എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്ബിഐ


Spread the love

കൊച്ചി: എ.ടി.എമ്മുകളില്‍നിന്ന് ഒടിപി ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി മാറ്റി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബര്‍ 18 മുതല്‍ എല്ലാ എസ്.ബി.ഐ. എ.ടി.എമ്മുകളിലും സൗകര്യം ലഭ്യമാകും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ഇടപാടുകളില്‍നിന്നും തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു പരീക്ഷണം. 10,000 രൂപയോ അതിനു മുകളിലോ ഇത്തരത്തില്‍ പിന്‍വലിക്കാനാകും. ദിവസം മുഴുവന്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയതോടെ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉടമകളെ തട്ടിപ്പുകാര്‍, അനധികൃതമായുള്ള പണം പിന്‍വലിക്കല്‍, കാര്‍ഡ് സ്‌കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ്, എന്നിവയ്ക്ക് ഇരയാകാനുള്ള സാധ്യതയില്‍ നിന്ന് തടയുമെന്ന് എസ്ബിഐ പറയുന്നു. തുടക്കത്തില്‍ രാത്രി എട്ടു മണി മുതല്‍ രാവിലെ എട്ടു വരെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നതിന് സൗകര്യമുണ്ടായിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ രാജ്യത്തെ എല്ലാ എസ്ബിഐ എടിഎമ്മുകളിലുമുടനീളം ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ വ്യാപിപ്പിക്കും.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close