നിരത്തുകൾ കീഴടക്കുവാൻ റോയൽ എൻഫീൽഡ് സ്ക്രാം 411.


Spread the love

ആഡ്യത്തത്തിന്റെ മുഖ മുദ്ര ആയി കണക്കാക്കുന്ന ഒരു വാഹന ബ്രാൻഡ് ആണ് റോയൽ എൻഫീൽഡ്. ജന പ്രീതി നേടി എടുക്കുന്നതിൽ മുൻ പന്തിയിൽ ആണ് എന്നും റോയൽ എൻഫീൽഡ്. 1955 ൽ സ്ഥാപിതം ആയ കമ്പനിയെ, ‘ഇരുചക്ര വാഹനങ്ങൾക്ക് ഇടയിലെ രാജാവ്’ എന്നും വിശേഷിപ്പിക്കുവാറുണ്ട്. റോയൽ എൻഫീൽഡ് പുറത്ത് ഇറക്കിയ ഏറ്റവും പുതിയ സ്ക്രാംബ്ലർ മോഡൽ ഇരുചക്ര വാഹനം ആയ റോയൽ എൻഫീൽഡ് സ്ക്രാം 411 ആണ് ഇപ്പോൾ വാഹന ആരാധരകർക്ക് ഇടയിലെ ചൂടേറിയ ചർച്ച വിഷയം.

റോയൽ എൻഫീൽഡ് 2016 ൽ നിരത്തിൽ ഇറക്കിയ ഹിമാലയന്റെ ഒരു അപ്ഡേറ്റഡ് പതിപ്പ് എന്ന് വേണമെങ്കിൽ സ്ക്രാം 411 നെ കണക്കാക്കാം. ഹിമിലയൻ ആയി വളരെ അധികം സാമ്യം ഉണ്ട് എങ്കിലും, സ്ക്രാം 411 അതിന്റേതായ കുറച്ചു പ്രത്യേകതകളും കാഴ്ച വെയ്ക്കുന്നു. ഹിമാലയന്റെ കുഞ്ഞു അനുജൻ എന്ന് വിശേഷിപ്പിക്കാവുന്ന സ്ക്രാം 411, തുടക്കക്കാർക്കും, സാധാരണ റോഡുകളിൽ യാത്ര ചെയ്യേണ്ടവർക്കും കുറച്ചു കൂടി അനുയോജ്യം ആയിരിക്കും. വാഹനത്തിന്റെ ബേസ് മോഡലിന് ഓൺ റോഡ് പ്രൈസ്, ഏകദേശം 2 ലക്ഷം റേഞ്ചിൽ ആണ് വില വരുന്നത്.

7 നിറങ്ങളിൽ, 3 വേരിയന്റുകൾ ആയി ആണ് വാഹനം പുറത്ത് ഇറങ്ങിയിരിക്കുന്നത്. വൈറ്റ് ഫ്ലേം, ഗ്രാഫൈറ്റ് റെഡ്, ഗ്രാഫൈറ്റ് ബ്ലൂ, ഗ്രാഫൈറ്റ് യെല്ലോ, ബ്ലേസിങ് ബ്ലാക്ക്, സ്കൈ ലൈൻ ബ്ലൂ, സിൽവർ സ്പിരിറ്റ്‌ എന്നിവ ആണ് വാഹനം ലഭ്യം ആയ 7 നിറങ്ങൾ. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ 411 സി. സി, ബി. എസ് 6 എഞ്ചിൻ ആണ് വാഹനത്തിന് ഉള്ളത്. പ്രസ്തുത എഞ്ചിൻ വാഹനത്തിന് 24. 3 ബി. എച്ച്. പി പവറും, 32 എൻ. എം ടോർക്കും പ്രതിനിധാനം ചെയ്യുന്നു. 181 കിലോ ഗ്രാം ആണ് വാഹനത്തിന്റെ ആകെ ഭാരം.

15 ലിറ്റർ ഇന്ധന ടാങ്ക് ആണ് വാഹനത്തിന് ഉള്ളത്. സ്ക്രാം 411 ന്റെ ഫ്രണ്ട് വീൽ സൈസ് 19 ഇഞ്ചും, ബാക്ക് സൈസ് 17 ഇഞ്ചും ആണ്. റോയൽ എൻഫീൽഡ് ഹിമാലയനിൽ നിന്നും വ്യത്യസ്തം ആയി സിംഗിൾ സീറ്റ്‌ ആണ് സ്ക്രാം 411 ന് ഉള്ളത്. മാത്രമല്ല ഹിമാലയൻ സാഹസികമായ ഓഫ്‌ റോഡ് യാത്രകൾക്ക് കൂടുതൽ മുൻഗണന നൽകി ഡിസൈൻ രൂപീകരിച്ചിരിക്കുന്നു എങ്കിൽ, സ്ക്രാം 411 സാധാരണ റോഡുകളിലെ ഉപയോഗത്തിന് ഉതകും വിധം രൂപകല്പന ചെയ്തിരിക്കുന്നു. എന്നാൽ ഓഫ്‌ റോഡ് യാത്രകൾക്കും ഇവ ഉപയോഗിക്കാവുന്നത് ആണ്. ആന്റി ലോക്കിങ് സംവിധാനം ഉള്ള ഡിസ്ക് ബ്രേക്കുകൾ ആണ് വാഹനത്തിന്റെ ഇരു വശത്തും ഘടിപ്പിച്ചിരിക്കുന്നത്.

ആഗോള വാഹന മാർക്കറ്റിൽ ദിനം പ്രതി കൂടി വരുന്ന മത്സരം, വാഹന നിർമ്മാതാക്കളെ കൂടുതൽ പരീക്ഷണങ്ങളിലേക്ക് നയിക്കുകയാണ്. ഇത് പ്രയോജനകരം ആകുന്നത് വാഹന ആരാധകർക്ക് ആണ് എന്നത് സംശയം ഇല്ലാത്ത വസ്തുത ആണ്. മാത്രമല്ല നല്ല വാഹനങ്ങൾ നിരത്തിൽ ഇറങ്ങുവാൻ ഈ മത്സരം സഹായകവും ആയിരിക്കും. ഹിമാലയനിൽ നിന്നും മാറ്റങ്ങൾ ഉൾക്കൊണ്ടു രൂപപ്പെടുത്തിയ റോയൽ എൻഫീൽഡ് സ്ക്രാം 411 അതിന് ഒരു ഉത്തമ ഉദാഹരണം ആണ്.

 

ലോകത്തെ ഏറ്റവും കരുത്തുറ്റ എസ്. യു. വി യുമായി ആസ്റ്റൺ മാർട്ടിൻ.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close