സാഗർ കോട്ടപ്പുറം- എഴുത്തു തുടരുന്നു


Spread the love

സിദ്ദിഖിന്റെ കഥയിൽ, ശ്രീനിവാസൻ തിരക്കഥയെഴുതി കമൽ സംവിധാനം ചെയ്ത അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രമായ സാഗർ കോട്ടപ്പുറം എന്ന നോവലിസ്റ്റ് മലയാളിമനസ്സിൽ എഴുതി തുടങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടുകഴിഞ്ഞുകഴിഞ്ഞു.

ഒറ്റനോട്ടത്തിൽ തന്നെ തികഞ്ഞ മദ്യപാനിയും, സ്ത്രീവിരോധിയും, പൈങ്കിളി നോവലുകൾ എഴുതി മലയാളി മനസ്സിനെ കബളിപ്പിക്കുന്നവനുമായ ഒരു എഴുത്തുകാരനാണ് സാഗർ കോട്ടപ്പുറം.

എന്നാൽ ഇന്നും ഈ കഥാപാത്രം മലയാളി മനസ്സിനെ രസിപ്പിക്കുന്നുണ്ട്. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് മലയാളി ഈ എഴുത്തുകാരനെ ( സങ്കല്പികം ) ഒരുപാട് സ്നേഹിക്കുന്നു. നമുക്ക് ആ കാരണങ്ങളിലൂടെയും, സാമൂഹികപശ്ചാത്തലത്തിലൂടെയും ഒന്നു പോയി നോക്കാം.

സിനിമയുടെ തുടക്കത്തിൽ തന്നെ മദ്യപിച്ച് ലക്കുകെട്ട് കാറിൽ സഞ്ചരിക്കുമ്പോൾ അയാൾ പറയുന്നതു മുഴുവൻ സത്യസന്ധമായ വാക്കുകളാണ്. തന്റെ രചനകൾ വെറും പൈങ്കിളി ആണെന്നും, തന്റെ ആരാധകനമാർ വെറും പിണ്ണാക്ക്ന്മാർ ആണെന്നും, താൻ എഴുതുന്നതൊന്നും സത്യമല്ലെന്നും അയാൾ തുറന്നു പറയുന്നു.

മദ്യപിച്ച് ലക്കുകെട്ട് മറ്റൊരു വീട്ടിൽ കടന്നു കയറിയതിനു പോലീസ് ലോക്കപ്പിൽ ആകുമ്പോൾ അവിടത്തെ അറുബോറനായ സബ്ഇൻസ്പെക്ടർ തന്റെ ആരാധകനാണ് എന്ന് തിരിച്ചറിയുമ്പോൾ സാഗർ ഉള്ളിൽ ചിരിക്കുകയും ഒപ്പം നമ്മെ ചിരിപ്പിക്കുകയും ചെയ്യുന്നു.സർക്കാർ ഉദ്യോഗസ്ഥർക്ക് സാധാരണ ജനങ്ങളോടുള്ള പുച്ഛതതിന് മുന്നിൽ കീഴടങ്ങാൻ സാഗർ തയ്യാറാകുന്നില്ല. അവിടെ അയാൾ പൊരുതുകയും തഹസിൽദാർക്ക് സസ്പെൻഷൻ വാങ്ങി കൊടുക്കുകയും ചെയ്യുന്നു.

കപട ഫെമിനിസ്റ്റുകളോട് ഒരിക്കലും സാഗറിനു ഒത്തുതീർപ്പിൽ എത്താൻ കഴിയുന്നില്ല. തുടർന്നുള്ള പോരിൽ സാഗർ ബലാൽസംഗകേസിൽ അകത്താക്കുന്നു( കള്ളക്കേസ്). എന്നിട്ടും അയാൾ എഴുത്തിലൂടെ പോരാട്ടത്തിന്റെ രണ്ടാംഘട്ടം തുടങ്ങുകയും തഹസിൽദാർ പ്രിയദർശിനിയെ തന്റെ ഗസറ്റഡ് യക്ഷി എന്ന നോവലിലൂടെ കടന്നാക്രമിക്കുകയും ചെയ്യുന്നു.

എന്നാൽ കോടതിയിൽ എതിർഭാഗം അഭിഭാഷകൻ അയാളുടെ സ്ത്രീവിരുദ്ധത സമീപനത്തെ ചോദ്യം ചെയ്യുമ്പോൾ താൻ യഥാർത്ഥ സ്ത്രീയെ ബഹുമാനിക്കുന്ന ആളാണെന്നും തന്റെ കാഴ്ചപ്പാടിൽ സ്ത്രീ അമ്മയും ദൈവവും ആണെന്നും അയാൾ വ്യക്തമാക്കുന്നു. വിവാഹം കഴിക്കാത്തത് എന്താണ് എന്ന് അഭിഭാഷകൻ ചോദിക്കുമ്പോൾ. ഒരു സ്ത്രീയെ വിവാഹം കഴിച്ച് കിടപ്പറയിലെ ഒരു ഉപകരണം ആക്കാൻ താല്പര്യം ഇല്ല എന്നയാൾ വ്യക്തമാക്കുന്നു.

