രാജ്യം 69ആമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍…. ജവാന്‍മാരുടെ ഓര്‍മ്മയ്ക്കായി ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു


Spread the love

കനത്ത സുരക്ഷാ സന്നാഹങ്ങളോടെ രാജ്യം 69ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ചരിത്രത്തിലാദ്യമായി പത്തു രാഷ്ട്രത്തലവന്‍മാരാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥികളായി ഒരുമിച്ച് പങ്കെടുക്കുന്നത്. രാജ്പഥില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്ന ജവാന്‍മാരുടെ ഓര്‍മ്മയ്ക്കായി ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് മോഡി പരേഡിനായി രാജ്പഥിലെത്തി. പതാക ഉയര്‍ത്തിയതിനു പിന്നാലെ അശോകചക്ര അടക്കമുള്ള സേനാ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചു. തുടര്‍ന്ന് രാജ്പഥിലൂടെ കര,നാവിക,വ്യോമ സേനകളുടെ പരേഡ് ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ രാവിലെ തന്നെ ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായി.
ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുര്‍, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. ആസിയാന്‍ ഉച്ചകോടിക്കു ശേഷമാണ് രാഷ്ട്രത്തലവന്മാര്‍ റിപ്പബ്ലിക് ദിനാഘോഷത്തിനും അതിഥികളായെത്തിയത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close