
ഒരു തെക്ക്- കിഴക്കൻ യൂറോപ്യൻ രാജ്യം ആണ് റൊമേനിയ. റൊമേനിയ എന്ന് പറയുമ്പോൾ പ്രധമമായി എടുത്ത് പറയേണ്ട ഏറ്റവും വലിയ വസ്തുത ആണ് “യൂറോപ്പിലെ ഏറ്റവും ചിലവ് കുറഞ്ഞ നഗരം” എന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ വെച്ച് വളരെ ചെറിയ ചിലവിൽ ജീവിക്കുവാൻ കഴിയുന്ന ഒരു രാജ്യം ആണ് റൊമേനിയ. ‘ബ്യുച്ചെറസ്’ ആണ് റൊമേനിയയുടെ തലസ്ഥാനം. ‘ലിറ്റിൽ പ്യാരിസ്’ എന്നാണ് ബ്യുച്ചെറസ് അറിയപ്പെടുന്നത്. മറ്റു യൂറോപ്യൻ രാജ്യങ്ങളെ പോലെ തന്നെ ശൈത്യ കാലാവസ്ഥ അനുഭവപ്പെടുന്ന രാജ്യം ആണ് റൊമേനിയ. വേനൽ കാലത്ത് പോലും ഇവിടുത്തെ താപനില ശരാശരി 30 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. 1 കോടി 94 ലക്ഷം ജനങ്ങൾ മാത്രം അധിവസിക്കുന്ന ഒരു ചെറിയ രാജ്യം ആണ് ഇത്. അതായത് ജനസംഖ്യ കണക്ക് വെച്ച് നോക്കുക ആണ് എങ്കിൽ, ഏകദേശം കേരളത്തിന്റെ പകുതി ആളുകൾ മാത്രം. ‘റൊമേനിയൻ’ ആണ് ഇവരുടെ തദ്ദേശീയ ഭാഷ. മറ്റു യൂറോപ്യൻ രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ അല്പം ദരിദ്ര രാജ്യം ആണ് റൊമേനിയ. എന്നിരുന്നാലും ഇന്ത്യയെക്കാളും, അറേബ്യൻ രാജ്യങ്ങളെക്കാളും സമ്പന്നവും ആണ്. ജി. ഡി. പി യിൽ റൊമേനിയയുടെ സ്ഥാനം 48 ആണ്.
മറ്റു യൂറോപ്യൻ രാജ്യങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ, വിസ ലഭിയ്ക്കുവാൻ വളരെ എളുപ്പമുള്ള ഒരു യൂറോപ്യൻ രാജ്യം ആണ് റൊമേനിയ. റൊമേനിയയുടെ മറ്റൊരു പ്രധാന പ്രത്യേകത, അത്യാവശ്യം വിദ്യാഭ്യാസം കുറവ് ഉള്ളവർക്കും ഇവിടേയ്ക്ക് വർക്ക് വിസ ലഭിക്കും എന്നുള്ളതാണ്. സാധാരണയായി പത്താം ക്ലാസ്സ് മാത്രം യോഗ്യത ഉള്ള ഒരാൾക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വർക്ക് വിസ ലഭിക്കുക എന്നത് അല്പം പ്രയാസകരം ആയ കാര്യം ആണ്. എന്നാൽ റൊമേനിയയിലേക്ക് ആണ് എങ്കിൽ താരതമ്യേനെ എളുപ്പത്തിൽ തന്നെ വർക്ക് വിസ ലഭിക്കുന്നത് ആണ്. ‘റൊമാനിയ ല്യൂ’ ആണ് ഇവിടുത്തെ നാണയം. സാധാരണ ആയി 500 മുതൽ 800 യൂറോ വരെ, ഒരു സാധാരണ തൊഴിലാളിയ്ക്ക് ഇവിടെ ശരാശരി മാസ ശമ്പളം ലഭിക്കുന്നതാണ്. അതായത് ഇന്ത്യൻ രൂപ ഏകദേശം 44,000 മുതൽ 70,000 രൂപ വരെ. ജീവിത ചിലവ് വളരെ കുറവ് ആയതിനാൽ ഈ തുക കൊണ്ട് നല്ല രീതിയിൽ തന്നെ റൊമേനിയയിൽ ജീവിതം നയിക്കാവുന്നതാണ്.
ഇന്ത്യക്കാർക്ക് 90 ദിവസം വരെ റോമേനിയ ‘ഷോർട്ട് ടെർമ്’ വിസ നൽകുവാറുണ്ട്. രാജ്യം സന്ദർശിക്കുവാൻ ആണ് ആഗ്രഹം എങ്കിൽ ഇത് വഴി നിങ്ങൾക്ക് പോയി വരാവുന്നതാണ്. വർക്ക് വിസ ആണ് ആവശ്യം എങ്കിൽ, ഇന്ത്യയിൽ നിന്നും റൊമേനിയയിലേക്ക് വർക്ക് വിസയ്ക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നത് ആണ്. റൊമേനിയയിലേക്ക് ജോലിയ്ക്ക് അപേക്ഷിക്കുവാനായി MY JOB.RO, E JOBS, BIZOO, LEARN FOR GOOD, CAREER JET മുതലായ വെബ് സൈറ്റുകൾ വഴി അപേക്ഷ അയക്കാവുന്നത് ആണ്. ഇത് കൂടാതെ തന്നെ സ്റ്റുഡന്റ് വിസ വഴിയും ഇന്ത്യക്കാർക്ക് റൊമേനിയയിൽ എത്തി ചേരാവുന്നത് ആണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ ഫീസ് ആണ് റൊമേനിയൻ യൂണിവേഴ്സിറ്റികൾ ഈടാക്കുന്നത്. പിന്നീട്, അവസരങ്ങൾ ലഭിക്കുമ്പോൾ ഇവിടെ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറാവുന്നതും ആണ്.
യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതൽ ശമ്പളത്തിൽ ഒരു ജോലി ആണ് ആഗ്രഹിക്കുന്നത് എങ്കിൽ ജർമ്മനി, ഫ്രാൻസ്, ഇറ്റലി പോലുള്ള മറ്റു സമ്പന്ന രാജ്യങ്ങൾ ജോലിയ്ക്കായി തിരഞ്ഞെടുക്കാവുന്നത് ആണ്. പക്ഷെ ഇവിടേയ്ക്ക് വർക്ക് വിസ ലഭിക്കുക എന്നതും അല്പം പ്രയാസമേറിയ കാര്യം ആണ്. എന്നാൽ എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയുന്നതും, ജോലി സാധ്യത ഉള്ളതുമായ യൂറോപ്യൻ രാജ്യം ആണ് ആഗ്രഹം എങ്കിൽ, യോഗ്യത ഉള്ളവർക്ക് റൊമേനിയ തിരഞ്ഞെടുക്കാവുന്നതാണ്.
മുകേഷ് അംബാനി ലോകസമ്പന്നരിലെ ആറാമൻ
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: http://bit.ly/3qKLVbK