പുതിയ സ്കോർപിയോക്ക് റെക്കോർഡ് ബുക്കിങ്. ആദ്യ അരമണിക്കൂറിനുള്ളിൽ ബുക്ക്‌ ചെയ്തത് ഒരുലക്ഷത്തിലധികം പേർ..


Spread the love

രാജ്യത്തെ നിരത്തുകളിൽ തരംഗങ്ങൾ സൃഷ്ടിച്ച ഒട്ടനവധി എസ്.യു.വികൾ നിർമ്മിച്ച കമ്പനികളിൽ ഒന്നാണ് മഹീന്ദ. അരനൂറ്റാണ്ടിലേറെ കാലമായി ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന മഹീന്ദ്രയുടെ വാഹനങ്ങൾക്ക് ഇന്നും വിപണിയിൽ മികച്ച സ്വീകാര്യതതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ബുക്കിങ് ആരംഭിച്ച മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമായ സ്കോർപിയോ എൻ-നു റെക്കോർഡ് ബുക്കിങ്ങാണ് ലഭിച്ചിട്ടുള്ളത്. ബുക്കിങ് ആരംഭിച്ച് അരമണിക്കൂർ കഴിയുമ്പോഴേക്കും ഒരു ലക്ഷം പേരാണ് രാജ്യത്തിന്റെ പല കോണിൽ നിന്നും സ്കോർപിയോ ബുക്ക്‌ ചെയ്തിട്ടുള്ളത്. ബുക്കിങ് നമ്പറുകൾ എക്സ് ഷോറൂം വിലയിലേക്ക് മാറ്റുമ്പോൾ ഏകദേശം 18,000 കോടി രൂപയുടെ ബുക്കിങ്ങാണ് പുതിയ സ്കോർപിയോയ്ക്ക് ലഭിച്ചിട്ടുള്ളത്.

വാഹനം ബുക്ക്‌ ചെയ്യാൻ എത്തിയവരുടെ തിരക്ക് കാരണം കമ്പനിയുടെ വെബ്സൈറ്റ് കുറച്ച് നേരത്തേക്ക് നിശ്ചലമായിരുന്നു. തുടർന്നുണ്ടായ സാങ്കേതിക തകരാർ കാരണം മഹീന്ദ്ര മുമ്പേ പദ്ധതിയിട്ടുവെച്ച `ഇൻട്രൊഡക്ഷൻ പ്രൈസിംഗ്´ശരിയായ വിധത്തിൽ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. മറ്റേതു കാർ മോഡലിനു ലഭിച്ചതിനേക്കാളും  വേഗമേറിയ ബുക്കിങാണ് പുതിയ സ്കോർപിയോ എൻ-നിന് ലഭിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് ഒരു മിനിറ്റിനുള്ളിൽ തന്നെ 25,000 ബുക്കിങ്ങുകൾ രേഖപ്പെടുത്തിയിരിന്നു. കഴിഞ്ഞ വർഷം കമ്പനി അവതരിപ്പിച്ച XUV700 നു ലഭിച്ച ബുക്കിങ് റെക്കോർഡാണ് സ്കോർപിയോ ഇപ്പോൾ തകർത്തിരിക്കുന്നത്. XUV700 നു ബുക്കിങ് തുടങ്ങി 57 മിനിറ്റിനുള്ളിലാണ് ഒരുലക്ഷം ബുക്ക്ഡ് യൂണിറ്റുകൾ എന്ന നേട്ടം കൈവരിക്കാനായത്.

പുതിയ സ്കോർപിയോ രണ്ട് ഓപ്ഷനുകളിലാണ് പുറത്തിറക്കുന്നത്. പെട്രോൾ വഴി പ്രവർത്തിക്കുന്ന രണ്ട് ലിറ്റർ mStallion ടർബോ എൻജിനും ഡീസലിൽ പ്രവർത്തിക്കുന്ന 2.2 ലിറ്റർ mHawk എൻജിനുമാണ് അവ. പെട്രോൾ എഞ്ചിൻ 200 ബി.എച്ച്.പി പവറും 370 എൻ.എം ടോർക്കും പുറപ്പെടുവിക്കും. ഡീസൽ എഞ്ചിനിൽ 130 ബി.എച്ച്.പി പവറും 300 എൻ.എം ടോർക്കുമാണ് ഉണ്ടാവുക. ഒട്ടാകെ ഒൻപത് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. ഇവയിൽ 4×4 ഓഫ്‌റോഡിങ്‌ വേരിയന്റും ലഭ്യമാണ്.

English summary:- record booking for new scorpio n. 1 lakh in 30 minutes.

Read alsoഇന്റർനെറ്റ്‌ ഇനി പറപറക്കും. Vi 5g യുടെ ബംഗളൂരുവിലെ ഇന്റർനെറ്റ് വേഗത 1.2gbps…!

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close