കോവിഡിന് “നോ എൻട്രി” നൽകി ‘ചെങ്കൽ ചൂള’യിലെ താമസക്കാർ


Spread the love

സാമൂഹിക അകലം എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഈ സാഹചര്യത്തിൽ, നമുക്ക് മുന്നിൽ കോവിഡ് എന്ന മഹാമാരിയെ തോൽപ്പിച്ച് കൊണ്ട് മുന്നേറുകയാണ്  തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ നിവാസികൾ. ഇവിടെയുള്ള ഒരാൾക്ക് പോലും ഇതുവരെയും, കോവിഡ് എന്ന രോഗം സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ ഇതോനോടനുബന്ധിച്ചുള്ള രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചിട്ടില്ല. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളും, നിയന്ത്രണങ്ങളും, മാസ്ക്കും ധരിച്ച് സാമൂഹിക അകലം പാലിച്ച് മുന്നേറുകയാണ് ഇവിടെയുള്ളവർ.

1500-ലധികം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. മാത്രമല്ല, വീടുകൾ തമ്മിലുള്ള അകലവും കുറവാണ്. സാധാരണക്കാരിൽ സാധാരണക്കാരായ ഇവിടെയുള്ള നിവാസികൾ, ചെറിയ കച്ചവടങ്ങൾ നടത്തിയും, വീട്ടു ജോലി ചെയ്തുമൊക്കെയാണ് കുടുംബം പുലർത്തുന്നത്. നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനവുണ്ടായപ്പോൾ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, ഒരു കൂട്ടം ചെറുപ്പക്കാർ മുന്നിട്ടിറങ്ങി. തുടർന്ന് എല്ലാ കവാടങ്ങളിലും, പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ബോർഡ് സ്ഥാപിക്കുകയും, തങ്ങളിൽ നിന്ന് പുറത്ത് ജോലിക്ക് പോകുന്നവരെ കണ്ടെത്തി അവർക്ക് വേണ്ടുന്ന ബോധവൽക്കരണം നൽകുകയും ചെയ്തു. ഇടയ്ക്കിടയ്ക്ക് കൈകഴുകേണ്ടതിന്റെയും, മാസ്ക് ധരിക്കേണ്ടതിന്റയും ആവശ്യകതയെപ്പറ്റി അവർക്ക് ബോധ്യപ്പെടുത്തി കൊടുത്തു. ഒപ്പം തന്നെ സർക്കാരിന്റെ “ബ്രേക്ക് ദി ചെയിൻ പദ്ധതി” നടപ്പിലാക്കാൻ ഹാൻഡ് വാഷും, വെള്ളവും പനവിളയിലെ പ്രധാന കവാടത്തിൽ സജ്ജീകരിച്ചു. ലോക് ഡൗൺ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വീടുകളിൽ സഹായമെത്തിച്ചും, അവർക്ക് വേണ്ടുന്ന ആഹാരവും, മരുന്നും, വീടുകളിൽ എത്തിക്കുകയും ചെയ്തു. മാത്രമല്ല, കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ പുറത്തുനിന്നുള്ള കച്ചവടക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന ബോർഡും സ്ഥാപിച്ചു.

വ്യക്തിശുചിത്വം പാലിക്കുന്നതിൽ കോളനിക്കാർ മുൻപന്തിയിലാണ്. മാസ്ക് ധരിക്കാത്ത ഒരാളെപ്പോലും നമുക്കിവിടെ കാണാൻ കഴിയില്ല. കോവിഡിനെ തോൽപ്പിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകളാണ് ഇവിടെയുള്ള മതിലുകളിലേറെയും. കൂടാതെ, സ്വയം ചിലവ് വഹിച്ചു കൊണ്ടാണ് യുവാക്കളുടെ സംഘം ഇരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പോരുന്നത്.

അതേസമയം, കൊറോണ എന്ന മഹാമാരിയെ കീഴടക്കിയ മറ്റൊരു ചേരിയാണ് മുംബൈയിലെ “ധാരാവി”.മെയ് മാസം കോവിഡ് രോഗ ബാധിതർ കുതിച്ചുയർന്ന ഒരിടമായിരുന്നു ‘ധാരാവി’.എന്നാൽ മറ്റെല്ലാവരിൽ നിന്നും,വളരെ വ്യത്യസ്തമായാണ് ഇവിടെയുള്ളവർ രോഗത്തെ പ്രതിരോധിച്ചത്. സാമൂഹിക അകലം പാലിക്കുന്നതിലും, ഐസലേഷൻ സജ്ജീകരണത്തിലും ഏറെ പ്രയാസം നേരിട്ടിരുന്ന ധാരാവിയിൽ, നേരത്ത തന്നെ വൈറസ് വ്യാപനം കണ്ടെത്തി, അത്തരം ആളുകളെ ക്വാറന്റൈൻ ചെയ്യുകയും, വേണ്ട ചികിത്സ നൽകുകയും ചെയ്തതിന്റേയും അടിസ്ഥാനത്തിലാണ് ധാരാവിയിൽ വിജയം കണ്ടെത്താൻ സാധിച്ചത്. മാത്രമല്ല ഇവിടെയുള്ളവർ വളരെ കൃത്യമായി തന്നെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും, അവയെ തടയാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്തു.
ഈ കോവിഡ് കാലത്ത് നമുക്കേവർക്കും മാതൃകാപരമാണ് ചെങ്കൽ ചൂളയിലെയും, ധാരാവിയിലേയും നിവാസികൾ.

Read also:  കോവിഡ് പ്രതിരോധത്തിന് സ്വകാര്യമേഖലയെക്കൂടി രംഗത്തിറക്കണമെന്ന് ഉമ്മന്‍ ചാണ്ടി

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close