റോൾസ് റോയ്‌സ് സ്വെപ്റ്റൈൽ


Spread the love

              രാജകീയ പ്രൗഢിയും, കരുത്തും സാങ്കേതികത്തികവും ആഗ്രഹിക്കുന്ന വാഹനപ്രേമികളായ സമ്പന്നർ വിവിധതരം  ആഡംബര വാഹനങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ആഡംബര വാഹനങ്ങളെ പ്രണയിക്കുന്നവർക്ക് റോൾസ് റോയ്‌സ് എന്ന ബ്രിട്ടീഷ് ആഡംബര വാഹന  നിർമാണ കമ്പനി എന്നും പ്രിയപ്പെട്ടതായിരിക്കും. 1998 ൽ സ്ഥാപിതമായ റോൾസ് റോയ്സ് ബ്രാൻഡിൽ നിന്നും പിറവി കൊണ്ട റോൾസ് റോയ്‌സ് കള്ളിനൻ, റോൾസ് റോയ്‌സ് ഗോസ്റ്റ്, റോൾസ് റോയ്‌സ് ഡാവ്ൺ തുടങ്ങിയ അത്യാഢംബര വാഹനങ്ങൾ വാഹനലോകത്തെ ശ്രദ്ധാ  കേന്ദ്രങ്ങളായി മാറി. അത്തരം റോൾസ് റോയ്‌സ് മോഡലുകളെക്കാൾ താരത്തിളക്കമേറിയതും ലോകത്തിലെ തന്നെ വിലപിടിപ്പുള്ള വാഹനനിരയിലേയ്ക്ക് എത്തിപ്പെട്ടതുമായ റോൾസ്‌ റോയ്‌സ് മോഡലാണ് റോൾസ് റോയ്‌സ് സ്വെപ്റ്റൈൽ. 92 കോടി രൂപയോളം വിലമതിയ്ക്കുന്ന റോൾസ് റോയ്‌സ് സ്വെപ്റ്റൈൽ ഇതിനോടകം തന്നെ വാഹനലോകത്തെ കൗതുകമുണർത്തുന്ന സൂപ്പർ മോഡലായ് മാറിക്കഴിഞ്ഞു.

ഏതൊരു വാഹനവും ഓട്ടോമൊബൈൽ വിപണി മുന്നിൽ കണ്ടാണ് കമ്പനികൾ അവതരിപ്പിക്കാറുള്ളത്. എന്നാൽ റോൾസ് റോയ്‌സ് സ്വെപ്റ്റൈൽ എന്ന ആഡംബര വാഹനം അത്തരത്തിൽ  റോൾസ് റോയ്‌സ് വിപണിയിൽ അവതരിപ്പിക്കുന്നില്ല. കാരണം 2013-ൽ  തനിയ്ക്കായ് വളരെയധികം വ്യത്യസ്തതയുള്ള ഒരു ആഡംബര ശ്രേണിയിലെ കാർ ഒരു സമ്പന്നൻ ആവശ്യപ്പെട്ടത് പ്രകാരം റോൾസ് റോയ്‌സ് അഞ്ച് വർഷത്തോളം എടുത്ത് ഡിസൈൻ ചെയ്ത് നിർമാണപ്രവർത്തനം പൂർത്തീകരിക്കുന്ന വാഹനമാണ് റോൾസ് റോയ്‌സ് സ്വെപ്റ്റൈൽ എന്ന വശ്യ രൂപഭംഗിയുള്ള കാർ. അതുകൊണ്ട് തന്നെ ഒരേയൊരു സ്വെപ്റ്റൈൽ വാഹനമാണ് കമ്പനി  നിർമിക്കുന്നത്. ഇതിലൂടെ കാശുള്ളവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കാർ തയ്യാറാക്കാൻ വാഹന നിർമാതാക്കൾക്ക് കഴിയും എന്നാണ് തെളിയിക്കപ്പെടുന്നത്.

