സംരംഭകർക്കായി സിഡ്ബി ലോൺ


Spread the love

കേന്ദ്ര ഗവൺമെന്റിന്റെ ‘മേക്ക് ഇൻ ഇന്ത്യ ‘ ക്യാമ്പയിനോട് അനുബന്ധിച്ച് സംരംഭകർക്ക് മിതമായ നിരക്കിൽ ലോൺ നൽകുന്ന  ഒരു പോളിസിയാണ് ഇത്. 2015 ഓഗസ്റ്റ് 18 ന് അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലി ആണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഓട്ടോമൊബൈൽ, ഏവിയേഷൻ, ബയോടെക്നോളജി, ടെക്സ്റ്റൈൽസ്, ഫുഡ് പ്രോസസ്സിംഗ് അടക്കം 25 മേഖലകളിലെ സംരംഭങ്ങൾക്കാണ്  ഇതിൻറെ ഗുണം ലഭിക്കുക.

ഈ പദ്ധതി പ്രകാരം എസ്.ഐ.ഡി.ബി. ഐ (Small Industries and Development Bank of India) ചെറുകിട വ്യവസായങ്ങളുടെ വികസനത്തിന് വായ്പകൾ അനുവദിക്കുന്നു. M.S.M.E ( Micro, Small and Medium Enterprises) യുടെ കീഴിൽ വരുന്ന ചെറുകിട വ്യവസായങ്ങളെയും ഈ പദ്ധതി സഹായിക്കുന്നുണ്ട്. ഉത്പാദന മേഖലയിലും സഹകരണ മേഖലയിലും ഉള്ള സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

13000 സംരംഭങ്ങൾക്കും, അതുവഴി 2 ലക്ഷം ജനങ്ങൾക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. പ്രധാനമായും പുതിയ സംരംഭകരെ സഹായിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. 10 ലക്ഷം രൂപ മുതൽ മുകളിലേക്ക് ഉള്ള തുകകൾക്ക് അപേക്ഷിക്കാൻ കഴിയും.

എസ്.ഐ.ഡി.ബി.ഐ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ആയിരിക്കും പലിശനിരക്ക്. ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 8.5 ശതമാനമാണ്. പത്ത് വർഷത്തോളം നീണ്ടതാണ് തിരിച്ചടവ് കാലാവധി. മിതമായ പലിശനിരക്കും, വേഗത്തിൽ ലോൺ തുക ലഭിക്കുന്നതും, നീണ്ട തിരിച്ചടവ് കാലാവധിയും സംരംഭകർക്ക് ആശ്വാസം നൽകുന്നതാണ്.

Read also : 59 മിനിട്ടിനുള്ളിൽ എം.എസ്.എം.ഇ ലോൺ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close