിതം റെസ്യുമെയിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ എ.ടി.എസ് സ്കോർ (അപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം) ഉയർത്താൻ സഹായകമാകും.

ഒരുപക്ഷെ നിങ്ങൾ പുതിയൊരു കരിയറിലേക്കാണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ, അപേക്ഷിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ഉൾപെടുത്താൻ ശ്രദ്ധിക്കണം. പുതിയ ജോലിയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യതകൾ ലിസ്റ്റ് ചെയ്യുമ്പോളും ഈ കാര്യം ശ്രദ്ധിക്കണം. ഏറ്റവും വിലയേറിയതും പുതിയതുമായ രണ്ടോ മൂന്നോ  വിദ്യാഭ്യാസവിവരങ്ങൾ മാത്രമേ ഉൾപെടുത്താൻ പാടുള്ളു. റെസ്യുമെയുടെ ഘടന തെറ്റിക്കാൻ പാടില്ല. റെസ്യുമെയിൽ എഴുതിയ കാര്യങ്ങൾ ബോൾഡും വ്യക്തവുമായിരിക്കണം. റെസ്യുമെയിൽ നമ്മൾ ഉൾപ്പെടുത്തുന്ന ഓരോ കാര്യങ്ങളും വളരെ വിലപ്പെട്ടതാണ്. അതിൽ താങ്കളുടെ ഫോട്ടോ ആഡ് ചെയ്യുന്നുണ്ടെങ്കിൽ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാലപ്പഴക്കമുള്ളതും വ്യക്തവുമല്ലാത്ത ഫോട്ടോകൾ ആഡ് ചെയ്യാൻ പാടുള്ളതല്ല. മുടി നീട്ടി അലങ്കോലമായി കിടക്കുന്നതോ, വർണാഭമായ വസ്ത്രങ്ങൾ ധരിച്ചുമുള്ള ഫോട്ടോകളും ഒഴിവാക്കേണ്ടതാണ്. Jpg, jpeg, png തുടങ്ങിയ  ഫോർമാറ്റുകൾക്ക് പകരം pdf ഫോർമാറ്റിൽ സേവ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്.

English summary :- how to make a job winning resume for both new and experienced candidates

Read also ഡെബിറ്റ്, ക്രെഡിറ്റ്‌ കാർഡ് നയങ്ങൾ മാറാൻ പോകുന്നു. എല്ലാ കാർഡ് ഇടപാടുകൾക്കും ഇനി ടോക്കനൈസേഷന്‍ നടപ്പിലാക്കും.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close