“ശക്തിമാൻ” ട്രക്ക്


Spread the love

ഇന്ത്യൻ സായുധ സേനകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള ഇടത്തരം ശേഷിയുള്ള ട്രക്കുകളാണ് ശക്തിമാൻ. സൈനിക വാഹനങ്ങളുടെ ഭംഗി അതിന്റെ ഗാംഭീര്യവും, തലയെടുപ്പുമാണ്. 1956 മുതൽ ഇന്ത്യൻ സൈന്യത്തിൻറെ സന്തത സഹചാരി ആയിരുന്നു ജർമനിയിൽ നിന്നും പൂർണമായും ഇറക്കുമതി ചെയ്ത മാൻ ട്രക്ക്കൾ. ഇന്ത്യൻ സായുധ സേനയുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1959 ൽ ഓർഡിനൻസ് ഫാക്റ്ററി ബോർഡിൻറെ കീഴിൽ മദ്ധ്യപ്രദേശിലെ ജബൽപൂരിൽ സ്‌ഥാപിക്കപ്പെട്ട വാഹന നിർമ്മാണ യൂണിറ്റാണ് വെഹിക്കിൾ ഫാക്ടറി ജബൽപൂർ .ഇന്ന് VFJ എന്ന ലോഗോ കാണപ്പെടുന്ന വാഹനങ്ങളെല്ലാം ഇവിടെ നിർമിക്കപെട്ടവയാണ്. ജർമനിയിലെ ലോകപ്രശസ്‌തമായ മാൻ ( MAN ) എന്ന ട്രക്ക് നിർമാതാക്കളിൽ നിന്നും MAN 415 എന്ന മോഡലിന്റെ കിറ്റുകൾ ഇറക്കുമതി ചെയ്ത് അവ ഇവിടെ അസ്സെംബ്ൾ ചെയ്യുകയായിരുന്നു. ഒരു മാസത്തിൽ ശരാശരി 250 ട്രക്കുകൾ ഇവിടെ അസ്സെംബ്ൾ ചെയ്ത് ആർമിക്കു കൈമാറിയിരുന്നു. ശക്തിമാൻ ട്രക്ക്ൻറെ എൻജിൻ 6 സിലണ്ടർ ഡീസൽ ഡയറക്റ്റ് ഇൻജെക്ഷൻ ഇൻലൈൻ വിഭാഗത്തിൽ പെടുന്നവ ആയിരുന്നു . ഇവയ്ക്ക് 5 കോൺസ്റ്റന്റ്‌മേഷ് ഫോർവേഡ് ഗിയറുകളും ഒരു റിവേഴ്‌സ് ഗിയറും ഉണ്ടായിരുന്നു . ഡ്രൈ ടൈപ്പ് ക്ലച്ച് , ഇന്റർ ആക്സിൽ റ്റു സ്പീഡ് ട്രാൻസ്ഫർ കേസ് ആയിരുന്നു ഇവയുടെ മറ്റു സവിഷേശതകൾ. ആർമിയുടെ മറ്റെല്ലാ വാഹനങ്ങളെയും പോലെ തന്നെ ഇവയ്ക്കും ഉയർന്ന ഗ്രൗണ്ട് ക്‌ളിയറൻസ് ഉണ്ടായിരുന്നു . കാലക്രമേണ, VFJ ഇവയിൽ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായ പരിഷ്‌കാരങ്ങൾ വരുത്തി . ]ശക്തിമാൻ ട്രക്കിന്റെ ഉൽ‌പാദനത്തിന്റെ അവസാന ഇരുപത് വർഷങ്ങളോളം‌, ട്രക്ക് പൂർണമായും നിർമ്മിച്ചത് ഇന്ത്യൻ നിർമാതാക്കൾ ‌ നൽ‌കിയ വാഹന ഘടകങ്ങൾ‌ ഉപയോഗിച്ചാണ്. വെഹിക്കിൾ ഫാക്ടറി ജബൽപ്പൂരിന് 3000 ട്രക്കുകളുടെ സുപ്രധാനമായ അന്തിമ ഓർഡർ 1993 ൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് ലഭിച്ചു. ഈ ഓർഡർ 1996 ഓടെ പൂർത്തീകരിച്ചു. കുറഞ്ഞ മൈലേജ് ആയിരുന്നു ശക്തിമാൻ ട്രക്കുകളുടെ പ്രധാന പോരായ്മ.. പുതുതലമുറയിൽ പെട്ട ട്രക്ക്കളുടെ വരവോടെ കാലക്രമേണ ഇവയുടെ നിർമാണം നിർത്തിവെച്ചു . വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകൾ ലഭിക്കുമെന്നുള്ള പ്രതീക്ഷയിൽ ഉൽ‌പാദനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ കുറച്ച് വർഷങ്ങൾ കൂടി നില നിർത്തി . 2003 ൽ ശക്തിമാൻൻറെ പ്രൊഡക്ഷൻ ലൈൻ പൂർണമായും പൊളിച്ചുമാറ്റി..കാലക്രമേണ അശോക്‌ ലൈലാൻഡ് സ്റ്റാല്ലിയൺ , ടാറ്റ LPT – 713 ഇവയുടെ സ്ഥാനം ഏറ്റെടുത്തു. ആ കാലഘട്ടങ്ങളിൽ സൈനിക സേവനത്ത ഉണ്ടായിരുന്നവരുടെ മനസ്സിൽ ശക്തിമാൻ ട്രക്കുകൾ എന്നും ഗൃഹാതുരത്വമുള്ള ഓർമയായി നിലനിൽക്കും.

 

ഇന്ത്യൻ മിലിറ്ററിയുടെ മറ്റൊരു വാഹനമായ “റെനോ ഷേർപ”യെ കുറിച്ച് കൂടുതൽ അറിയാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ. https://exposekerala.com/renault-sherpa/

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close