
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹത ഏറുകയാണ്. സെക്രട്ടറിയേറ്റില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ഫയലുകള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുമ്ബോള്‍ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണയാണ്. 2006ല്‍ സിബിഐ ലാവ്ലിന് ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായി. ഇപ്പോള്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്ന് എന്‍ഐഎയും ഇഡിയും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ ആരാഞ്ഞ ഘട്ടത്തിലാണ് ഇപ്പോള്‍ തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ ദുരൂഹത ഉണ്ടാകാന്‍ ഒരു കാരണം ഒരു സ്റ്റേഷന് ഓഫീസര്‍ ഉള്‍പ്പെടെ ആറ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് പുറത്തുനിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റെത്തി തീയണച്ചത്. ഉടന്‍ തീയണയ്ക്കാന്‍ സെക്രട്ടേറിയറ്റിലുണ്ടായിരുന്ന ഫയര്‍ എക്സ്റ്റിംഗ്വിഷറും ഉപയോഗിച്ചിരുന്നില്ല. മുറിയുടെ വാതില്‍ തുറക്കാന്‍ കഴിയാത്തതുകൊണ്ടാണ് അതിന് ശ്രമിക്കാത്തതെന്നാണ് വിശദീകരണം.
സെക്രട്ടേറയറ്റിനുള്ളില്‍ ഫയര്‍ ഡിറ്റക്റ്ററുകള്‍ സ്ഥാപിക്കാത്തതും ഫയര്‍ഫോഴ്സ് വാഹനം ക്യാമ്ബ് ചെയ്യാന്‍ നടപടി ഇല്ലാത്തതും തിരിച്ചടിയായി. സെക്രട്ടേറിയറ്റില്‍ ഒരു മാസം കൂടുമ്ബോള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. ഒരേ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് വര്‍ഷമായി സെക്രട്ടേറിയറ്റ് ഫയര്‍ഫോഴ്സ് യൂണിറ്റില്‍ ജോലി ചെയ്യുന്നത്.