എങ്ങനെ മികച്ചൊരു സിവി തയ്യാറാക്കാം


Spread the love

“ഒരു നല്ല ആദ്യ മതിപ്പ് ഉണ്ടാക്കാൻ നിങ്ങൾക്ക് ഒരിക്കലും രണ്ടാമത്തെ അവസരം ലഭിക്കില്ല”. ഒരു റിക്രൂട്ടറുടെ ശ്രദ്ധ പിടിച്ചുപറ്റാനും അവരെക്കൊണ്ട് നിങ്ങളുടെ സിവി നോക്കിക്കുവാനും നിങ്ങൾക്ക് കുറച്ച് നിമിഷങ്ങൾ മാത്രമേ ഉള്ളൂവെന്ന് നിങ്ങൾ ഓര്‍ത്തിരിക്കണം.  ഒരു ജോലിക്കായി അപേക്ഷിക്കുമ്പോള്‍ എങ്ങനെ മികച്ചൊരു സിവി തയ്യാറാക്കണമെന്നത് യുവതലമുറയിലെ മിക്കവര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. വിവിധ ജോലികള്‍ക്ക് (JOB ) അപേക്ഷിക്കുന്നതിനായി വ്യത്യസ്ത തരത്തിലുള്ള റെസ്യൂമുകള്‍ ആവശ്യമായി വരാറുണ്ട്.  നന്നായി രൂപകല്പന ചെയ്ത CV ഒരു നല്ല ജോലി കണ്ടെത്തുവാൻ നിങ്ങളെ സഹായിക്കും,  തൊഴിലുടമയില്‍ നിങ്ങളെക്കുറിച്ച് മികച്ചൊരു പ്രതിച്ഛായ സൃഷ്ടിക്കുന്ന ആദ്യത്തെ ഘടകമാണ് നിങ്ങളുടെ സിവി. അതിനാല്‍ അത് നിറവേറ്റത്തക്ക വിധിലുള്ളതായിരിക്കണം നിങ്ങളുടെ സിവി എന്നതാണ് ഏറ്റവും പ്രധാനം.    ശ്രദ്ധിക്കുക രണ്ട് പേജിലുള്ള തെറ്റുകളില്ലാത്തൊരു സിവിയാണ് (Curriculum Vitae) തൊഴിലുടമകള്‍ പൊതുവെ താല്‍പര്യപ്പെടുന്നത്.

ഏറ്റവും പുതിയ സ്കോർപിയോക്ക് റെക്കോർഡ് ബുക്കിങ്. ആദ്യ അരമണിക്കൂറിനുള്ളിൽ ബുക്ക്‌ ചെയ്തത് ഒരുലക്ഷത്തിലധികം പേർ..

 

നിങ്ങളെ സഹായിക്കുന്നതിനുള്ള ചില ഘട്ടങ്ങൾ ഇതാ.    നിങ്ങളുടെ സിവിയെ ആസ്പദമാക്കിയാണ് ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ നിങ്ങളോട ചോദ്യങ്ങള്‍ ചോദിക്കുന്നത്. നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങളെക്കുറിച്ചൊന്നും നിങ്ങള്‍ അതില്‍ എഴുതാന്‍ പാടില്ല.  നിങ്ങളെക്കുറിച്ചുള്ള ഒരു റെസ്യൂമെയില്‍ നിങ്ങളുടെ കരിയര്‍ ഗോള്‍ വ്യക്തമാക്കിയിരിക്കണം. നിങ്ങളെക്കൊണ്ട് കമ്പനിക്ക് എന്ത് നല്‍കാനാകുമെന്നതിനെ കുറിച്ചുള്ള പ്രത്യക്ഷമായൊരു പ്രസ്താവനയാണിത്. നിങ്ങളുടെ ആവശ്യമല്ല മറിച്ച് കമ്പനിക്ക് എന്ത് നല്‍കുവാനാകുമെന്ന മനോഭാവമാണ് അതില്‍ പ്രതിഫലിക്കേണ്ടത്.   ഒരു തൊഴില്‍ദാതാവിന്റെ ശ്രദ്ധ 10-20 സെക്കന്റ് നേരത്തേക്ക് മാത്രമേ സിവിയില്‍ ഉണ്ടാകൂവെന്നതിനാല്‍ നല്ലൊരു തുടക്കം അതിനുണ്ടായിരിക്കണം. നിങ്ങള്‍ക്ക് 10 വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുണ്ടെങ്കില്‍ ഒരു സമ്മറിയും അതില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്.

