സെക്കൻഡ് ഹാൻഡ് ഡിവൈസുകൾ വാങ്ങുമ്പോൾ ഏറെ ശ്രദ്ധയും കരുതലും വേണം


Spread the love

സെക്കൻഡ് ഹാൻഡ് ഡിവൈസുകൾ വാങ്ങുമ്പോൾ ഉള്ള എക്കാലത്തെയും ഏറ്റവും വലിയ തർക്കങ്ങളിൽ ഒന്നാണ് ആൻഡ്രോയിഡ് ഡിവൈസുകൾ വാങ്ങണമോ അതോ ഐഫോണുകൾ വാങ്ങണമോ എന്നത്.  സെക്കൻഡ് ഹാൻഡ് ഡിവൈസുകൾ വാങ്ങുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. പ്രത്യേകിച്ചും ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ.  മൂന്നോ നാലോ വർഷം പഴക്കമുള്ള ഐഫോണിന്റെ സോഫ്റ്റ്വെയർ ആയിരിക്കുമോ അതോ, അതേ പഴക്കമുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ആയിരിക്കുമോ മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുകയെന്നതും ചർച്ചയ്ക്ക് പറ്റുന്ന വിഷയങ്ങളാണ്.  സെക്കൻഡ് ഹാൻഡ് ഡിവൈസുകൾ വാങ്ങുമ്പോൾ പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിന്റെ വില തന്നെയാണ്. പഴയ ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് ഡിവൈസുകളുടെയും ഐഫോൺ മോഡലുകളുടെയും വിലയിൽ പൊതുവായുള്ള ട്രെൻഡുകളെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇത് വൻ വില കൊടുത്ത് സെക്കൻഡ് ഹാൻഡ് ഡിവൈസുകൾ വാങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കും.

 

ഐഫോണുകളുടെ. ഒരേ സ്റ്റോറേജ്, ക്ലാസ് സെഗ്മെന്റുകളിൽ വരുന്ന പഴയതും പുതിയതുമായ ഐഫോൺ മോഡലുകൾ തമ്മിലുള്ള പ്രൈസ് ഡിഫറൻസ് ഏപ്പോഴും വളരെ കുറവായിരിക്കും.   എന്നാൽ ആൻഡ്രോയിഡ് ഡിവൈസുകളുടെ വില താരതമ്യേനെ വേഗത്തിൽ ആണ് കുറയുദിവസവും എന്നോണം പുതിയ ആൻ‍ഡ്രോയിഡ് ഡിവൈസുകൾ വിപണിയിൽ എത്തുന്നതാണ് ഇതിനുള്ള പ്രധാന കാരണവും. ആൻഡ്രോയിഡ് ഡിവൈസുകളെ അപേക്ഷിച്ച് ആപ്പിൾ ഐഫോണുകൾക്ക് സോഫ്റ്റ്വെയർ സൈക്കിൾ കൂടുതലാണ്.  കൂടുതൽ കാലത്തേക്കുള്ള പ്രധാനപ്പെട്ട സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ എല്ലാം ഐഫോണുകളിൽ കിട്ടും എന്നാൽ ആൻഡ്രോയിഡ് ഡിവൈസുകളിൽ രണ്ടോ മൂന്നോ വർഷത്തേക്കുള്ള സിസ്റ്റം അപ്ഡേറ്റുകൾ മാത്രമാണ് ലഭിക്കുക.  രണ്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ആൻഡ്രോയിഡ് ഡിവെസ് വാങ്ങുകയാണെങ്കിൽ അതിന്റെ ഒഎസ് അപ്ഡേറ്റ് സാധ്യതയൊക്കെ അവസാനിച്ചതായി തന്നെ കണക്കാക്കി വേണം പർച്ചേസ് നടത്താൻ. എന്നാൽ അതേ പഴക്കമുള്ള ഐഫോണുകൾ കുറച്ച് കാലം കൂടി അപ്ഡേറ്റുകൾ നൽകും.  പല പ്രീമിയം കേസ് മേക്കേഴ്സും ഐഫോണുകൾക്ക് മാത്രമായി നൂതനമായ കേസുകൾ നിർമിക്കുന്നതായി കാണാം.  പഴയ ഐഫോണുകൾക്ക് ചേരുന്ന ധാരാളം ആക്സസറികൾ വിപണിയിൽ ലഭ്യമാകും. ഫോൺ കേസുകൾ, സ്കിന്നുകൾ, സ്ക്രീൻ ഗാർഡുകൾ അങ്ങനെ മിക്കവാറും എല്ലാത്തരം ഐഫോൺ ആക്സസറികളും ( പഴയ ഐഫോണുകളുടെ ) നിങ്ങൾക്ക് കണ്ടെത്താൻ കഴിയും.  എന്നാൽ ആൻഡ്രോയിഡ് ഡിവൈസുകളുടെ കാര്യത്തിൽ ഇതൊരു ശോകം പിടിച്ച അവസ്ഥയാണ്.  ചിലപ്പോഴൊക്കെ രണ്ട് വർഷം പഴക്കമുള്ള  ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾക്ക് പോലും ആക്സസറികൾ കിട്ടാത്ത സാഹചര്യം ഉണ്ടാകാറുണ്ട്.  പഴയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ഇക്കാര്യം മനസിൽ വച്ച് വേണം പർച്ചേസ് നടത്താൻ.

 

Read also… ഗൂഗിൾ   മാപ്‌സിൽ ഒരു കൂട്ടം പുത്തൻ ഫീച്ചറുകൾ

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close