കാസ്റ്റിങ് കൗച്ചിനെ പിന്തുണച്ച് നൃത്ത സംവിധായിക സരോജ് ഖാന്‍


Spread the love

തെലുങ്ക് നടി ശ്രീ റെഡ്ഡി തുടങ്ങിവച്ച കാസ്റ്റിങ് കൗച്ച് വിവാദം ഇന്ന് ഇന്ത്യന്‍ സിനിമയാകെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സിനിമാ ലോകത്ത് അരങ്ങേറുന്ന കാസ്റ്റിങ് കൗച്ചിനെ പിന്തുണച്ച് പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാന്‍. കാസ്റ്റിങ് കൗച്ച് ചൂഷണമല്ലെന്നും, അത് പെണ്‍കുട്ടികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം നല്‍കുന്നതാണെന്നും സരോജ് ഖാന്‍ പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു വിവാദ പ്രസ്ഥാവനയുമായി സരോജ് ഖാന്‍ എത്തിയിരിക്കുന്നത്.
കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കാസ്റ്റിങ് കൗച്ച് ജീവിത മാര്‍ഗം നല്‍കുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുന്നു. ഇത് ഒരു ലൈംഗിക ചൂഷണമല്ല. ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരു പെണ്‍കുട്ടി തട്ടിയെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സര്‍ക്കാര്‍ വരുന്നത് പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തിട്ടല്ലേ, സര്‍ക്കാരിനു പോലും അതാകാമെങ്കില്‍ സിനിമയിലും ആകാം. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ചീത്തകാര്യങ്ങളില്‍ വീഴാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അങ്ങനെ സംഭവിക്കുകയില്ല. എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നത്. സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയരുത്. സരോജ് ഖാന്‍ പറയുന്നു.
സരോജ് ഖാന്റെ പ്രസ്താവന ഇതിനോടകം വിവാദമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് അവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close