സ്‌കോൾ കേരള ഡി.സി.എ കോഴ്‌സ്: സമ്പർക്ക ക്ലാസ്


Spread the love

സ്‌കോൾ കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് ആറാം ബാച്ചിൽ നിയമപ്രകാരം അലോട്ട്‌മെന്റ് പൂർത്തിയായ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസ്സിന്റെ ആദ്യഘട്ട തിയറി ക്ലാസ്സുകൾ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് ജൂൺ 21 മുതൽ ഓൺലൈനായി സംഘടിപ്പിക്കുമെന്ന് വൈസ് ചെയർമാൻ അറിയിച്ചു. പഠനകേന്ദ്രങ്ങളുടെ സൗകര്യാർത്ഥം തീയതിയിൽ മാറ്റം വരുത്താം.

പ്രസ്തുത കോഴ്‌സിന് ഫീസ് അടച്ച് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ www.scolekerala.org യിൽ സ്റ്റുഡന്റ് ലോഗിൻ മുഖേന യൂസർ നെയിം, പാസ്‌വേഡ് ഉപയോഗിച്ച് അഡ്മിഷൻ കാർഡ് പ്രിന്റ് എടുത്തശേഷം, അവരവർക്ക് അനുവദിച്ച പഠന കേന്ദ്രം മുഖേന സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസിൽ പങ്കെടുക്കണം. വിശദാംശങ്ങൾക്ക് സ്‌കോൾ-കേരള വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ജില്ലാ ഓഫീസർ ഇൻചാർജ്ജുമാരുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെടണം.

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close