പുതുതലമുറ റെസ്യൂമെകളില്‍ വിവാഹാവസ്ഥയെക്കുറിച്ച് (Marital Status) സൂചിപ്പിക്കേണ്ട ആവശ്യമില്ല. എന്നാല്‍ തൊഴില്‍ പരസ്യത്തില്‍ അത്് അവശ്യപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വ്യക്തമാക്കണം.  ഫാന്‍സി ടൈപ്പ് ഫോണ്ടുകള്‍ സിവിയില്‍ നിന്നും ഒഴിവാക്കുക. റെസ്യൂമെയുടെ വിവിധഭാഗങ്ങളില്‍ ഫോണ്ടും ഫോണ്ട് സൈസും ഒരുപോലെയായിരിക്കണം.അപേക്ഷയിലുടനീളം ഒരൊറ്റ ഫോണ്ട് മാത്രം ഉപയോഗിക്കുകയും സുപ്രധാന വാക്കുകള്‍ മാത്രം വലിപ്പത്തില്‍ കൊടുക്കുകയും വേണം.

സിവിയില്‍ ഒരിടത്തും കളര്‍ ഫോണ്ട്‌സ് ഉപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഇ-മെയ്ല്‍ ഐഡിക്കായി കഴിയുന്നതും നിങ്ങളുടെ പേരിനെ സൂചിപ്പിക്കുന്ന ഐ.ഡി തെരെഞ്ഞെടുക്കുക.  സിവിയുടെ മുകളില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൊടുക്കുന്നതും നല്ലതാണ്.

ഒരു ട്രെയിനിയെന്ന നിലയില്‍ നിന്നും വ്യത്യസ്ത തസ്തികകളില്‍ നിങ്ങള്‍ക്ക് പ്രവൃത്തി പരിചയം ഉണ്ടെങ്കിലും നിങ്ങള്‍ ഏറ്റവും ഒടുവില്‍ വഹിച്ച തസ്തികയില്‍ ആയിരിക്കും തൊഴില്‍ദാതാവ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. അതിനാല്‍ 10 വര്‍ഷത്തിലധികമുള്ള പരിചയസമ്പത്തിനെ താഴേക്ക് കൊണ്ടുവരികയും ഏറ്റവും ഒടുവില്‍ ജോലി ചെയ്ത തസ്തികകളുടെയും സ്ഥാപനങ്ങളുടെയും വിശദാംശങ്ങള്‍ ആദ്യം നല്‍കുകയും ചെയ്യണം. നിങ്ങള്‍ സൂചിപ്പിക്കാന്‍ ആഗ്രഹിക്കാത്ത പ്രവൃത്തി പരിചയമുണ്ടെങ്കില്‍ തീര്‍ച്ചയായും അതൊഴിവാക്കാം. എന്നാല്‍ അത് ഒരു വര്‍ഷത്തിലധികമുള്ള ഗ്യാപ്പാണെങ്കില്‍ ്അപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കേണ്ടിവരും. അക്കാലയളവില്‍ സംരംഭകത്വത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെങ്കില്‍ അതൊരു അനുകൂല ഘടകമായേക്കും. സംരംഭത്തില്‍ പരാജയപ്പെട്ട ഒരു വ്യക്തിയാണെങ്കിലും അക്കാരണത്താല്‍ ജോലി നിഷേധിക്കപ്പെടില്ലെന്ന് അര്‍ത്ഥം.

