സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 3  പിന്നാലെ ഗാലക്‌സി ഇസഡ് ഫോൾഡ് 4 എത്തുന്നു.


Spread the love

ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഒരു പോപ്പുലര്‍ മൊബൈൽ ആണ് സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 3. കഴിഞ്ഞ ഒക്ടോബറിൽ സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 ബെസ്‌പോക്ക് എഡിഷൻ പുറത്തിറക്കിയിരുന്നു. ഇതിനു   പിന്നാലെ  ഗാലക്‌സി ഇസഡ് ഫോൾഡ് 4, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 4 എന്നിവ ആഗസ്റ്റ് 10 ന് പുറത്തിറങ്ങും എന്ന് സൂചനകള്‍.   ഗാലക്‌സി അൺപാക്ക് ഈവന്‍റ് ആഗസ്റ്റ് 10-ന് രാവിലെ 9 നാണ്. ഇത് ഇന്ത്യന്‍ സമയം വൈകുന്നേരം 6:30നായിരിക്കും ഇന്ത്യയില്‍ ലഭിക്കുക.  ഗാലക്‌സി  ഇസഡ് ഫ്ലിപ്പിന് 128ജിബി, 256ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളാണ് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഈ മോഡലിന്  512 ജിബി സ്റ്റോറേജ് വേരിയന്റും ഉണ്ടായിരിക്കുമെന്നാണ് മറ്റുചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.  9ടു10 ഗൂഗിള്‍ ആണ്  വിവിധ കളർ ഓപ്ഷനുകളും സ്റ്റോറേജ് കോൺഫിഗറേഷൻ ചോയിസുകളും ചോര്‍ന്ന വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.    ഫ്രെയിമിന്റെ കളർ ഓപ്ഷനുകളിൽ  കറുപ്പ്, വെള്ളി, സ്വർണ്ണം. ഈ വേരിയന്റിന് പച്ച, നേവി, ചുവപ്പ്, മഞ്ഞ, വെള്ള നിറങ്ങൾ.  ഗാലക്സി ഇസഡ് ഫ്ലിപ്പ് 4 ബ്ലൂ, ബോറ പർപ്പിൾ, ഗ്രാഫൈറ്റ്, പിങ്ക് ഗോൾഡ് എന്നീ കളറുകളിലാണ് ഫോണ്‍ ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. പക്ഷേ, ഈ ഓപ്ഷൻ ഇതുവരെ ഫോണ്‍ ഇന്‍ഷൂറന്‍സ് സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടില്ല എന്നതും റിപ്പോര്‍ട്ടിലും ഉണ്ട്.  എന്നാൽ സാംസങ് ഇതുവരെ ഓദ്യോഗികമായി ആഗസ്റ്റ് 10ന് ഈ ഫോണുകളാണോ പുറത്തിറക്കുന്നത് തുടങ്ങിയ വിവരങ്ങൾ  പുറത്തുവിട്ടിട്ടില്ല

Read also… 510 കിമീ വരെ ഓടാന്‍ സാധിക്കുന്ന R22 എവറസ്റ്റ്  ഇ- സൈക്കിള്‍

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close