കോവിഡ് ചികിത്സയ്ക്കായി എസ്.ബി.ഐയുടെ.കവച് വായ്പ;5ലക്ഷം രൂപ വരെ ലഭിക്കും


Spread the love

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കു ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ കവച് വ്യക്തിഗത വായ്പാ പദ്ധതിയിലൂടെ അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും.

ആർക്കൊക്കെ ലഭിക്കും

ഏപ്രിൽ ഒന്നിനോ അതിനുശേഷമോ കുടുംബാംഗങ്ങളിൽ ആരെങ്കിലും കോവിഡ് ബാധിതർ ആയിട്ടുണ്ടെങ്കിൽ, അവരുടെ ചികിത്സാ ചെലവുകൾക്കായാണ് വായ്പ ലഭ്യമാകുന്നത്.ഏതെങ്കിലും എസ്ബിഐ ശാഖകളിൽ അകൗണ്ട് ഉള്ളവർക്കാണ് വായ്പ ലഭിക്കുക. വായ്പയെടുക്കുന്നയാള്‍ ഇതിനകം ചെലവഴിച്ച കോവിഡ് -19 അനുബന്ധ മെഡിക്കല്‍ ചെലവുകള്‍ തിരിച്ചുനല്‍കുന്നതും ഈ വായ്പയില്‍ ഉള്‍പ്പെടും.

എത്ര രൂപവരെ ലഭിക്കും

യോഗ്യത അനുസരിച്ച് കുറഞ്ഞത് 25,000 രൂപ മുതൽ പരമാവധി 5 ലക്ഷം രൂപ വരെ ലഭിക്കും . സിബിൽ കോർ, വായ്പയെടുക്കുന്നയാളുടെ തിരിച്ചടവ് ശേഷി എന്നിവ കണക്കാക്കിയായിരിക്കും വായ്പതുക കുടുതൽ അനുവദിക്കുന്നത് . പ്രതിവർഷം 8.5% ആണ് പലിശ നിരക്ക്.

വായ്പാ തിരിച്ചടവ് നിബന്ധനകൾ

ആദ്യത്ത മൂന്ന് മാസത്തേക്ക് EMI കൾ അടയ്‌ക്കേണ്ടതില്ല, അതിനുശേഷം പണമടയ്ച്ചാൽ മതി. പ്രോസസ്സിംഗ് ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, പ്രീ-പേയ്മെന്റ് പെനാൽറ്റി അല്ലെങ്കിൽ ഫോർക്ലോഷർ ചാർജുകൾ നൽകേണ്ടതില്ല. അഞ്ച് വർഷത്തേക്ക്, അതായത് 60 മാസത്തേക്കാണ് വായ്പ കാലാവധി . ഇതിൽ മൂന്ന് മാസത്തെ മൊറട്ടോറിയം കാലയളവ് ഉൾപ്പെടും. 57 പ്രതിമാസ തവണ തിരിച്ചടയ്ക്കേണ്ട വായ്പ്പയിൽ മൊറട്ടോറിയം കാലയളവിൽ ഈടാക്കുന്ന പലിശയും ഉൾപ്പെടുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close