ഗുജറാത്തിലെ സെമി കണ്ടക്ടർ പ്ലാന്റ് : സ്വപ്ന തുല്യമായ നിക്ഷേപണവുമായി വേദാന്തയും ഫോക്സ്കോണും രംഗത്ത്.


Spread the love

അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി ഗുജറാത്തിൽ ആരംഭിക്കാൻ പോകുന്ന സെമികണ്ടക്ടർ പ്ലാന്റിനായി നിക്ഷേപണം നടത്താൻ ലോകപ്രശസ്ഥ കമ്പനികളാണ് രംഗത്ത് വന്നിരിക്കുന്നത്. തായ്‌വാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനിയായ ഫോക്‌സ്‌കോണും ഖനന മേഖലയിൽ പ്രസിദ്ധി നേടിയ വേദാന്തയും ചേർന്ന് കൊണ്ടാണ് ഗുജറാത്തിൽ സെമി കണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതിക്കായി 1.54 ലക്ഷം കോടി രൂപയാണ് ഇരു കമ്പനികളും ചേർന്ന് നിക്ഷേപിക്കുന്നത്. ഗുജറാത്തിന്റെ വികസന പദ്ധതികളിൽ നടന്നിട്ടുള്ള ഏറ്റവും വലിയ നിക്ഷേപണമാണ് ഇത്. ഇന്ത്യയിലെ ആദ്യ ചിപ്പ് നിർമ്മാണ കേന്ദ്രം എന്ന വിശേഷണം കൂടി ഈ സെമി കണ്ടക്ടർ പ്ലാന്റിനുണ്ട്.

സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ഒരു വികസന നവോത്ഥാനത്തിനാണ് വരും കാലങ്ങളിൽ ഗുജറാത്ത്‌ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഫോക്‌സ്‌കോൺ-വേദാന്ത ഗ്രൂപ്പിന്റെ പിന്തുണയിൽ 94,500 കോടി രൂപയുടെ മുതൽമുടക്കിലാണ് ഇലക്ട്രിക് ഡിസ്‌പ്ലേ നിർമ്മാണ യൂണിറ്റ് നിർമ്മിക്കാൻ പോകുന്നത്. 60,000 കോടി രൂപയുടെ മുതൽമുടക്കാണ് സെമികണ്ടക്ടർ ഫാബ് യൂണിറ്റിനായി കമ്പനി കണക്കുകൂട്ടുന്നത്. പ്ലാന്റുമായി ബന്ധപ്പെട്ട മറ്റ് സംരംഭങ്ങളുടെ കണക്കുകൾ കൂടി പരിഗണിക്കുമ്പോൾ ഏകദേശം ഒന്നര ലക്ഷം കോടി രൂപയാണ് പ്ലാന്റിന് ഒട്ടാകെ ആവിശ്യമായി വരുന്നത്. പദ്ധതിയുടെ ഭാഗമായി ഒരുലക്ഷത്തോളം തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.

പ്ലാന്റിന്റെ പ്രവർത്തനത്തിന് ആവശ്യമായി വരുന്ന എല്ലാവിധ സൗകര്യങ്ങൾക്കും പിന്തുണ നൽകുമെന്ന് കേന്ദ്രസർക്കാർ വേദാന്ത-ഫോക്‌സ്‌കോൺ ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി ചേർന്ന് പദ്ധതിക്ക്‌ ആവിശ്യമായ ഭൂമി, ജലം, ഹൈ വോൾടേജ്   വൈദ്യുതി, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കും. ഇലക്ട്രിക് ചിപ്പ്, ഇലക്ട്രിക് ഡിസ്പ്ലേ എന്നീ സാമഗ്രികൾക്ക്‌ ഇന്ന് ഇലക്ട്രിക്, ഓട്ടോമൊബൈൽ നിർമ്മാണ മേഖലയിൽ വലിയ ഡിമാൻഡാണുള്ളത്. ഇവയുടെ വിതരണ ശൃംഖലയിൽ ഇന്ത്യയെ ആഗോള തലത്തിൽ എത്തിക്കാൻ ഈ പദ്ധതി സഹായിക്കും. രാജ്യത്തെമ്പാടുമുള്ള യുവാക്കൾക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ സെമി കണ്ടക്ടർ പ്ലാന്റ് കാരണമാകുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

English summary :- india’s semi conductor plant will be invested by the giants, vendanta & foxcon..

Read also വരുന്ന ദീപാവലിക്കുള്ളിൽ രാജ്യത്തെ പ്രാധാന നഗരങ്ങളിലെല്ലാം 5G സേവനങ്ങൾ ഒരുക്കുമെന്ന് റിലയൻസ് ജിയോ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close