തുടർന്ന് അഭിഭാഷകൻ അയാളുടെ വിവാഹക്ഷണക്കത്ത് എടുത്തിട്ടു, എന്തുകൊണ്ട് ആ കല്യാണം നടന്നില്ല എന്ന് ചോദിക്കുമ്പോൾ
സാഗർ പതറുന്നു. തന്റെ എതിരാളിയായ തഹസിൽദാർ പ്രിയദർശനി ആണ് തന്റെ ജീവിതം നശിപ്പിച്ച വ്യക്തി എന്നറിയുമ്പോൾ പകയും, നിരാശയും, സ്നേഹവും സാഗറിൽ ഒരുമിച്ചു നിറയുന്നുണ്ട്.

പിന്നെ സാഗർ തന്റെ ജീവിതം സത്യസന്ധമായി എഴുതി തുടങ്ങുന്നു. ഗൾഫിൽ നല്ല ഉദ്യോഗത്തിൽ ജോലി ചെയ്യുന്ന കാലവും തുടർന്ന് നാട്ടിലുള്ള ബന്ധുക്കൾ സാഗർന് വിവാഹാലോചന നടത്തുന്നതും, ഫോട്ടോ പോലും കാണാതെ അയാൾ അവളെ അഗാധമായി സ്നേഹിക്കുന്നതും വളരെ മനോഹരമായി നമുക്ക് ഈ സിനിമയിൽ കാണാൻ കഴിയുന്നു.( ചെറുപ്പക്കാരായ പ്രവാസികളുടെ വിവാഹസ്വപ്നങ്ങൾ ഇതിൽ സത്യസന്ധമായി നമുക്ക് കാണാൻ കഴിയുന്നു )

വളരെ പ്രതീക്ഷയോടെയും, സ്വപ്നങ്ങളോടെയും വിവാഹത്തലേന്ന് നാട്ടിലെത്തുമ്പോൾ ഒരിക്കൽ പോലും കാണാതെ താൻ അഗാധമായി സ്നേഹിച്ചവൾ മറ്റൊരാളുമായി ഒളിച്ചോടിപ്പോയി എന്നറിയുമ്പോൾ സാഗർ തകർന്നു പോകുന്നു. നാണക്കേട് കാരണം സാഗർ പിന്നെ ഗൾഫിലേക്ക് മടങ്ങി പോകുന്നില്ല. എല്ലാം മറക്കാനായി അയാൾ മദ്യപിച്ചു ബോധംകെട്ട് റോഡിൽ കിടക്കുകയും, പിന്നെ എന്തൊക്കെയോ എഴുതി അയാൾ ഒരു പൈങ്കിളി നോവലിസ്റ്റ് ആവുകയും ചെയ്യുന്നു.

പിന്നെ നോവൽ എങ്ങനെ മുന്നോട്ട് എഴുതണം എന്ന് സാഗർന് അറിയില്ല. സത്യസന്ധമായ കാര്യങ്ങളെ ഇനി താൻ എഴുതു എന്ന് അയാൾ പറയുമ്പോൾ വിദ്യാസാഗർ പൂർണമായ ഒരു എഴുത്തുകാരൻ ആയി മാറുന്നു എന്ന് നമ്മൾ മനസ്സിലാക്കുന്നു.

തുടർന്ന് പെൺകുട്ടി തന്നെയും കാണാതെ സ്നേഹിച്ചിരുന്നു എന്നും, അവൾ സത്യസന്ധആയ ഒരു യുവതി ആയിരുന്നു എന്നും അറിയുമ്പോൾ സാഗർ പശ്ചാത്താപവിവശനായി മാറുന്നു. താൻ കാരണം വീണ്ടും അവൾ മനോരോഗാശുപത്രിയിൽ ആകുന്നത് സാഗർന് താങ്ങാൻ കഴിയാത്ത ദുഃഖം നൽകുന്നു.

തുടർന്ന് അവളെ എല്ലാ അർത്ഥത്തിലും അയാൾ ഉൾക്കൊള്ളുന്നു അങ്ങനെ ശുഭകരമായി സിനിമ അവസാനിക്കുന്നു.

തന്റെ ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത ദുരിതങ്ങൾ സാഗർനെ ഒരു സ്ത്രീ വിരോധിയും, മദ്യപാനിയും, പൈകിളി എഴുത്തുകാരനും ആക്കി മാറ്റുന്നു. എന്നാൽ പിൽക്കാലത്ത് സത്യം തിരിച്ചറിയുമ്പോൾ എല്ലാം ക്ഷമിക്കാനും സഹിക്കാനും ഉള്ള സാഗർലെ നന്മയെ മലയാളി ഉൾക്കൊള്ളുന്നു.

ഭൂരിഭാഗം മലയാളികളും, ജീവിത പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സാഗർനെ പോലെ മദ്യത്തിൽ അഭയം തേടുന്നവരാണ് എന്നുള്ളത് ഒരു വസ്തുതയാണ്. ഏതെങ്കിലും ഒരു സ്ത്രീ തന്റെ ജീവിതത്തിൽ തിരിച്ചടി നൽകിയാൽ സ്ത്രീസമൂഹത്തെ തന്നെ അടച്ചാക്ഷേപിക്കുന്നവരെ നമുക്ക് കാണാവുന്നതാണ് ( തിരിച്ചും). അങ്ങനെ മലയാളിയുടെ സ്വഭാവഗുണങ്ങൾ ഏറെക്കുറെ നമുക്ക് സാഗറിൽ കാണാവുന്നതാണ്.

By സഞ്ജയ് ദേവരാജൻ.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close