സാംസങ് ഗാലക്‌സി വാച്ച് 5, വാച്ച് 5 പ്രോ എന്നിവ പുറത്തിറക്കി


Spread the love

അപ്‌ഗ്രേഡുചെയ്‌ത സവിശേഷതകളും പ്രീമിയം ഡിസൈനുമായി പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചതിനൊപ്പം സാംസങ് ചില ഗാഡ്ജറ്റുകളും ലോഞ്ച് ചെയ്തിട്ടുണ്ട്. സാംസങിന്റെ പുതിയ ഗാലക്സി വാച്ച് 5, ഗാലക്സി വാച്ച് പ്രോ, എന്നിവ പുറത്തിറക്കി. ഗാലക്സി ഫോൾഡ് സീരീസ് ഫോണുകൾക്കൊപ്പമാണ് ഇവ പുറത്തിറക്കിയത്. നേരത്തെ ഉണ്ടായിരുന്ന വൺ യുഐ വാച്ച് 4.5 ന് പകരം ഇത്തവണ വാച്ച് ഓഎസ് 3.5 പ്ലാറ്റ്ഫോം ആണ് ആണ് വാച്ചുകളിലുള്ളത്.  സാംസങ് ഗാലക്‌സി വാച്ച് 5ഉം വാച്ച് 5 പ്രോയും ഒരു സഫയർ ക്രിസ്റ്റൽ ബോഡി പായ്ക്ക് ചെയ്യുന്നു. പഴയ മോഡലുകളിലെ ഗ്ലാസ് ബോഡിയേക്കാൾ മികച്ച പ്രതിരോധവും ഈടുനിൽകുന്നതുമായ ബോഡിയാണ് ഇത്.  സാംസങ് ഗാലക്‌സി വാച്ച് 5 പ്രോ 45 എംഎം വേരിയന്റിൽ മാത്രമേ ലഭ്യമാകുകയുള്ളു. 44 എംഎം മോഡലിന് 1.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. അതേസമയം 40 എംഎം മോഡലിന് 396 x396 പിക്‌സൽ റെസല്യൂഷനോട് കൂടിയ 1.2 ഇഞ്ച് ചെറിയ ഡിസ്‌പ്ലേയാണ് ഉള്ളത്.  സാംസങ് ഗാലക്സി വാച്ച് 5 സീരീസ് ഡിസൈൻ, ഫീച്ചറുകൾ, മൊത്തത്തിലുള്ള പെർഫോമൻസ് എന്നിവയിൽ നിരവധി അപ്‌ഗ്രേഡുകളുമായിട്ടാണ് വരുന്നത്.  പ്രോ മോഡലിൽ ഒരു ടൈറ്റാനിയം ഫോം ഫാക്ടറും ഉൾപ്പെടുന്നു.

ഇത് കൂടുതൽ പ്രീമിയമാണ്.  ഇസിജി സപ്പോർട്ട്, ഹൃദയമിടിപ്പ് സെൻസറുകൾ, സ്ത്രീകളുടെ ആരോഗ്യം എന്നിവയടക്കമുള്ള സ്മാർട്ട് വാച്ചുകളുടെ സവിശേഷതകൾ സാംസങ് മെച്ചപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട സ്ലീപ്പ് മോണിറ്ററും ഇൻഫ്രാറെഡ് ടെമ്പറേച്ചർ സെൻസറും പുതുതായി കൂട്ടിച്ചേർത്തിട്ടുമുണ്ട്. ഈ സ്മാർട് വാച്ചുകളിലെ ഉപരിതല വിസ്തീർണ്ണം വർദ്ധിപ്പിച്ചത് മികച്ച ട്രാക്കിങിന് സഹായിക്കുന്നു. സാംസങ് ഹെൽത്ത് ആപ്പും പ്രൈവസി ഫീച്ചറുകൾ ഉൾപ്പെടെയുള്ള മികച്ച ഫീച്ചറുകളിലൂടെ മെച്ചപ്പെടുത്തിയിട്ടുണ്ട്.  സാംസങ് ഗാലക്സി വാച്ച് 5 40mm മോഡലിന് 284 mAh ബാറ്ററിയും 44mm മോഡലിന് വലിയ 410 mAh ബാറ്ററിയുമാണ് നൽകിയിട്ടുള്ളത്. സാംസങ് ഗാലക്സി വാച്ച് 5 പ്രോയിൽ 550 mAh ശേഷിയാണ് ഉള്ളത്.  രണ്ട് സ്മാർട്ട് വാച്ചുകളും എക്സിനോസ് W920 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്.

സാംസങ് ഗാലക്സി വാച്ച് 5 സീരീസ് സ്മാർട്ട് വാച്ചുകളിൽ 16 ജിബി സ്റ്റോറേജും സാംസങ് നൽകിയിട്ടുണ്ട്. 5 പ്രോ മോഡലിൽ 450 x 450 റെസല്യൂഷനോട് കൂടിയ 1.4 ഇഞ്ച് സൂപ്പർ അമോലെഡ് പാനലാണ് നൽകിയിട്ടുള്ളത്.    ഓൾവേയ്സ് ഓൺ സൗകര്യവും ഇതിലുണ്ട്. വ്യത്യസ്ത വലിപ്പങ്ങളിൽ ലഭ്യമാകുന്ന വാച്ചുകളിൽ വയർലെസ് ചാർജിങുമുണ്ട്.  സാംസങ് ഗാലക്സി വാച്ച് 5 ന് വില തുടങ്ങുന്നത് 279 ഡോളറിലാണ് ( ഏകദേശം 22,166 രൂപ). ഇതിന്റെ എൽടിഇ പതിപ്പിന് 329 ഡോളർ (26,130 രൂപ ) ആണ് വില. ഗാലക്സി വാച്ച് 5 പ്രോയുടെ വില തുടങ്ങുന്നത് 449 ഡോളറിലാണ് (35,600 രൂപ). എൽടിഇ പതിപ്പിന് 499 ഡോളറാണ് (36900 രൂപ).രണ്ട് വാച്ചുകളും ഓഗസ്റ്റ് 10 മുതൽ തിരഞ്ഞെടുത്ത വിപണികളിൽ മുൻകൂട്ടി ഓർഡർ ചെയ്യാനാവും. ഓഗസ്റ്റ് 26 മുതലാണ് വിൽപന ആരംഭിക്കുക.

Read also… പുതിയ അപ്ഡേഷനുമായി വാട്സാപ്

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close