
വഴിയോരങ്ങളിൽ ഇനി “ബിരിയാണി കച്ചവടം” നടത്താൻ സാധിക്കില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇത്തരത്തിലുള്ള ബിരിയാണിക്കച്ചവടത്തിന് നിയന്ത്രണങ്ങളുമായി എത്തിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ‘ഓപ്പറേഷൻ ദം’ എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇതിനു പേര് നൽകിയിരിക്കുന്നത്.
വാഹനങ്ങളിൽ വച്ച്, കുറഞ്ഞ നിരക്കിൽ നടത്തുന്ന ബിരിയാണിക്കച്ചവടം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഇത്തരത്തിലുള്ള കർശ്ശന പരിശോധന ആരംഭിച്ചത്. മാത്രമല്ല എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ രെജിസ്ട്രേഷ എടുക്കാതെയാണ് ഇത്തരത്തിൽ പലരും കച്ചവടം നടത്തിയിരുന്നത്.
വൃത്തിഹീനമായ സാഹചര്യത്തിലും, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ ഇല്ലാതെയും, കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിക്കാതെയും ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന ദേശീയപാത അടക്കമുള്ള റോഡുകളിൽ നടത്തുന്നുവെന്ന പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നത്.
മാത്രമല്ല, ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ വിതരണം നടത്തുന്ന ബിരിയാണി, കുടിവെള്ളം, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി കോഴിക്കോട് റീജണൽ അനലിറ്റിക്കൽ ലാബിലേക്ക് അയയ്ക്കുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ജി.ജയശ്രീ അറിയിക്കുകയുണ്ടായി. കൂടാതെ വരും ദിവസങ്ങളിൽ പരിശോധന തുടരും. അതേ സമയം വഴിയോരത്തെ അനധികൃത കച്ചവടം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2