എല്ലാ സെക്കന്റ്‌ ഹാൻഡ് വാഹന ഇടപാടുകളും ഇനി എം.വി.ഡി അറിയും. വിപണിയിൽ നിയന്ത്രണങ്ങളുമായി കേന്ദ്രം.


Spread the love

സെക്കന്റ്‌ ഹാൻഡ് വാഹനങ്ങൾ വാങ്ങിയും വിറ്റും കുരുക്കിലാകുന്നവരെ നാം ദിനംപ്രതി കാണാറുണ്ട്. വ്യാജനായ രേഖകൾ നൽകി വാഹനം വാങ്ങിയും, എഗ്രിമെന്റ് പ്രകാരം ഉടമസ്ഥാവകാശം മാറ്റാതെയുമൊക്കെ ജനം പ്രതിസന്ധിയിലാകുന്നത് തടയാനുള്ള മാർഗങ്ങളുമായി കേന്ദ്ര ഗതാഗത മന്ത്രാലയം രംഗത്ത് വന്നിരിക്കുകയാണ്. സെക്കന്റ്‌ ഹാൻഡ് കാറുകൾ, ബൈക്കുകൾ തുടങ്ങിയവയുടെ വില്പന നടത്തുന്ന എല്ലാ ഏജൻസികളെയും മോട്ടോർ വാഹന ഭേദഗതിയുടെ കീഴിൽ കൊണ്ടുവരാൻ പോകുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം ചെയ്ത പുതിയ നയങ്ങൾ പ്രകാരം ഇനി മുതൽ യൂസ്ഡ് കാർ ഡീലർമാർക്ക് ഇടപാടുകൾ നടത്താൻ അതത് സംസ്ഥാനത്തിലെ ട്രാൻസ്പോർട്ട് അതോറിറ്റിയിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരും. അതുകൂടാതെ വില്പനയ്ക്ക് വെച്ച വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഏജന്റുമാരുടെ പേരിലേക്ക് മാറ്റുകയും വേണം.

സെൻട്രൽ മോട്ടോർ വെഹിക്കിൾ ഭേദഗതി, 1989 ൽ വരുത്തിയ ഈ മാറ്റങ്ങൾ സെക്കന്റ്‌ ഹാൻഡ് വാഹന മാർക്കറ്റിന്റെ സുതാര്യത വർദ്ധിപ്പിക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നത്. നിലവിലുള്ള  നയങ്ങൾ പ്രകാരം, ഒരു ഡീലർ മുഖേനയാണ് ഇനി എല്ലാത്തരം വാഹന വില്പനയും നടത്തുക. വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്ന ആളും ഉടമയും തമ്മിൽ യാതൊരുവിധ ഇടപാടുകളും ഇനി ഉണ്ടാവില്ല. കാറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സംസ്ഥാന ട്രാൻസ്പോർട്ട് ഓഫീസിൽ അപ്ഡേറ്റ് ചെയ്യേണ്ട ഉത്തരവാദിത്തവും ഇനി മുതൽ ഡീലർക്കാണ് ഉണ്ടാവുക. ഈ കാലയളവിൽ വാഹനവുമായി ബന്ധപെട്ട് ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങളും നിയമപരമായി നേരിടേണ്ട ചുമതലയും വാഹന ഡീലർക്കായിരിക്കും.

ഇന്ത്യയിൽ ദിനംപ്രതി വിപുലമായിക്കൊണ്ടിരിക്കുന്ന ഒരു വിപണിയാണ് സെക്കന്റ്‌ ഹാൻഡ് കാർ മാർക്കറ്റ്. വിപണിയുടെ വിപുലീകരണത്തോടൊപ്പം ഇതുമായി ബന്ധപ്പെട്ട ചതികളും കൂടിവരുന്നുണ്ട്. നിയമപരമായി ഒരു വാഹനം വിറ്റാലും അതിന്റെ രേഖകൾ അപ്ഡേറ്റ് ചെയ്യാതെ പഴയ ഉടമയുടെ പേരിൽ തന്നെ തുടരുന്ന പ്രവണത ഇന്ന് കൂടിവാരികയാണ്. ഇങ്ങനെയുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ നിയമനടപടികൾ ഉണ്ടായാൽ കുരുക്കിൽ പെടുന്നത് നിരപരാധികളായ മുൻ ഉടയാണ്. ഈയൊരു അവസ്ഥ പൂർണമായും തുടച്ചുനീക്കാനാണ് കേന്ദ്രം പുതിയ നയങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

English summary :- new rules for indian second hand veichle market.

Read alsoഗുജറാത്തിലെ സെമി കണ്ടക്ടർ പ്ലാന്റ് : സ്വപ്ന തുല്യമായ നിക്ഷേപണവുമായി വേദാന്തയും ഫോക്സ്കോണും രംഗത്ത്.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close