റോൾസ് റോയിസിന്റെ തന്നെ ഫാന്റം ശ്രേണിയിലെ അവതരിപ്പിക്കപ്പെടാൻ  പോകുന്ന റോൾസ് റോയ്‌സ് ഫാന്റം VII എന്ന മോഡലുമായ് സാമ്യം വരുന്ന തരത്തിലാണ്   റോൾസ് റോയ്‌സ് സ്വെപ്റ്റൈലിന്റെ നീളം കൂടിയ മുൻഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. അത്തരത്തിൽ നീളമേറിയ മുൻഭാഗമാണ് വാഹനത്തിന് വ്യത്യസ്തമായ രൂപഭംഗി നൽകുന്നത്. 1920-1930 കാലഘട്ടത്തിലെ റോൾസ് റോയ്‌സ് ആഡംബര വാഹനങ്ങളുടെ നിർമാണ ശൈലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നിർമിച്ച റോൾസ് റോയ്‌സ് സ്വെപ്റ്റൈലിന്റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടാൻ മുൻഭാഗത്തെ അലുമിനിയം ഗ്രില്ലുകളും, സ്പിരിറ്റ്‌ ഓഫ് എക്സ്റ്റസിയുടെ ചിഹ്നവും, പ്രൗഢിയുണർത്തുന്ന റൗണ്ട് ഹെഡ് ലാമ്പുകളും,  ‘V’ മോഡലിലുള്ള പിഭാഗത്തെ ഗ്ലാസിനൊപ്പം സുതാര്യമായ ഗ്ലാസ്സ് റൂഫ് മാതൃക കൂടി ചേരുമ്പോൾ റോൾസ് റോയ്‌സ് സ്വെപ്റ്റൈൽ എന്ന വാഹനത്തിന്റെ അഴക് പതിന്മടങ്ങാകുന്നു. രണ്ട് ഡോറുകളോടുകൂടിയ വാഹനത്തിൽ പ്രധാനമായും സുഖപ്രദമായ ലെതർ ഉപയോഗിച്ചുള്ള രണ്ട് സീറ്റുകളും പുറകിലായ് രണ്ടു പേർക്കിരിക്കാൻ കഴിയുന്ന തരത്തിലുള്ള ഒതുക്കി ഡിസൈൻ ചെയ്ത തരം സീറ്റുകളും ഘടന ചെയ്യപ്പെട്ടിരിക്കുന്നു. വാഹനത്തിന്റെ സാങ്കേതികപരമായ പ്രത്യേകതകളിൽ പ്രധാനം 453 bhp കരുത്ത്  പകരുന്ന 6.6 ലിറ്റർ V12 എൻജിനാണ്. അവയ്ക്കൊപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ സിസ്റ്റം കൂടി ചേരുമ്പോൾ റോൾസ് റോയ്‌സ് സ്വെപ്റ്റൈൽ ആഡംബര ഭംഗികൾക്കൊപ്പം മികച്ച സാങ്കേതികത്തികവും പേര് വെളിപ്പെടുത്താത്ത സമ്പന്നനായ വാഹന ഉപഭോക്താവിന് ഉറപ്പ് നൽകുന്നു.

ലോക ഓട്ടോമൊബൈൽ മേഖല പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിനും വാഹനത്തിന്റെ സുരക്ഷയുടെ കാര്യങ്ങൾക്കും വേണ്ടി തല പുകഞ്ഞ് ആലോചിക്കുമ്പോൾ സ്വെപ്റ്റൈൽ എന്ന സൂപ്പർ കാർ സ്വന്തമാക്കുന്ന ആ കോടീശ്വരനും റോൾസ് റോയ്‌സ് കമ്പനിയും റോൾസ് റോയ്‌സ് സ്വെപ്റ്റൈലിൽ അത്യാഡംബരവും അതിനൂതനവും പുതുമ ഉൾക്കൊള്ളുന്നതുമായ രൂപഭംഗി എങ്ങനെ ഘടന ചെയ്യാം എന്നുള്ള പരീക്ഷണത്തിലായിരുന്നു എന്നുള്ളത് കൗതുകം ഉണർത്തുന്ന വസ്തുതയാണ്. അതുമാത്രവുമല്ല ആ സമ്പന്നൻ തനിയ്ക്ക് വേണ്ടി നിർമിക്കുന്ന വാഹനത്തിന്റെ ഡിസൈൻ മുതൽ നിർമാണം വരെയുള്ള സമസ്ത മേഖലയിലും വ്യക്തമായ സ്വാധീനം ചെലുത്തുകയും ചെയ്തു. എന്നിരുന്നാലും 92 കോടി നൽകി രണ്ടാമതൊരു റോൾസ് റോയ്‌സ് സ്വെപ്റ്റൈൽ വാഹനം മറ്റാർക്കെങ്കിലും സ്വന്തമാക്കണം എന്ന് കരുതിയാൽ അത് സാധ്യമാകണമെന്നില്ല കാരണം റോൾസ് റോയ്‌സ് സ്വെപ്റ്റൈൽ ഒരേയൊരു ഉപഭോക്താവിന് വേണ്ടിയുള്ള ഒരേയൊരു ആഡംബര വാഹനമാണ്.

Read also:  പഗാനി സോണ്ട HP ബർച്ചേറ്റാ

വാഹനങ്ങളെകുറിച്ചുള്ള അപ്ഡേറ്റുകൾ ലഭിക്കുവാനായി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ചേരുക. അതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യു  Motor Mechanics

Ad Widget
Ad Widget

Recommended For You

About the Author: admin

Close