പുതിയ S01 പ്ലസ് ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയിരിക്കുകയാണ് സൈലൻസ്


Spread the love

ജനപ്രിയമായ S01 ഇലക്ട്രിക് സ്കൂട്ടറിന്റെ സ്പോർട്ടിയർ പതിപ്പാണിതിതെന്നതാണ് ശ്രദ്ധേയമായ കാര്യം.  S01 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരിമിതമായ യൂണിറ്റുകൾ മാത്രമേ 2022-ൽ ലഭ്യമാവൂ എന്നാണ് സൈലൻസ് അറിയിച്ചിരിക്കുന്നത്.  .കൂടുതൽ ഊർജ്ജസ്വലമായ രൂപത്തിനും ഭാവത്തിനുമായി ഇതിന് ഗ്ലോസ് ബ്ലാക്ക് ഡീറ്റെയിലിംഗും കമ്പനി സമ്മാനിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. സൈലൻസ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വീലുകളിലെയും ബോഡി പാനലുകളിലെയും ചുവന്ന ഹൈലൈറ്റുകൾ ഗ്രേ-ബ്ലാക്ക് നിറത്തെ വേറിട്ടുനിർത്താൻ ഏറെ സഹായിച്ചിട്ടുണ്ട്.

5 ജി സ്പെക്ട്രം ലേലത്തിന് വിരാമം. ഒക്ടോബർ മുതൽ കണക്ഷനുകൾ നൽകാൻ തീരുമാനം.

കോർ ഡിസൈൻ ഏറെക്കുറെ സമാനമാണെങ്കിലും S01 പ്ലസ് ഒരു സ്പോർട്ടി ആന്ത്രാസൈറ്റ് ഗ്രേ കളർ ഓപ്ഷനിലാണ് വിപണിയിലെത്തുന്നത്.  വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സ്‌കൾപ്‌റ്റഡ് ഫ്രണ്ട് ഫാസിയ, ടിൻഡ് വിൻഡ്‌സ്‌ക്രീൻ, ട്രെൻഡി റിയർ വ്യൂ മിററുകൾ, സിംഗിൾ പീസ് സീറ്റ്, ലോംഗ് ടെയിൽ സെക്ഷൻ എന്നിവ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. S01 പ്ലസ് ബ്രാൻഡിംഗ് ഘടകങ്ങൾ ടെയിൽ വിഭാഗത്തിലും വീലുകളിലും കാണാം.  സൈലൻസ് S01 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന് 12.23 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കുന്ന വലിയ കപ്പാസിറ്റി 7.5 കിലോവാട്ട് മോട്ടോർ ഉണ്ട്.

ഒരു    പതിറ്റാണ്ടിന്റെ നിറവിൽ ഗൂഗിള്‍ പ്ലേ സ്റ്റോര്‍

5.6 kWh റിമൂവബിക്ൾ ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഇതിലുണ്ട്. ഉയർന്ന വേഗത കൈവരിക്കാൻ സ്കൂട്ടറിന് കഴിയുമെങ്കിലും ചട്ടങ്ങൾ അനുസരിച്ച് പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു .  ഇക്കോ, സിറ്റി, സ്‌പോർട്ട്, റിവേഴ്സ് ഗിയർ എന്നിങ്ങനെ മൊത്തം 4 റൈഡ് മോഡുകളും ഇലക്ട്രിക് സ്‌കൂട്ടറിൽ ലഭ്യമാണ്. പരമാവധി 320 കിലോഗ്രാം ഭാരമാണ് സ്കൂട്ടർ വഹിക്കുന്നത്.

510 കിമീ വരെ ഓടാന്‍ സാധിക്കുന്ന R22 എവറസ്റ്റ്  ഇ- സൈക്കിള്‍

സിബിഎസിനൊപ്പം രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളും നൽകാൻ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. WMTC മാനദണ്ഡങ്ങൾ പ്രകാരം 85 മൈൽ (ഏകദേശം 137 കി.മീ) വരെയാണ് റേഞ്ച്. ഒരു സാധാരണ 240V സോക്കറ്റ് ഉപയോഗിച്ച് സ്കൂട്ടർ 6-8 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാം.  ഈ മോഡലിന്റെ കടന്നുവരവോടെ കമ്പനിയുടെ നിരയിൽ ഇപ്പോൾ ആകെ 6 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉണ്ട്. S01 പ്ലസ്, S01 അർബൻ, S01 കണക്‌റ്റഡ്, S02 അർബൻ, S02 ബിസിനസ്, S02 ബിസിനസ് പ്ലസ് എന്നിവയാണ് സൈലൻസ് ശ്രേണിയിലുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ മോഡലുകൾ.  പക്ഷേ നഗരപരിതസ്ഥിതിയിൽ ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന ലക്ഷ്യവും കമ്പനി മുന്നോട്ടുവെക്കുന്നുണ്ട്.

Read also… നമ്മുടെ ഭൂമി പഴയ പോലെയൊന്നും അല്ല  ഇപ്പോൾ കറക്കം ഇത്തിരി വേഗത്തിലാണ്

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close