20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ (സ്വാശ്രയ) സാമ്ബത്തിക പാക്കേജ്


Spread the love

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ (സ്വാശ്രയ) ഭാരത് പാക്കേജിനെക്കുറിച്ച് വിശദീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വയം പര്യാപ്ത ഇന്ത്യ ലക്ഷ്യമാക്കിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജെന്ന് ധനമന്ത്രി പറഞ്ഞു. ഭൂമി, തൊഴില്‍, പണലഭ്യത, നിയമം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് സാമ്ബത്തിക പാക്കേജ്. ദീര്‍ഘവീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നും രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കും. 45 ലക്ഷം യൂനിറ്റുകള്‍ക്ക് ഇതിന്റെ സഹായം ലഭ്യമാകും. ഈട് ആവശ്യമില്ലാതെയായിരിക്കും ചെറുകിട മേഖലക്ക് വായ്പ ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭ്യമാക്കുക. തിരിച്ചടവിന് നാല് വര്‍ഷത്തെ മൊറട്ടോറിയവും അനുവദിക്കും. ഒക്ടോബര്‍ 31 വരെ വായ്പകള്‍ക്ക് അപേക്ഷിക്കാം. പാക്കേജുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുമായും ചര്‍ച്ച ചെയ്തിരുന്നു. വിവിധ മന്ത്രാലയങ്ങളുമായി വിശദമായ ചര്‍ച്ച ചെയ്ത ശേഷമാണ് പാക്കേജ് പ്രഖ്യാപിച്ചത്. സ്വാശ്രയത്തില്‍ ഊന്നിയുള്ള ഇന്ത്യയെ സൃഷ്ടിക്കാനാണ് ശ്രമം. ഒറ്റപ്പെട്ട് നില്‍ക്കാനല്ല ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close