ഇന്റർനെറ്റ്‌ ഇനി പറപറക്കും. Vi 5g യുടെ ബംഗളൂരുവിലെ ഇന്റർനെറ്റ് വേഗത 1.2gbps…!

ഉയര്‍ന്ന തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ നിങ്ങളുടെ ജോലിയെയും ഉത്തരവാദിത്വത്തെയും കുറിച്ച് വിവരിക്കേണ്ട ആവശ്യമില്ല.  പകരം നിങ്ങള്‍ പ്രവര്‍ത്തിച്ച കമ്പനിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എന്തൊക്കെ ഫലപ്രദമായ നടപടികള്‍ നിങ്ങള്‍ സ്വീകരിച്ചുവെന്നും അതിലൂടെ എന്തൊക്കെ നേട്ടങ്ങള്‍ സൃഷ്ടിക്കാനായി എന്നും പറയാം. നിങ്ങളുടെ നേട്ടങ്ങളും വിജയങ്ങളും ആയിരിക്കണം നിങ്ങളുടെ റെസ്യൂമെയിലെ സുപ്രധാന ഘടകം.വിദേശ രാജ്യങ്ങളിലേക്കുള്ള നിയമനമാണെങ്കില്‍ അവിടത്തെ ഭാഷകള്‍ അറിയാമെന്നത് സൂചിപ്പിക്കണം. ജാതി-മതം എന്നിവ ചോദിച്ചിട്ടില്ലായെങ്കില്‍ അവയും നല്‍കേണ്ട ആവശ്യമില്ല.  റെസ്യൂമെയില്‍ അക്ഷരത്തെറ്റ് വരുത്തുന്നത് നന്നല്ല.  ഓരോ റെസ്യൂമെക്കും കവര്‍ ലെറ്റര്‍ ഉണ്ടായിരിക്കണം.

ചെന്നൈ – ആൻഡമാൻ സമുദ്രാന്തര ഫൈബർ കണക്ഷൻ; മേഖലയിലെ തൊഴിലവസരങ്ങൾ പരിചയപ്പെടാം..

ഒരു തൊഴില്‍ദാതാവ് ആദ്യം വായിക്കുന്നത് കവര്‍ ലെറ്ററാണ്.  അതിനാല്‍ നിങ്ങളുടെ റെസ്യൂമെ നോക്കാന്‍ തൊഴിലുടമയെ പ്രേരിപ്പിക്കുന്ന ഒന്നായിരിക്കണം കവര്‍ ലെറ്റര്‍.  ലളിതമായതും വ്യക്തതയുള്ളതുമായ വസ്തുനിഷ്ഠ വാചകങ്ങളാണ് ഏറ്റവും അഭികാമ്യം. അതിനാല്‍ നിങ്ങള്‍ക്ക് നേരിട്ട് നല്‍കാനാകുന്ന വാല്യൂ അഡീഷനില്‍ ഫോക്കസ് ചെയ്യുക. അത് വിദ്യാഭ്യാസമായാലും തൊഴില്‍ പരിചയമായാലും ഏറ്റവും പുതിയതില്‍ നിന്നും ആദ്യത്തേതിലേക്ക് പോകുന്ന വിധത്തില്‍ മാത്രം എഴുതുക. ആകർഷകമായ ഡിസൈൻ, നിങ്ങളുടെ ബയോഡാറ്റയിലെ വിവരങ്ങൾ കൂടുതൽ വ്യക്തവും ഘടനാപരവുമായ രീതിയിൽ അവതരിപ്പിക്കാൻ നിങ്ങൾ കൂടുതൽ സാധ്യതയുണ്ട്.

 

 

Read also…. വാനരവസൂരിയെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാര്യോഗ സംഘടന.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close